പ്രണയം ഒരു മാരിവില്ല്...
കയ്യെത്തും ഇടതെന്നു തോന്നുന്ന
ഒരു കാണാ മാരിവില്ല്.
പെയ്യുന്നത് എഴുവര്‍ണങ്ങളാവാന്‍
മഴനൂല് നെയ്യുന്ന മാരിവില്ല് .
ഒരു കാറ്റില്‍..ഒരു മഴയില്‍
മാഞ്ഞേ പോകുന്ന പാവം മാരിവില്ല്.
പ്രണയം പൂ മഴ പോലെ ......
പാതിരാകനവിന്റെ മുറ്റത്ത്
അത് പനിനീര് പൂക്കള്‍ വിരിയിച്ചു .
ഒരു വസന്ത കാലത്തിന്റെ സുഗന്ധം
ഒരു നാഴികയില്‍ തീര്‍ത്തു -
ഒടുവില്‍ വേനലിലേക്ക് ;
നടന്നിറങ്ങി പോയ ഋതുവായ്!
പ്രണയം ഒരു കവിത പോലെ ....
നിലാവിന് നേര്‍ത്ത വിരല്‍തുമ്പാല്‍ -
അത് വൃത്തഭംഗികള്‍ തീര്‍ത്തു.
വരികളില്‍ പൌര്‍ണമികള്‍ ഒളിച്ചു വെച്ചു.
വൃദ്ധിഭംഗത്തില്‍ തകരുന്ന -
തിങ്കളായ് ഒടുവില്‍ മാഞ്ഞു.
പ്രണയം ഒരു കടല്‍ പോലെ...
കാണാകരയിലേക്ക്
അത് കടലാസ് വഞ്ചി ഇറക്കി.
തിരകളില്‍ മറഞ്ഞു പോകുവോളം
തീരാതെ.. നോക്കി നിന്നു വിതുമ്പി .
പ്രണയം ഒരു തീരാ വ്യഥ പോലെ ...
പ്രാണന്റെ തന്ത്രികളില്‍
ശ്രുതി തകരുവോളം വിരലമര്‍ത്തി .
തണിര്‍ത്ത വിരലുകളിലെ തണുപ്പായ്
കരളിലെ നീലാംബരി രാഗമായ് തുടിച്ചു.
പ്രണയം ഉത്തരം കിട്ടാത്ത കടംകഥ
വാക്കുകളിലെ കുരുക്കില്‍
തകരുന്ന ഉത്തരം കാത്ത്
മറുഭാഷക്കായ് വ്യര്‍ത്ഥം ....
ജന്മാന്തരങ്ങളോളം കാത്തിരിക്കും-
പ്രണയം കടംകഥ മാത്രം.
****************************************
നിലാവിന് നേര്‍ത്ത ശ്രുതി മറഞ്ഞു പ്രണയം ജന്മാന്തരങ്ങളോളം വ്യര്‍ത്ഥം ....
മറുപടിഇല്ലാതാക്കൂആശംസകൾ നേരുന്നു.. വരികൾ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂkollaam
മറുപടിഇല്ലാതാക്കൂ