ആരാ മരിച്ചത് ?
അച്ചുതന്റെ ഭൂമികയോ?
മഴപെയ്തൊഴിഞ്ഞ രാത്രിയില്‍
അവളുടെ മേല്‍ പതിച്ചത്
ഉഷ്ണങ്ങളുടെ ഉല്‍ക്കയായിരുന്നു .
കടലിനുമുകളില്‍
അവള്‍ നീലജ്വാലയായി.
പ്രണയത്തിലോ, പ്രജ്ഞയിലോ
ഒതുങ്ങാതെയവള്‍ -
നിസ്സഹായാംബരത്തിലേക്ക്
പുകയുടെ സര്‍പ്പപടങ്ങളുമായി
ഉയര്‍ന്നുപൊങ്ങി .
ഇപ്പോഴവള്‍ ചന്ദ്രന്റെ
വെളുത്തരക്തം കുടിച്ചു
ഉന്മാദിനി ആയിരിക്കും .
രാത്രിയുടെ കരിമ്പനക്കുമുകളില്‍
പൊട്ടിച്ചിരിച്ചു നക്ഷത്രങ്ങളുടെ
പാലപൂക്കള്‍ വിരിയിക്കുന്നുണ്ടാകും .
ദൈവമുറങ്ങുമ്പോള്‍ അവളിനി
കടവാതിലുകളുടെ ചിറകടിയൊച്ചയുമായ്
കറുത്തകാറ്റിന്റെ ഊഞ്ഞാല്‍ വള്ളികളില്‍
കൂര്‍ത്തദ്രംഷ്ടങ്ങള്‍ മറച്ച്
ചുണ്ണാമ്പിന്റെ നീറ്റലുമായ്
സിരകള്‍ പൊട്ടിച്ചു രക്തംകുടിക്കാന്‍
കാത്തുകാത്തിരിക്കും .
അച്യുതന്‍ കയറില്‍ തൂങ്ങിയാടുന്ന
അവളെ മാത്രമേ കണ്ടതുള്ളു.
അവളപ്പോള്‍ നീണ്ടു നീണ്ടു
നീലവേണിയും പറപ്പിച്ചു
ആകാശചാരിണി ആയികഴിഞ്ഞിരുന്നു
.
ഉയര്‍ന്നുപൊങ്ങി .
ഇപ്പോഴവള്‍ ചന്ദ്രന്റെ
വെളുത്തരക്തം കുടിച്ചു
ഉന്മാദിനി ആയിരിക്കും .
രാത്രിയുടെ കരിമ്പനക്കുമുകളില്‍
പൊട്ടിച്ചിരിച്ചു നക്ഷത്രങ്ങളുടെ
പാലപൂക്കള്‍ വിരിയിക്കുന്നുണ്ടാകും .
ദൈവമുറങ്ങുമ്പോള്‍ അവളിനി
കടവാതിലുകളുടെ ചിറകടിയൊച്ചയുമായ്
കറുത്തകാറ്റിന്റെ ഊഞ്ഞാല്‍ വള്ളികളില്‍
കൂര്‍ത്തദ്രംഷ്ടങ്ങള്‍ മറച്ച്
ചുണ്ണാമ്പിന്റെ നീറ്റലുമായ്
സിരകള്‍ പൊട്ടിച്ചു രക്തംകുടിക്കാന്‍
കാത്തുകാത്തിരിക്കും .
അച്യുതന്‍ കയറില്‍ തൂങ്ങിയാടുന്ന
അവളെ മാത്രമേ കണ്ടതുള്ളു.
അവളപ്പോള്‍ നീണ്ടു നീണ്ടു
നീലവേണിയും പറപ്പിച്ചു
ആകാശചാരിണി ആയികഴിഞ്ഞിരുന്നു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.