12/29/2011

കണ്ണുകള്‍ .

http://www.wallpaperhere.com/thumbnails/detail/20110620/1246530008_glaza-3.jpg
കണ്ണുകള്‍
തുറന്നിട്ടു ഞാന്‍ ...

നീ ചോദിക്കുന്നു
ബിംബിക്കുന്നതെങ്ങിനെ

ഇത്ര വലിയോരാകാശവും
ഉത്തരം കിട്ടാത്ത കടംകഥകളും
പെണ്ണെ ...
കണ്‍പീലി അതിരിട്ടനിന്‍

കൊച്ചുക്കണ്ണുകള്‍ക്കുള്ളില്‍ .

നീ നോക്കുമ്പോള്‍ :
കണ്ണുകള്‍ക്കുള്ളില്‍ ;
മോഹതിരവന്നലയടിക്കും -
ആഴകടലാണ് കണ്ടതെന്നും ..
ഇമ ചിമ്മുമ്പോള്‍ ,
സൂര്യദീപ്തി -മറഞ്ഞൊരുമാത്ര
കണ്‍കളില്‍
സ്വപ്നഹംസങ്ങള്‍ ദൂതുമായ്‌
പറന്നരികില്‍ വന്നെന്നും .

ഉമ്മവെക്കാന്‍ നീ കൊതിക്കും

പട്ടുപോല്‍ ഇളംചൂടുള്ള കണ്പോളകള്‍
ഒഴുകാതെ തടഞ്ഞു വെച്ചിരിപ്പൂ
രണ്ടുനീലകടലെന്നും .


കണ്‍പീലികളില്‍ മെല്ലെ തൊട്ടുഴിഞ്ഞു

നീ ചോദിച്ചതോ ..
തുമ്പി ചിറകുള്ള മാലാഖമാരെയെന്തിനു
നിന്റെ കണ്ണിലെ സ്വപനങ്ങള്‍ക്ക്
കാവലിട്ടിരിക്കുന്നു ദൈവമെന്നും .

ഇതൊന്നുമല്ലെന്‍ കാഴ്ചകള്‍ സഖേ
കണൊണന്നടച്ചാല്‍ കാണുന്നു നിന്നെ

ആരെന്നറിയില്ല നീ
ഒരു തീപെട്ടി കൊള്ളിയാല്‍
എന്റെ ആകാശത്തിനു തീവെക്കുന്നു
ഇരുക്കയ്യില്‍ കോരി ഒടുക്കുന്നു
എനിക്കായ് കരുതിയ കടലിനെ .
ഒരു മയില്‍‌പീലി ഇതളാല്‍ തഴുകി
മുറിക്കുന്നു എന്റെ സ്വപ്നങ്ങളെ
ഒരു കോലക്കുഴല്‍ വിളിയില്‍
നിശ്ചലമാക്കുന്നു നീ ഹൃദ്സ്പന്ദനം പോലും .

കണ്ണുതുറന്നിരുളില്‍ നോക്കിയാലോ
ഓര്‍ക്കുന്നതിത് ഞാനും .
ഇരുളിന്റെ കൊട്ടാരക്കെട്ടിലേക്കെങ്ങോ
ഒരു വെന്‍ചെമ്പകമലരിതളായി
മറയും അമ്പിളിപോലവേ ..
നോക്കിയിരിക്കെ നൊടിയില്‍
പറന്നേ മറയുന്നു പ്രപഞ്ച ഗോപുരവാതിലില്‍
ഉള്ളില്‍ പിടച്ച ജീവന്റെ തൂവലും ?

മറഞ്ഞു പറന്നതാ പോകുന്നു
മുത്തശ്സന്‍ തൂവലും
ഒപ്പം പറക്കുന്ന
മുത്തശ്ശി തൂവലും ..
പിന്നെ
നൂറായിരം തൂവല്‍ ..
നിത്യതയുടെ തൂവല്‍ ചിറകുകള്‍
പറന്നു നീളുന്നിതെന്‍
കണ്‍മുന്നിലാകവേ .

എങ്കിലും എപ്പോഴോ
ആരോ വിലക്കുന്നു
അരുത് പൊഴിക്കരുതിവിടെ
നിന്‍ കണ്ണീര്‍മഴകളും
താപ പൊന്‍വെയിലെന്നുംമായ് ..
ഋതുക്കള്‍ നിറം മാറ്റാതെ
കൈവെച്ചു കെടാതെ കാക്കുന്നതാരിത്
നീയല്ല പ്രണയമേ ..
നീയല്ല സ്വന്തമേ ..
നീയുമല്ല മരണമേ ..
കാണാത്ത ദിക്കില്‍ ഇതാരേ നിറയ്ക്കുന്നു
എനിക്കായ് അലിവിന്റെ
കണ്ണിനെ ഈറനാക്കും കരുതലും ?




1 അഭിപ്രായം:

  1. ഉമ്മവെക്കാന്‍,നിന്റെ നിശ്വാസത്താല്‍ ഞാനെടുത്ത ആ ആകാശം നമുക്കായ് നിന്റെ കണ്ണിലെ ഇമ ചിമ്മുമ്പോള്‍ ഞാനും .
    എഴുതുക

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.