6/15/2010

ജയിക്കട്ടെ ജയ മാത്രം !!!!



നീ കുത്തിപൊട്ടിച്ചത് കണ്ണുകള്‍ അല്ല
എന്റെ ഹൃദയം തന്നെ ആയിരുന്നു
കഴുത്തിലിട്ട് തന്നത് ചത്ത പാമ്പിനെ അല്ല
വിഷം ചീറ്റുന്ന കരിമൂര്‍ക്കനെ ആയിരുന്നു .

വിറയ്ക്കുന്ന എന്റെ ചുണ്ടില്‍ നീ ചേര്‍ത്ത്
വെച്ചത് പാന പാത്രം അല്ലായിരുന്നു -
ദുര്‍ഗന്ധം വമിക്കുന്ന ,പുഴുഅരിക്കുന്ന
ദുഷ്ചിന്തക്കളുടെ അരുകു പൊട്ടിയ പാത്രം.

ഇരുട്ടിലെ നിശബ്ദതയില്‍ നീ എന്റെ തലയില്‍
ചേര്‍ത്ത് വെച്ച കയ്യില്‍ അനുഗ്രഹ മന്ത്രമല്ലായിരുന്നു ,
എന്റെ ഓരോ മുടിയിഴകളെയും കരിനാഗമാക്കാന്‍
പോന്ന ദുര്‍മന്ത്രങ്ങള്‍ ആയിരുന്നു .,

നീ തകര്‍ക്കുന്നു പുത്രന്മാരുടെ തലകള്‍
നീ തകര്‍ക്കുന്നു പുത്രിമാരുടെ ഭ്രൂണങ്ങള്‍
ഗതികിട്ടാ ജന്മമായവര്‍ പിന്തുടരുന്നുണ്ട് നിന്നെ.-
അണപല്ലാഴ്ത്തും അവര്‍ ഒരുനാള്‍ നിന്‍ കണ്ഡത്തില്‍

തുലയട്ടെ ചങ്ങല കൊരുക്കും വ്യാമോഹങ്ങള്‍
തുലയട്ടെ ശവപറമ്പില്‍ കാത്തിരിക്കും കഴുകന്‍ കണ്ണുകള്‍.
വെട്ടട്ടെ ഇടി അഹംബോധത്തിന്റെ നെറുകില്‍
പറന്നു പോകട്ടെ കൊടും കാറ്റില്‍ നീ ഒളിക്കും മാറാലകള്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.