അവിരാമം തുടരുകയാണ്
നാം തമ്മില്‍ .
നീ തൊട്ടുത്തൊട്ടില്ലെന്നാകുമ്പോള്‍
ഞാന്‍ നിദ്രയുടെ ജലത്തില്‍
അള്ളിപിടിച്ചിരിക്കുന്നു .
വഴുതിയുണര്‍ന്നു
ശ്വാസമെടുക്കുമ്പോള്‍
നീ പിന്നോട്ട് വലിയുന്നു .
പലപ്പോഴും
ആയുസ്സിനു കുടപിടിച്ച്
വിലാപവസ്ത്രവുമായി
നീയെന്റെ കല്ലറക്കുമുകളില്‍
നനഞ്ഞിരിപ്പാണ്.
ചിരിക്കാനും , കരയാനും
നിന്റെ കാത്തിരിപ്പെന്നെ
അനുവദിക്കുന്നുമില്ല .
എന്റെ ചിത്രങ്ങളില്‍
വര്‍ണ്ണം നിറയുമ്പോള്‍
നീയെന്തിനു
എല്ലാം ചേര്‍ത്തൊരു
കറുപ്പുനിറം ഇവയില്‍
തെറിപ്പിക്കുന്നു ?.
പൂക്കളുടെ രഹസ്യവീഥികള്‍
ഞാന്‍ കണ്ടെത്തപ്പെടുമ്പോള്‍
നീയെന്തിനവിടെ
സായാഹ്നസഞ്ചാരത്തിനെത്തുന്നു ?
എന്റെ ഗിത്താറില്‍
സ്വരം വിയര്‍ക്കുമ്പോള്‍
നീയെന്തിനു തണുത്ത വിരലാല്‍
തഴുകി നിര്‍ത്താനെത്തുന്നു ?
മഴക്കാറില്‍ വന്നു
മകുടിയൂതും കാറ്റില്‍
എന്റെ ചിത്രകൂടങ്ങള്‍
നാഗമാണിക്യമൂതിയുണര്‍ത്തുമ്പോള്‍
നീയെന്തിനു വെള്ളിടി വീശി
അവയെ പിളര്‍ത്തി ചിരിക്കുന്നു ?
നിന്നോട് കൂട്ടുവെട്ടുകയാണു ഞാന്‍
നീ തരുന്നതെല്ലാം
അരുതായ്കകള്‍ ആണ് .
ചന്ദ്രനിലെ ഏകാന്തതയില്‍
നിന്നും നീയെനിക്കെന്തിനു
ആ കറുത്ത മുയലിനെ തന്നു ?
ധരയുടെ മാറോടു -
ചേര്‍ന്നുഞാനുറങ്ങുമ്പോള്‍
നീയെന്തിനു ഭൂനെഞ്ചുകീറി
സുവര്‍ണലാവയിലെന്റെ
കൈവിരല്‍ മുക്കിച്ചു ?
ദൈവത്തിന്റെ
വിശുദ്ധചായം വീണ
സാന്ധ്യപാടങ്ങളില്‍
നീ കൊണ്ടുവന്നിട്ട
രാത്രിയുടെ അജ്ഞാതജഡവും ;
മറവിക്ക് നീക്കിവെച്ച വെള്ളത്തില്‍
നീ കലക്കിവിട്ട
ഓര്‍മകളുടെ ബലിച്ചോറും
എന്നെ നിന്റെ ശത്രുവാക്കും .
നിന്നെ മറക്കുന്ന
ഒരപൂര്‍വവിസ്മൃതിയാണു ഈ രാത്രി .
ഒരു ദേവത
ഒരുപിടി പാടുന്ന നക്ഷത്രങ്ങളുമായി
എനിക്കരികില്‍ വരവായി
ഒരു രക്ഷാമന്ത്രം
ജപിച്ചെന്റെ കയ്യില്‍ക്കെട്ടും.
അമ്മേ..
പറന്നുപോകാത്ത ഒരു പക്ഷിയെ
എന്റെ കയ്യില്‍ തരൂ .
_____________
മറുപടിഇല്ലാതാക്കൂചന്ദ്രനിലെ ഏകാന്തതയില്‍
നിന്നും നീയെനിക്കെന്തിനു
ആ കറുത്ത മുയലിനെ തന്നു ?
no words to say.... & it's painful too... :(
:) thank you Anna.
മറുപടിഇല്ലാതാക്കൂ