മറക്കാന്‍ നീ പഠിച്ചോ കണ്ണാ
മരിച്ചാലും മറക്കിലെന്ന വാക്കും
മറന്നുപോയോ ഇന്നു നീ ?
മൌന ജാലകവാതിലില്‍ തേങ്ങി
അടയാനോ എന്റെ തംബുരു ശ്രുതിയും.
അറിയാതെ ജീവനില്‍ വീര്പിട്ടു നിന്ന
അഴകിന്റെ അനുരാഗ തെന്നലേ-
ഇനി നിന്റെചാമരം ഇളകുകില്ലേന്നോ?
ഇമകളില്‍ നീ ഒളിയുകില്ലെന്നോ?
അറിയാതെ എന്നും ഞാന്‍ നിന്നെ തിരയുന്നു:
അലിവിന്റെ നീലാംബരി ആവുക നീയും.
ഇനി എന്റെ ജീവനില്‍ സ്വപ്നങ്ങളില്ല:
ഇനി ഈ കണ്‍കളില്‍ അണയുന്നു ദീപം.
ഇല്ല ഒരു ഒരു പീലി തുണ്ടും നിറങ്ങളാകാന്‍ -
കത്തി പടരുന്നു മരണത്തിന്‍ കറുപ്പും.
ഹൃദയമേ നിന്‍ കൈകുമ്പിളില്‍ വീണ
കണ്ണീരില്‍ ഹോമിപ്പു എന്റെ മോഹങ്ങളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.