9/12/2011

മുത്തുചിപ്പികള്‍ .

ഹൃദയം കടല്‍തുല്യം
മൊഴി തീരാതിരമാലകള്‍
മിഴികള്‍  ചിറകടിച്ചകന്നേപോകും
കടല്‍പ്പക്ഷികള്‍ .
അറിവോ പടര്‍ന്നമണല്‍തീരം .
അടിയും ശംഖുകള്‍ ,
വിലയാര്‍ന്ന ഓര്‍മ്മകള്‍ .
ചെവിയോരം ചേര്‍ന്നാല്‍ -
അവ പാടുന്നു  ഹൃദയസാഗരഗീതി .
പ്രണയം തിളങ്ങും മാണിക്യപുറ്റുകള്‍ ;
തേടുന്നു എന്നും വര്‍ണ്ണപ്രപഞ്ചം  .
വിരഹമോ  കണ്‍നിറയ്ക്കും ഉപ്പുകാറ്റുകള്‍ ;
മേഘരാശിയില്‍ പെരെഴുതിയും ,
കുതിര്‍ന്നൊരു നിശ്വാസമായും -
നീറി അടങ്ങുന്നു രാപ്പകല്‍ .
ആശയോ ... ആഴച്ചുഴികള്‍
കൊണ്ടുപോയിടുന്നു വലിച്ചിഴചെന്റെ
സത്തയെ ഗൂഡനീല
ആഗാധതയിലേക്കായ്‌  .
ഇല്ല നേരം സ്വന്തമാക്കാനോ
വെറുക്കാനോ ;
ഒന്നു തൊടാന്‍ കൊതിച്ചിടും മുമ്പേ
കണ്‍പൊട്ടി ഉണരുന്നു
വെറും തോടുമാത്രമാവുന്ന
കനവിന്‍ മുത്തുച്ചിപ്പികള്‍ . 

3 അഭിപ്രായങ്ങൾ:

  1. വരുമീ തീരത്തു ഞാനൊരു നാളിലീ ശുദ്ധമാം മണല്‍തരിക്കൊപ്പ -
    മറിവു നിറഞ്ഞുറങ്ങുന്ന ചിപ്പികള്‍ തന്‍ കാതിലെന്റെയുണര്‍ത്ത്-
    പാട്ടാല്‍ കണ്‍തുറന്നിറ്റുമോരക്ഷര വെളിച്ചത്താല്‍ മുഖം കഴുകി -
    യൊട്ടല്ലാത്തോരാജ്ഞാനതീര്‍ഥത്താലെന്‍ ഹൃദയം നിറയ്ക്കാന്‍

    മറുപടിഇല്ലാതാക്കൂ
  2. ഒന്നു തൊടാന്‍ കൊതിച്ചിടും മുമ്പേ
    കണ്‍പൊട്ടി ഉണരുന്നു
    വെറും തോടുമാത്രമാവുന്ന
    കനവിന്‍ മുത്തുച്ചിപ്പികള്‍ .

    നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.