എവിടെ വഴി പിരിഞ്ഞിതു നമ്മുടെ ,
അറിവില ഇനി പുറകോട്ടു പോകുവാന്‍ -
ഒരുനാളും കാണാ പാടകലെ നീ എത്തിയോ.
കണ്ണീരും കിനാക്കളും മറഞ്ഞു പോയെന്നോ ?
ഒരുമിച്ചു നാം അകല്‍ച്ചയില്‍ പിരിയുന്നു
അകലങ്ങളില്‍ ഓര്‍ത്തു വിലപിക്കുവാന്‍ .
മറക്കരുതാത്തതെല്ലാമേ മറക്കുന്നു..
മറവിയില്‍ ഒളിവില്ലാതെ ഒളിക്കുന്നു.
ഇടതൂര്‍ന്ന ആശാ ഇരുള്‍ സമുദ്രത്തെ -
ഒരു നക്ഷത്ര വിള്ളലിലൂടെ നോക്കി നീ ..
ഒരു മഞ്ഞു തുള്ളി പോല്‍ വീണു ഹൃത്തിലും
കുളിരും ഇളം ചൂടും വീതിച്ചു ബാഷ്പമായ്! .
തൊട്ടാല്‍ പൊള്ളും എന്നുംനിന്‍ ഓര്‍മയില്‍-
പകലിന്‍ ചിത കത്തുന്നു നാള്‍ തോറുമേ,,
ഫീനിക്സ് പക്ഷി പോല്‍ രാവില്‍ -
ഉയര്‍ത്തെഴുനെല്‍ക്കുന്നു വീണ്ടും .
മൌനത്തിന്‍ നിലയില്ലാ ആഴങ്ങളില്‍
നിന്‍ മൊഴി മുത്തുകള്‍ ..
"നീ ഇല്ലാതെ ഞാന്‍ഏകനായ് ...."
മറു വാക്കില്ലാത്ത എന്റെ മനസ്സാം
കടലിലെ മൌനജലം പോലെ നിറവായ്..
തിരിവില്ലാതെ ഒന്നാകുന്ന അദ്വൈതമാകുന്നു.
വിണ്ണിലെ താരകള്‍ കൈകോര്‍ത്തു-
ചൊല്ലിയാടും ദിവസമോന്നില്‍ ...
നറുമണം വിരിയുന്ന തൊടിയിലെ പന്തലില്‍
വിറപൂണ്ട കാറ്റായ്
വിതുമ്പി ഞാന്‍ അങ്ങിനെ ......
ഇടിവെട്ടി ഇടറിടും മാനത്തെ ചന്ദ്രിക
നനയും മിഴികള്‍ എന്‍ നേര്‍ക്ക് നീട്ടവേ
തഴുകുവാന്‍ കൊതിക്കുന്നു ..
തളിര്‍ വള്ളി പോലെ വീണ്ടും വീണ്ടും ,
തകരും കിനാക്കളെ നിന്‍ കരങ്ങളാല്‍.
ഓരോ രാവും നീ ജനവാതിലടക്കവേ
വിരഹാര്‍ദ്രമാവുന്നു..
.ഉണരാന്‍ കനക്കും വരിമുല്ലയാവുന്നു
ഉറക്കം നടിക്കുമെന്‍ കിനാക്കളും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.