2/20/2015

ഭദ്രകാളി .


(കടപ്പാട് google  ചിത്രം )

ശില്പി കൊത്തി മിനുക്കും നേരമാരോ 
നിലംനോക്കി പറഞ്ഞു ലക്ഷണം .
ശില്പത്തിന്‍ൻ കണ്‍ത്തിളക്കത്തില്‍ കലര്‍പ്പേറെ !
ചിരിയിലൊളിപ്പിവള്‍ൾ അനര്‍ത്ഥങ്ങളേറെ!.

ദേവഹസിത ഭാവോല്ലാസം
രൂപലാവണ്യം ഓരോ അണുവിലും -
തുടിച്ചു നില്‍ക്കുമാ മോഹനവിഗ്രഹം, 
കൈനീട്ടിയരോടും കേഴുവാനാകാതെ 
നിശ്ചലമിതു കേട്ടു മനം തകര്ന്നു നില്പ്പൂ .

ഉടച്ചുവാര്‍ത്തവര്‍ൻ ശില്പ്പത്തെയന്നു 
ഉള്ളുകള്ളികള്‍ൾ അറിയുവതിനായി .
ഉലയിലേക്കുടല്‍ൽ വെന്തലിയുമ്പോള്‍ൾ 
ഉള്ളുടഞ്ഞു തകര്‍ന്നവയ്ക്കുള്ളിലെ
ഉള്‍ക്കടമാമൊരു  ശ്രീമയഭാവവും . 

സുന്ദരം നീള്‍മിഴികള്‍  ഉരുകിയോലിച്ചൊരു: 
കണ്ണീരിന്‍ൻ ലോഹമുത്തുക്കള്‍ -
സീല്‍ക്കാരമോടെ തിളക്കും കടലായി . 
ചിന്തേരിടുന്നു ചുണ്ടരികിലവര്‍ 
വക്രിച്ച വാക്കിന്റെ മൌനം.
ചീകി മിനുക്കുന്നു വീണ്ടും വീണ്ടുമവര്‍
ചിന്താധീനമാം ദേവിതന്‍  നഗ്നമാനസം.
ആകാരഭംഗിയോടടി വയര്‍ കാത്ത 
ആധാരം ശീതജലത്തിനാറ്റലില്‍ൽ 
ആകെ വിരൂപമായിട്ടൊഴുകുന്നൊരു
ആത്മാലാപം പോലെ  പരക്കേ .

കണ്ണിലെ തൂമ മാറി ;
അരുണിമയായ്‌ .
കാതിലോലാക്ക് ;
ചീറ്റും സര്‍പ്പമായ് .
ചൂടുള്ള ചുടല ഭസ്മമണിഞ്ഞങിനെ -
ചന്ദനം മണക്കുമാ ..
മാറിലെ ഇണ താമരമൊട്ടുകള്‍ൾ 
മാറി മഞ്ഞണി ശൈല ശിലകളായി .
.
.
പൂ ചൂടി പൊന്നിന്‍ കിരീടമണിഞ്ഞ 
പീലിച്ചുരുള്‍ൾമുടി ...
ഘോര നിബിഡവനമായ്  മാറി പിറകിലും ൽ .
ഭൂഗോളം നാണിച്ചു നമിയ്ക്കുമാ അരക്കെട്ടില്‍ ,ൾ. 
രൗദ്രം പല്‍ച്ചക്രങ്ങളായരമണികള്‍!ൾ .

പാതി വെളിയിലെടുത്തിട്ടനാക്കില്‍ൽ 
ചാവിന്‍ൻ വസൂരി മദിക്കുന്നതങ്ങിനെ!  
കയ്യില്‍ൽ കൊടും വാളുംൾ 
കഴുത്തിലാടും  തലോയോട്ടി മാലയും ;
അരയില്‍ തീകത്തും പട്ടിന്‍ ചുവപ്പും . 
പ്രപഞ്ചം നടുങ്ങും ഘോരാട്ടഹാസത്തോടെ
പാദമുയര്‍ത്തി വെപ്പിതോ -
പാപഹരനുടെ നെഞ്ചത്തും !.

അറിവില്ലായ്മയുടെ  വാക്കുകള്‍ൾ 
നോക്കുകള്‍ൾ ...
വിഷം പടരുന്ന നിങ്ങള്‍ തന്‍ ചുണ്ടുകള്‍!ൾ ..
മാറ്റുന്നു മംഗള ദേവിയെ ...
ഭദ്രകാളിയാക്കി ഇതാ !..
ഹാ കഷ്ടം , കഷ്ടമീ ലോകം !!.

പിന്നെ അണചാറ്റി -
പുറത്തേക്കാനയിക്കുന്നു 
പൂപൊഴിയും മന്ത്രധ്വനിയുണരും 
പുറംവീഥിയിലേക്കായ് .

പൂവേണ്ട ..കുരുതി രക്തം മതിയിവള്‍ക്കിനി 
ശ്രീ ചേര്‍ന്ന  സാത്വിക  മന്ത്രമിനി  വേണ്ട ..
ഫടക്ക് ...ഫടക്ക്  അട്ടഹാസം മതിയാകുമിനിയിവള്‍  
ഏതു ദുഷ്ടനും  പ്രീതിപ്പെടാനായി  .






12/27/2014

തിരച്ചില്‍


പൂക്കളുടെ ഒരു പുഴ പാടി നിറയുന്ന 
ഒരു സ്വപ്നമായിരുന്നു മോഹം മനസ്സില്‍ .
ഓരോ ഇതളിലും ആ പേരുന്ടാവണം
ഉള്ളിലോരോ പൂവിലും അനുരാഗത്തിന്റെ മധുവും .

കണ്ടത് മുഴുവന്‍ പക്ഷെ .
ദുസ്വപ്നങ്ങളായിരുന്നു .
വെള്ള താമരപൂവിലേയ്ക്കു 
വിഷം ചീറ്റുന്ന പാമ്പുകളെ .
ചുണ്ടോടു അടുപ്പിക്കുമ്പോള്‍ 
തീതുപ്പുന്ന പഞ്ചസാര തരികളില്‍ 
ഉടലെരിഞ്ഞു കിടക്കുന്ന കുഞ്ഞു ഉറുമ്പുകളെ.
മാരിവില്‍ നിറമുള്ള കുപ്പിക്കുള്ളില്‍ 
മുത്തും പവിഴവും തേടിത്തുറക്കുമ്പോള്‍ 
ആകാശം മുട്ടെ ഉയര്‍ന്നു നിറഞ്ഞു 
പേടിപ്പിയ്ക്കുന്ന  രാക്ഷസ്സനെ .

സ്വപ്നത്തിനും ദുസ്വപ്നത്തിനും ഇടയില്‍ 
എനിക്കൊരു ഒളിവിടം വേണം .
മഴപെയ്തു വെയിലുദിച്ചു
മുളയ്ക്കുന്ന കുഞ്ഞു വിത്തുക്കള്‍ വേണം.
അവ എവിടെയാണാവോ തിരയുക ഞാന്‍ .

8/15/2014

ജൂണിന്റെ...ഏഴു മഴകുഞ്ഞുങ്ങള്‍


ജൂണിന്റെ ഡയറിക്കുള്ളില്‍ ഞാന്‍ കണ്ടു ..
ജനിയ്ക്കാനിരിക്കുന്ന  മഴക്കുഞ്ഞുങ്ങളുടെ 
മനോഹര നാമധേയങ്ങള്‍ .
പുലരിവെട്ടത്തില്‍ കണ്‍ത്തുറക്കുമോമന -
നിന്നെ പ്രിയംവദയെന്നു വിളിയ്ക്കുമെന്നും .
കുഞ്ഞിളം കൈകാലിളക്കി 
മെല്ലെ മൊഴിയുമവള്‍ ...
അമ്മേയെന്നു  ഭൂമിയെ.

സൂര്യനുച്ചത്തില്‍ ഉദിച്ചിരിക്കുമാവേളയില്‍
സാമഗാനം പാടിവരുമൊരോമന  ;
കൃഷ്ണവേണിയെന്നവള്‍ക്കുപേര്‍.. 
കുനുകുനെ കരിമുകില്‍ അളകങ്ങളിളക്കിയവള്‍
ഉപവനസല്‍ക്കാരങ്ങളിലെ
പൊന്‍വീണനീട്ടി പാടുമൊരു  പാട്ടുകാരിയാകും.


മഴമുകില്‍ മാനത്തെ
മഞ്ഞപട്ടുടുപ്പിക്കുമൊരു 
സന്ധ്യയില്‍ ...
തരിവള കിലുക്കംപോലെ..
മെല്ലെ പെയ്തിറങ്ങുമവള്‍ ;
നാലുമണി പൂവിനിതളില്‍ മഴവിരലാലെ 
ജലചിത്രമെഴുതി പിന്നെയോരോ  
ജ്യോത്സനകളിലും മുഖമമര്‍ത്തി മെല്ലെ ...
സുന്ഗന്ധം മുത്തിക്കുടിക്കുന്നവള്‍ മൃദുല.

ഇരുട്ടിന്‍ കറുത്ത പട്ടുടുപ്പിനുള്ളില്‍.. 
ചിണുങ്ങി ചിണുങ്ങി ആദ്യമാദ്യം ,
പിന്നെയലറി കരഞ്ഞു താണ്ഡവ -
തുടിമുഴക്കി നൃത്ത ചുവടു വെയ്ക്കും 
 നീ ശിവാനി .

തൊഴുകയ്യോടെ പെയ്യുമവള്‍
പ്രാര്‍ഥനാ ഗാനം പോലെ..
കേരളക്കരയിലെ കിണറ്കളിലും ;
വേനല്‍  ചീന്തിക്കീറിയ പാടങ്ങളിലും .
ചുടുനിശ്വാസം പോലിലക്കൊഴിച്ച 
മാമരങ്ങളിലും  ...
അവള്‍ അക്ഷയ .

സഹ്യസാനുക്കളില്‍ കാറ്റിന്‍ കൈകോര്‍ത്ത് ;
ചരിഞ്ഞും ചാഞ്ഞും 
വെള്ളദാവണിത്തുമ്പു പറത്തി
മീന്‍കോലമിട്ട പാലക്കാടന്‍ ഗ്രാമങ്ങളില്‍
ചിത്രപണികള്‍ തീര്‍ത്ത്,
 ജ്വലിക്കുന്ന വേരുകളില്‍ ചുംബിച്ചു മെല്ലെ ,
പൊന്‍ചെമ്പകത്തിന്റെ നെറുകയില്‍ 
രോമാഞ്ചത്തിന്‍ മൊട്ടുകളൊരുക്കും നീ വര്‍ഷ .

നിളയുടെ ഈറന്‍ മിഴികളെ വാലിട്ടെഴുതി 
നീറും ധരണിയ്ക്കതര്‍ഷോന്മാദമാക്കും  
നിന്റെ നൃത്തോജ്ജ്വല പദചലനാവേഗങ്ങള്‍  
നിന്നെ മണ്ണിലെ ഉര്‍വ്വശിയാക്കുന്നു.
_______________________________________

8/13/2014

അസ്തമിയ്ക്കുകയാണ് .



വൈകിപ്പോയി -
നിന്റെ നോട്ടം മിന്നിമറിച്ചുകൊണ്ടു
സമയം ഒട്ടേറെ മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു .
പിടിച്ചു നില്ക്കാന്‍ കടലിന്റെ കച്ചിതുമ്പില്‍
ചോര വാര്‍ന്നു നില്‍ക്കും
 അസ്തമന സൂര്യനെപ്പോലെ ..
വൈകിപ്പോയിരുന്നു തളര്‍ന്നൊരാ ദിവസം .
ഇരുട്ടിനു നേരെ ഈ നേര്‍ത്തപുഞ്ചിരിക്കിനി
അഗാധഗര്‍ത്തങ്ങളെ വെളിപ്പെടുത്താനാകില്ല .
കപ്പല്‍ തുറകള്‍ക്കിടയില്‍ .
നേര്‍ത്ത വെട്ടം ഇപ്പോഴുമുണ്ട്
യുദധകോപ്പുകള്‍ അവയ്ക്കുള്ളറയിലിരുന്നു
ദീര്‍ഘനിശ്വാസമിട്ടു .
പശ്ചാത്താപത്തോടെ .
നീലപ്പുള്ളിക്കുത്തിട്ട നക്ഷത്രങ്ങള്‍ക്ക്
വഴികാട്ടാന്‍ മാത്രമേ അറിയൂ ..
നല്ലവഴി നയിക്കാന്‍ അറിഞ്ഞുകൂടല്ലോ .
വെള്ളം കയറ്റിയ ഒരു തോണി വരുന്നതും കാത്ത് ..
കരയില്‍ ദാഹത്തോടെ ഒരു പിടി വിത്തുകളും
ഞാനും ഇരിപ്പുണ്ട് .
വീണ്ടും വെള്ളമൊഴിച്ച്...
വളര്‍ത്തി വലുതാക്കാന്‍ ,
ഒരു കൈ ഇല്ലാതിരിക്കില്ല .
അതിനുമുമ്പേ നീ വരാതിരിക്കില്ല .


******************************************

















6/16/2014

പൊടിക്കാറ്റിന്‍ പറവകള്‍ .




ഓറഞ്ചുനിറമുള്ള പൊടികാറ്റിനെ 

കെട്ടഴിച്ചുവിട്ടു ദൈവം
ആരും കാണാതെ 
മരുഭൂമിയില്‍ നടക്കാനിറങ്ങി . 

ചുരുളുകളായ് ഉറയുന്ന കാറ്റില്‍ 
അറബിപെണ്ണിന്റെ 
കറുത്തവസ്ത്രങ്ങള്‍ വവ്വാലുകളെ പോലെ പറന്നു 
ഭൂമിയുടെ സ്വന്തം ആകാശം 
അവക്കുള്ളില്‍ അത്തറിന്റെ മണം തേടിനിറഞ്ഞു . 

എന്റെ മുറിയിലെ ചില്ലുജാലകത്തില്‍
പൊടിക്കാറ്റിന്‍ പറവവന്നു കൊക്കുരുമ്മി ഇരുന്നു 
എനിക്കവയുടെ പളുങ്കുക്കണ്ണ്കള്‍ 
കൊതിയോടെ തിളങ്ങുന്നത് കാണാം !
ഭൂമിയെ  ഓറഞ്ച് നിറമുള്ള പൊടിയാക്കി 
 വിഴുങ്ങാനുള്ള  അവയുടെ ആര്‍ത്തി കാണാം. 
തണുത്തവെള്ളം തളിച്ച് 
ഞാനവയെ ഓടിച്ചുവിടാന്‍ നോക്കി . 
പാതി നനഞ്ഞ അവയുടെ ചിറകുകള്‍ കുടഞ്ഞു 
രൂക്ഷമായവ എന്നെ നോക്കി ... 
പിന്നെ ജലദോഷത്തിന്റെ ഭാഷയില്‍ ശകാരിക്കാന്‍ തുടങ്ങി . 

ഇനി നീ നിന്റെ  പൂക്കളെ കാണില്ല .
ഇനി നീ ചിത്രശലഭങ്ങളുടെ പാട്ടുകേള്‍ക്കില്ല . 
നിന്റെ താമരപൂവിലെ തേന്‍കുടിക്കാന്‍ 
ഞാന്‍ സര്‍പ്പങ്ങളെ വിട്ടുകഴിഞ്ഞു .
വിറയലോടെ കറുത്തിരുണ്ട ഒച്ചകള്‍ 
എന്റെ ചങ്കില്‍ മരിച്ചു വീഴുമ്പോള്‍ ;
നടക്കാനിറങ്ങിയ ദൈവത്തെ ഞാനോര്‍ത്തു .

"എനിക്കെന്റെ പൂക്കളെ തിരിച്ചു താ !
എനിക്കെന്റെ പാട്ടില്‍ ചിത്രശലഭങ്ങളുടെ 
ചിറകടി സ്വരം നിറച്ചു താ !

ഇവര്‍ പറഞ്ഞു തന്നില്ലെങ്കില്‍ 
ഞാനൊരുപക്ഷെ 
എന്റെ ഇഷ്ടങ്ങള്‍ അറിയാതെ പോയേനെ !
എനിക്കുമുന്നില്‍ 
നീയെന്നും ശത്രുവാകാമോ 
പൊടികാറ്റിന്‍ പറവകളേ?

6/15/2014

ഒരു ഡിസംബറില്‍ വിരിഞ്ഞവ .





നിനക്കറിയാമോ ?
നിന്റെ അഭാവം പോലും നീയാണ് 
ഒറ്റവാക്കിലെ പാട്ടുപോലെ ...
നീ മൂളി മൂളി തെളിയുമ്പോള്‍ 
നമുക്കിടയില്‍ പാറുന്ന 
നിറമുള്ള പക്ഷിതൂവലുകള്‍ 
ഓരോരോ ജന്മത്തിലേതായിരുന്നു .


എനിക്കുമാത്രം കേൾക്കാവുന്ന 
ചെറിയൊരീണം ,
ആരോ മൂളുന്നുണ്ട് ചെവിയില്‍ !....
ആര്ദ്രമായിപ്പോഴും .
ആകാശത്തിന്റെ അതിരുകളില്‍ നിന്നും
എന്നെ വിട്ടുപോയ സ്നേഹത്തിന്റെ 
 നീലപക്ഷികളെ വിളിച്ചു ...വാ 

നീ ...തിരിച്ചു വാ .

എന്റെ ചിത്രങ്ങളില്‍ 

നിന്റെ ഓരോ ഭാവങ്ങളെയും .
കനവായി  പടര്‍ത്താന്‍ ..
മഞ്ഞിലും ,മഴയില്‍ മുക്കി  ,
ഋതുക്കളുടെ നേര്‍ത്തവിരലുകളാല്‍ 
വസന്തത്തിന്റെ നിറമാകെ
ഞാനെടുത്തു വെച്ചിരിക്കയാണ്‌ .


ഇലകളെ പോലെ ഇളകിത്തുടങ്ങിയ 
കല്‍പടവുകളില്‍ കയറി നിന്ന് 
ആകാശത്തേക്ക് കയ്യുയര്‍ത്തി 
നീ പറന്നകന്ന ആകാശം മുഴുവന്‍ 
ഞാന്‍  നെഞ്ചോടു ചേര്‍ത്തിരിക്കയാണ് .

നിനക്കുമുന്നില്‍ എനിക്ക് മഴയാവണം.

വെയിലാവണം ..
രാവും പകലുമാകണം 
നിലാവും സന്ധ്യയുമാകണം .
എന്റെ മഴ നിന്നെ പൊതിയുമ്പോള്‍ 
നീ എന്നെപ്പോലെ ഒരു മഴപ്പക്ഷിയായ് ..
എന്നെയും കൊണ്ട് പറക്കണം .

വെയിൽ   നാളങ്ങള്‍ നിന്നെ പൊതിയുമ്പോള്‍  ;

കുളിര്‍മയ്ക്കായ് ...
മഴമേഘങ്ങളില്‍  പൊതിഞ്ഞൊരു കൈത്തലം ഞാന്‍ -
നിന്റെ നെറ്റിയ്ക്കു മുകളില്‍ വിരിച്ചിടും .
രാവും പകലും ഒരുമിക്കുന്ന ഒരു ഗ്രഹണസന്ധ്യയായി ..
നിനക്കായി ഞാനൊരു  സൂര്യമോതിരം 
നിന്റെ  വിരലുകൾക്കന്നേകും  .
ഒടുവിലാ  രാത്രിയിൽ നിലാപോലെ നിന്നിലലിഞ്ഞ് ..
നിന്നിലെ ഓര്‍മമാത്രമായി തീരും .
************



6/09/2014

സ്വപ്നത്തിന്‍ പൊട്ട് .



പണ്ടുപണ്ടൊരു രാജ്യത്ത് 
പൂവു പോലൊരു പെണ്ണൊരുത്തി..
പിറക്കാനിരിക്കുന്നവരുടെ 
സ്വപ്നങ്ങളില്‍ വന്നു ജനിച്ചുവീണു .

മഴയവള്‍ക്ക് ദാഹജലമേകി  
മരമവള്‍ക്ക്  തണലേകി ..
കാറ്റവള്‍ക്ക് സ്വരമോതി കൊടുത്തു 
ഇലകളവള്‍ക്ക് ഉടുവസ്ത്രമേകി.

കാട്ടിലും മേട്ടിലും ..
കായല്‍ കരയിലും ...
നീളെ വിശാല ലോകത്തവള്‍
പാറി പറന്നങ്ങു നടക്കും നേരം .
പെട്ടെന്നൊരിരവില്‍ തിരിഞ്ഞൊന്നു നോക്കി .

അരികത്തോ ആരുമില്ല ...!
പിന്നിലോ മുന്നിലോ ആരുമില്ല .!
കാലടി പാടുകള്‍ പോലുമില്ല .
"ആരുമില്ലാരുമില്ല ഒറ്റയാണേ "ഞാനെന്നു 
എല്ലാരും കേള്‍ക്കാനായ് പാടി നടന്നു .

മഴവില്ലാല്‍ മൂടി പുതച്ചൊരുത്തന്‍ 
മറയത്തു നിന്നിതു കേട്ടോടിവന്നു .
എത്ര നിറങ്ങളിതവനുമേല്‍ ...
എത്ര വെട്ടങ്ങളയ്യോ അവനുമേല്‍ !

അവള്‍ പേടിച്ചോടി ...
മരംകൊത്തി പൊത്തിലൊളിച്ചു .
അവനൊരു നാള്‍ മുഴുവനതിനു കാവലിരുന്നു .
പിന്നെ പുലരിയില്‍ അവള്‍ പറന്നപ്പോള്‍
പിന്നാലെ പാഞ്ഞവന്‍ പിടിച്ചു നിര്‍ത്തി .

അറിയാമൊഴിയില്‍ അവന്‍ കേട്ടതൊന്നിനും 
ഉത്തരം എകാനാകാതെ അമ്പരന്നു നിന്നവള്‍ .
"ഏന്റെ കുടില്‍ വിളക്കായ് പോരാമോ ?
ഏന്റെ കുഞ്ഞിന്റെ അമ്മയാകാമോ ? "

വേള്‍ക്കാന്‍ എടുത്തവന്‍ മാരിവില്‍  നൂലില്‍ 
കൊരുത്തൊരു കുഞ്ഞു നക്ഷത്ര താലി .
കൊരുത്തെടുത്തവനവള്‍ക്കായ് 
അവനിലെ നിറങള്‍  പൂക്കളായ് 
അവള്‍ക്കണിയാനൊരു പൂമാല .

കാറ്റോടി വന്നു ...ഇലകളോടി വന്നു 
കാറ്റിനൊപ്പം മഴയും വന്നു 
എന്‍ മകളെ ഇതാരിവന്‍ നിനക്കൊപ്പം 
മാറി മാറി അവര്‍ കേള്‍വി കേട്ടവളോടായ്.

കാറ്റില്‍ മഴയില്‍ ഇലകളില്‍ മൂടി 
മാരിവില്‍ നിറമെല്ലാം ഒലിച്ചു പോകെ 
മൊഴി കൊടുക്കാത്ത വിധി മെല്ലെ 
പൊഴിയും അന്ധകാരമായ് പരക്കേ

വീണ്ടും ജനിക്കുന്നവരുടെ സ്വപ്നത്തിലേയ്ക്കവളും
ജനിച്ചവരുടെ നിസ്സഹായതയിലേയ്ക്കവനും 
തിരിച്ചു പോയി പോലും .


             ************************************************************************************************************************





5/29/2014

രക്ഷകാ! നിന്നെയും കാത്ത് !






,പ്രണയത്തിന്‍റെ ആറാം തിരുമുറിവില്‍

എന്നെ വിശുദ്ധജ്ഞാനം ചെയ്യിച്ചവനേ..

നിന്റെ പേരോ , 

നാടോ, എനിക്കറിയില്ല .

എങ്കിലുമിന്നു നിന്റെ വരവറിയിച്ചൊരു 

പാതിരാ നക്ഷത്രം 

കിഴക്കിന്റെ രക്തമിറ്റുന്ന

മേഘമറയിലേയ്ക്കെനിയ്ക്കു വഴികാട്ടി .


നെഞ്ചകത്തിനാഴത്തിലേയ്ക്കൊരു  മുള്ളാണി

പാപങ്ങളെ പവിത്രമാക്കിക്കൊണ്ടിറങ്ങുന്നത്

കവിത പിറക്കും കാത്തിരിപ്പിന്‍ നിമിഷത്തിലെന്റെ 

ജീവകോശങ്ങളാകെയറിഞ്ഞു .


കരങ്ങള്‍ നീട്ടി നിന്റെ 

ആണി പഴുതില്‍ തലോടുമ്പോള്‍ 

കടന്നുപോയ യുഗങ്ങളിലെ 

കാത്തിരിപ്പിന്‍ സഫലതയറിഞ്ഞു ഞാന്‍ !


മരച്ചില്ലകളില്‍ തിളങ്ങിയ 

മഴവില്‍ അടയാളങ്ങളില്‍ നീയെന്റെ 

പേരെഴുതി ചുംബിക്കുന്നതും കാത്ത് 

നിന്നിലേയ്ക്ക് വാളോങ്ങി 

ഞാന്‍ നില്‍പ്പുണ്ടായിരുന്നു .


ഒരു വെട്ടില്‍ നിന്റെ ഹൃദയത്തോളമിറങ്ങി

ഒരുമിച്ചൊരു ഉയര്‍ത്തെഴുനേല്‍പ്പും 

ആകാശത്തുനിന്നൊരു സ്തുതി ഗീതവും കാത്ത് 

എന്റെ വര്‍ത്തമാനകാലത്തിന്റെ 

നിശ്ചലത ഇന്നിതാ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു .

***********


11/30/2013

തലക്കെട്ടുകള്‍ അറിയാത്ത ചില കവിതകള്‍.




വെയിലാറിടുന്നിരുളുള്‍പരക്കയായ് ....
അറുതിയില്ലാത്ത വ്യാധി നഖമാഴ്ത്തി 
രസിക്കുമീ കൊടിയനോവിന്റെ ജീവദളങ്ങളില്‍.

ഒരു മാത്രയെന്നരികിലൊന്നിരിയ്ക്കുമോ;  നീ .
ഒന്നു നിന്‍ മിഴിനിലാവൊഴുകി പരക്കുകില്‍
തീര്‍ന്നുപോകുന്നു നീറി പടരുമീ 
അന്ധകാരത്തിനാരണ്യകാണ്ഡങ്ങള്‍.
നിന്‍ വിരലോടുന്ന മാത്രയില്‍
നൊമ്പരപ്പൂക്കളോരോന്നും  ഞെട്ടറ്റു -
കിളിര്‍ക്കുന്നു വീണ്ടും പുത്തന്‍ പൂമൊട്ടുകള്‍!


പൊള്ളുമെന്‍ മിഴിനീര്‍കണങ്ങളെ 
പ്രണയം ജ്വലിയ്ക്കുമാ നെഞ്ചേറ്റി വാങ്ങി നീ.
മിടിയ്ക്കും ഒരേതന്തു ലയമാം ജനിതക-
കരക്കൂട്ടിലെന്നെ  ചേര്‍ത്തുനീ  നിര്‍ത്തവേ ,,
അരനാഴിക കൂടി അകലേയ്ക്കു വീണ്ടും
മൃതി  പകച്ചുപോവുന്നു തലതാഴ്ത്തി മെല്ലെ  .

ആശതന്‍കരവലയത്തിലൊതുക്കി 
ഉറങ്ങാതരികിലിന്നും  നീ കാവലിരിയ്ക്കുമ്പോള്‍
മെല്ലെ  ഇരുള്‍ കൈകള്‍ നീട്ടുമീ 
മരണവുമെന്നെ തൊടുവതെങ്ങിനെ ?.



11/20/2013

പൂ പോലെ..!!



പ്രിയപ്പെട്ട പൂക്കളേ ..
വിടരും മുമ്പേ 
ഹൃദയത്തില്‍ സൂക്ഷിച്ച 
സുഗന്ധം :
കാറ്റിനും കാമുകനും കൊടുക്കാന്‍
 എത്ര വിശാല ഹൃദയമാണ് 
നിങ്ങളുടേത് !!

പകരം ഒന്നും പ്രതീക്ഷിക്കാതെ 
കൊഴിഞ്ഞു വീഴുമ്പോള്‍ പോലും 
നിറങ്ങള്‍ ഭൂമിയ്ക്കും 
കവിതകള്‍ ഞങ്ങള്‍ക്കും തരുന്ന 
കരുണാമയികള്‍ തന്നെ നിങ്ങള്‍.


11/16/2013

കാണാതെയാകുന്ന ചിലത്.




എവിടെപോയെന്നു 
വ്യാകുലപ്പെടുന്ന ചിലതുകള്‍..
ഒരിയ്ക്കലും തിരികെ കണ്ടുകിട്ടിയില്ലെനിക്ക് !!!
കിളിപച്ച നിറവും 
മിട്ടായി മണവുമുള്ള  ചെറിയൊരു  റബ്ബര്‍....
അതൊരു പക്ഷെ ,ബാല്യം തേയ്ച്ചുമായ്ച്ചു 
തീര്‍ന്നുപോയാതാവാം .

മഴവില്‍ നിറമുള്ള കുപ്പിവളകള്‍
കൌമാരത്തിന്റെ തിമര്‍പ്പില്‍
പ്രണയത്തിന്റെ കാല്‍ത്തട്ടി വീണു 
ഉടഞ്ഞുപോയതാവാം .

പിന്നെയുമുണ്ട് ചിലത് ...
മയില്‍പ്പീലി അടയാളം വെച്ചു - 
വായിച്ചു മുഴുവനാക്കാനാകാതെപോയ 
പുസ്തകങ്ങള്‍.
സൗഹൃദങ്ങളുടെ കൈമറയലില്‍
ചിതലരിച്ചു പോയിരിക്കാം .

എന്റെ ചൂണ്ടു വിരലിനും 
തള്ളവിരലിനുമിടയില്‍.....
മിനുപ്പോടെ...തണുപ്പോടെ ഇരുന്ന 
എന്റെ പ്രിയപ്പെട്ട പേന .
മുനയൊടിഞ്ഞാലും മഷിതീര്‍ന്നാലും 
കളയില്ലെന്നു ഉറപ്പിച്ചത് ,
ഭാരിച്ച വാക്കുകള്‍ വീണു... വീണു ;
താങ്ങാനാകാതെ ...എങ്ങോ മറഞ്ഞുപോയി.


അവിചാരിതത്വത്തിന്റെ  കമ്പില്‍ക്കെട്ടിയ 
പൂ തിരുവാതിരയുടെ ഊഞ്ഞാല്‍.
നിലാതിരി വീണു കത്തിയെരിഞ്ഞതാകണം.
മനം ഇടയ്ക്കൊന്നു ആടാനായ് വീണ്ടും 
അന്വേഷിക്കാതിരുന്നില്ല !

സൂക്ഷിക്കണമെന്നു വേണ്ടപ്പെട്ടവരെല്ലാം 
ഓര്‍മ്മിപ്പിക്കാറുള്ള മറ്റുചിലത് ;
സ്വന്തം സ്വപനങ്ങള്‍, സൃഷ്ടികള്‍,
പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍
വെളുപ്പിനാരോ ...അടിച്ചുകൂട്ടിയെങ്ങോ 
തീയിട്ടുകളഞ്ഞു .

സൂക്ഷിച്ചു വെയ്ക്കാനറിയാത്ത 
എനിക്കിനി വിലപിടിച്ചതൊന്നും 
തരാതിരിയ്ക്കാനൊരു........
അപേക്ഷ മാത്രമേയുള്ളൂ മനസ്സില്‍ ബാക്കി .






















9/18/2013

കൊമ്പത്തെ കാഴ്ച്ചകൾ

Inline image 1

മാനത്തും ..മണ്ണിലും 
കാണുന്ന കാഴ്ചകളല്ല 
മരത്തിലിരുന്നാൽ കാണുന്നത്.

ആദ്യകിരണത്തിന്റെ ചുവപ്പും 
 തണുപ്പും കുളിരും 
അവിടെയിരുന്നാലാദ്യം  പങ്കിടാം 
കടലിലെ ചിരിപതയും 
കണ്ണീരിനുപ്പും ....ഇടയ്ക്കിടെ 
വേരിനിടയിലൂടെ 
നുണഞ്ഞു കുടിയ്ക്കാം  .

തിമിർത്തുവരുന്ന മഴ
മേഘങ്ങളെ പുണർന്നു വരുമ്പോൾ  ;
എന്റെ കാതുകൾ  നിറയും അവളുടെ 
തലയിണ മന്ത്രങ്ങളാൽ  .
മണ്ണിന്റെ സ്നേഹം 
ചില്ലകളിൽ തളിർക്കുമ്പോൾ .....
തളിരുകളുടെ നനവുള്ള ചുംബൻമേൽക്കാം .

രാവ് ഇന്നലെ കണ്ട നക്ഷത്ര കനവുകൾ 
പൂക്കളായി വിടരുമ്പോൾ 
മൊട്ടിനുള്ളിലെ സുഗന്ധവും പരാഗവും 
ആത്മാവിനുള്ളോളം ആവാഹിച്ചെടുക്കാം .

മേഘങ്ങളുടെ സാരി ചുറ്റി 
ഗിരിനിരകളൊരുങ്ങുമ്പോൾ 
ഇടക്കിടയ്ക്കെത്തി നോക്കി 
കുഞ്ഞരുവികളുടെ പദസ്വരം 
ചെവിയോർത്തിരിക്കാം .

ചുറ്റും പ്രളയം വന്നാലും ഉയരത്തിൽ 
അതും നോക്കിയിരുന്നു രസിക്കാം !
ഇടയ്ക്കാരെങ്കിലും മേലോട്ട് നോക്കി 
ഒരിത്തിരി ബഹുമാനവും അസൂയയും 
കലർത്തി പറയും ...
"വല്യേ കൊമ്പത്തല്ലേ ..ഇരുപ്പെന്നു ."

ഉയരങ്ങളിൽ എന്നും ഒടുങ്ങാത്ത 
അത്ഭുതങ്ങൾ ആണോ ഒരുക്കി വെയ്ക്കുന്നത്‌ ?
എങ്കിലുമീ  ആകാശം 
ഇനിയുമെത്രെയോ ദൂരെയാണ്.

Inline image 2

9/11/2013

കാശിത്തുമ്പ.

Inline image 2


വീട്ടിലെ കാശിത്തുമ്പ പൂത്തിരിക്കും 
 ഞാൻ ചെന്ന് അടർത്തുമെന്നു കരുതി 
ഉറുമ്പിനോടും ഈച്ചയോടും 
ഇതൾ പൊഴിക്കാതെ വാശിയിൽ ,
ചെറുത്തു നിൽപ്പുണ്ടാവും ...

പക്ഷെ ...നീ നിന്റെ നേരത്തും 
ഞാൻ എന്റെ നേരത്തും ആയിപോയി 
ഓണവെയിൽ നിന്നെ തൊട്ടു 
തഴുകി ഒരൂട്ടം കാര്യം പറയാം 
എന്ന വാഗ്ദാനങ്ങളുമായി 
നിനക്ക് ചുറ്റും വട്ടമിടുന്നുണ്ടാവാം 
പക്ഷെ അവനറിയില്ലല്ലോ; 
നിനക്കുള്ളിൽ എനിയ്ക്കായി 
മാത്രം സൂക്ഷിച്ച സുഗന്ധം .


Inline image 3


തെക്കിനി പറമ്പിൽ നില്ക്കുന്ന 
ചെമ്പരത്തി പാവമാണ് .
ആദ്യം ഒരിത്തിരി അസൂയയിൽ 
നിന്നോട് കിന്നാരം ചൊല്ലുന്നത് 
എത്തി നോക്കി നിന്നിരുന്നെങ്കിലും 
യാത്ര പറയും വേളയിൽ 
വാടിയ പൂമുഖം താഴ്ത്തി 
ഞാൻ നോക്കിക്കോളാം 
എന്നും നിന്നെയെന്ന്...  
എനിക്ക് വാക്കുതന്നിരുന്നു .

നിനക്ക് കൂട്ടിനായി ഇത്തവണയും 
മഷിതൊടപ്പൻ പടർന്നു നില്പ്പില്ലേ ?
അയ്യപ്പൻറെ കൈകോട്ടിൽ 
അവന്റെ ജീവൻ പോവാതിരിക്കാൻ 
എന്നെ പോലെ നീയും പ്രാർഥിക്കാറില്ലേ?


അവനെന്നോട് പറയാറുണ്ട് ..
എല്ലാ ജന്മാന്തരങ്ങളിലും 
നിങ്ങൾ ഇങ്ങനെ ഒന്നാവാൻ,
ജനിക്കാൻ .......................
എന്തു പുണ്യം ചെയ്തുവെന്ന് 
തൊടുമ്പോൾ പൊട്ടി തെറിക്കണ 
ഓർമ്മ  വിത്തുകൾ കാശിത്തുമ്പയക്കും 
ഓരോ ഓണവും പൂവിറുക്കാൻ
പൂക്കളമൊരുക്കാൻ ഇടയ്ക്കിടെ 
പുനർജനി നടത്തുന്ന ഒരു ഹൃദയവും 
ഒന്നാകാതിരിക്കുന്നതെങ്ങിനെ . 
ഞങ്ങൾ രണ്ടും ഒരുപോലെയല്ലേ ?


Inline image 1
 
 






8/18/2013

ഇതെല്ലാം ആരുടെ വികൃതികൾ

                                                                             
                                                                           
ദൈവമില്ലെങ്കിൽ പിന്നെ 
പൂമ്പാറ്റ ചിറകുകളിൽ 
ഇത്രയും  വർണ്ണങ്ങൾ 
വരച്ചുവിട്ടതാര്
ആ നിറങ്ങൾക്കുണ്ടു വളരാൻ പൂക്കിണ്ണത്തിൽ 

തേനോലും പരാഗങ്ങൾ നിറച്ചുവെച്ചതാര്?



ദൈവമില്ലെങ്കിൽ അമ്മ്യ്ക്കുള്ളിൽ നിന്നും 
കുഞ്ഞുദൈവങ്ങളെ 
കൊത്തി മിനുക്കിയെടുക്കുന്ന 
ശില്പിയാര് ? 

ദൈവമില്ലെങ്കിൽ പിന്നെയാരാണ് 
കൃത്യതയോടെ ഋതുക്കൾ മറിച്ചിട്ട് 
കാലത്തെ കൈപിടിച്ചു നടത്തിയ്ക്കുന്നത്?

ദൈവമില്ലെങ്കിൽ പിന്നെ ;
മനുഷ്യന്റെ സ്വപ്നങ്ങൾക്ക് 
ഇത്രയും ഉയരങ്ങളും വർണങ്ങളും 
താണ്ടാൻ ശക്തി കൊടുത്തതാര്?
ദൈവമല്ലെങ്കിൽ പിന്നെ ;
നാളേയ്ക്കായി ആഴക്കടലിൽ 
വിലയേറിയ മുത്തും പവിഴവും 
ഒളിച്ചു വെച്ചതാര് ?

ദൈവമല്ലെങ്കിൽ പിന്നെ മീനിനു തുഴയാനും 
പറവയ്ക്ക് പറക്കാനും വേറെ വേറെ 
ചിറകുകൾ കണ്ടെത്തിയതാര് ?

ദൈവമല്ലെങ്കിൽ പിന്നെ 
ആകാശഗംഗയെ മാരിവില്ലിൻ അമ്പെയ്തു 
മഴയായ് മണ്ണിൻ ചുണ്ടിൽച്ചുരത്തുന്നതാര്?

ദൈവമല്ലെങ്കിൽ ആരാണീ 
വിതക്കാൻ മണ്ണും- നന്മയും ,
നശിക്കാൻ തീയും- തിന്മയും തന്നുപോയത് ?

ദൈവമല്ലെങ്കിൽ കാട്ടിലും മേട്ടിലും 
പച്ചയും നിറങ്ങളും തുന്നിയ  പുടവനെയ്തു 
ധരയുടെ നാണം മറയ്ക്കുന്നതാര് ?

ദൈവമല്ലെങ്കിൽ ..
ഓരോ പൂവിതളും ശ്രദ്ധയോടെ വിന്യസിച്ചു 
ഓരോ പൂമൊട്ടിനുള്ളിലും 
ഓരോരോ പൂമണം നിറച്ചു,
ഒന്നിനോരോപൂവിനെ വ്യത്യസ്ഥമാക്കുന്നതാര് ?

ദൈവമല്ലെങ്കിൽ  കൈവിരൽ തുമ്പിൽ 
നമുക്കായ് മാത്രം അടയാളവാക്യങ്ങൾ രചിച്ചു  
നമ്മെ നീയും..ഞാനുമാക്കിയതാര്  ?
ദൈവമല്ലെങ്കിൽ പിന്നെയാര് 
പൂവിനും ഫലത്തിനും ഭൂമിയെ 
സ്നേഹിക്കാൻ ആകർഷണബലം കൊടുത്തു ?
അവയെന്തേ ആകാശത്തേക്ക് 
പറന്നു പോകുന്നില്ല ?

ദൈവമല്ലെങ്കിൽ ആരാണ് സൂര്യനിൽ ,
അണയാത്ത വെളിച്ചത്തിന്റെ -
തിരിക്കത്തിച്ചു വെച്ചത്?
ആരാണീ വെളിച്ചത്തിന് ഇരുട്ടിനെ തുളച്ചു 
വഴി തെളിയിയ്ക്കാൻ ഇത്രയും ശക്തമായ 
ആയുധം നീട്ടികൊടുത്തത് ?

ആരാണ് ഭൂമിക്കു തിരിയാൻ അച്ചുതണ്ടും 
സൂര്യനും ചന്ദ്രനും ഭ്രമണപഥങ്ങളും 
കൃത്യമായി വരച്ചുവെച്ചത് ?

ദൈവമല്ലെങ്കിൽ പിന്നെ 
നിന്നെ എനിയ്ക്ക് മാത്രമായ് 
എടുത്തു സൂക്ഷിച്ചുവെച്ചതാര് ?
ഹൃദയത്തിനുള്ളറകളിൽ 
പ്രണയത്തിന്റെ വിത്തുക്കൾ 
പാകി ജന്മാന്തരങ്ങളോളം 
കാത്തിരിയ്ക്കാൻ പ്രതീക്ഷ തരുന്നതാര് ?

7/31/2013

ഉയർത്തെഴുനേൽപ്പ്



എനിക്കായ് ഒഴിച്ചിട്ട സീറ്റില്‍ ചാരവേ ..
കിതപ്പോടെ യാത്രയായിത് വണ്ടിയും.

കിളിവാതിലില്‍ യാത്രയയപ്പിനായ്  .
ആരുമെത്താനില്ലെന്നൊ ?
ഒപ്പമോടേണ്ട മരങ്ങളേ നിങ്ങള്‍ ...
എത്തുകില്ലോരുനാളും എന്നോടൊപ്പം നിങ്ങളും
വേഗമേറും സൂപ്പര്‍ഫാസറ്റിലല്ലോയെൻ  യാത്ര!

ഒപ്പമെത്തെന്നു നീ മാത്രം അമ്പിളി,
ഒട്ടു മറഞ്ഞങ്ങു മേഘവീചിയില്‍ 
ഓടിയോടി  എത്തുന്നു നീ വേഗം .
ഓടും വണ്ടിതന്‍ ഇരമ്പലിലോ 
കേട്ടില്ല ഞാൻ നിൻ  കിതപ്പിന്‍ താളം .


കണ്ടു ...
കുഞ്ഞുനാളില്‍ കണ്മുന്നില്‍ നീയൊരു
കൊതിക്കും പൊന്നിന്‍ പാല്‍ക്കിണ്ണമായി ,
പിന്നെ കൌമാര സന്ധ്യയില്‍ നിന്‍ മുഖം
കാണാന്‍ കൊതിച്ചൊരു തൂമുഖമായ് .

ഇന്ന് ഞാന്‍ നോക്കുമ്പോള്‍ ശുദ്ധശൂന്യം
നിന്മുഖം, നിര്‍വികാര പരബ്രഹമം .
കണ്ണില്ല  , മൂക്കില്ല ..ചിരിയില്ല നിന്നില്‍
ഏകാന്ത ശൂന്യമാം നീലവെളിച്ചമോ നീ ?

ഒപ്പമോടുന്നതെന്നിട്ടും എന്തിനീ
കണ്ടറിവില്ലാത്ത എന്നോടുകൂടി നീ ?
കണ്ടാല്‍ ചിരിക്കാന്‍ 
അറിയില്ല എനിക്കിന്ന്
 മുഴുവന്‍ ചിരിയും ഞാന്‍
ചിരിച്ചേ കഴിഞ്ഞു

എന്നെ ഒറ്റിക്കൊടുക്കുന്നോ നീയും 
നിലാവിൻ നാലഞ്ചു വെള്ളി നാണയത്തിനു ?
ഒടിവിലെ അത്താഴം ഇന്നായിരുന്നോ എന്റെയും !.
ഭയപെടുന്നില്ല ഞാൻ കുരിശും മുൾമുടിയും 
ഭയപ്പെടുത്തുന്നതു നിന്റെ വ്യാജ നിഷ്കളങ്കത.

തൊട്ടടുത്തു വന്നൊന്നു ചെവിതരുകിൽ 
ചൊല്ലിടാനുണ്ട് നിന്നോടു പലതും 
എന്തറിയാം നിനക്കെന്നെക്കുറിച്ചു 
നീ കണ്ട വിഗ്രഹം ...കണ്ണും കരളും ;
ഒന്നുമല്ലാതെ ഇനിയും തിളക്കുന്നുണ്ട് 
ഉള്ളിലൊരു  ഭൂഗർഭ ലാവയെനിക്കുള്ളിൽ .
കാത്തിടുകയെന്റെ ഉയർപ്പു നീ വീണ്ടും .


                                                                                    @