12/27/2014

തിരച്ചില്‍


പൂക്കളുടെ ഒരു പുഴ പാടി നിറയുന്ന 
ഒരു സ്വപ്നമായിരുന്നു മോഹം മനസ്സില്‍ .
ഓരോ ഇതളിലും ആ പേരുന്ടാവണം
ഉള്ളിലോരോ പൂവിലും അനുരാഗത്തിന്റെ മധുവും .

കണ്ടത് മുഴുവന്‍ പക്ഷെ .
ദുസ്വപ്നങ്ങളായിരുന്നു .
വെള്ള താമരപൂവിലേയ്ക്കു 
വിഷം ചീറ്റുന്ന പാമ്പുകളെ .
ചുണ്ടോടു അടുപ്പിക്കുമ്പോള്‍ 
തീതുപ്പുന്ന പഞ്ചസാര തരികളില്‍ 
ഉടലെരിഞ്ഞു കിടക്കുന്ന കുഞ്ഞു ഉറുമ്പുകളെ.
മാരിവില്‍ നിറമുള്ള കുപ്പിക്കുള്ളില്‍ 
മുത്തും പവിഴവും തേടിത്തുറക്കുമ്പോള്‍ 
ആകാശം മുട്ടെ ഉയര്‍ന്നു നിറഞ്ഞു 
പേടിപ്പിയ്ക്കുന്ന  രാക്ഷസ്സനെ .

സ്വപ്നത്തിനും ദുസ്വപ്നത്തിനും ഇടയില്‍ 
എനിക്കൊരു ഒളിവിടം വേണം .
മഴപെയ്തു വെയിലുദിച്ചു
മുളയ്ക്കുന്ന കുഞ്ഞു വിത്തുക്കള്‍ വേണം.
അവ എവിടെയാണാവോ തിരയുക ഞാന്‍ .