എന്റെ വീട്ടില്‍
നിന്റെ സ്വരം
കാതില്‍ വീണൊരാസന്ധ്യയില്‍
ഞാന്‍ കൈവിരലാല്‍ കുറിച്ചിട്ട
ഒരടയാളം മായാതെ കിടപ്പുണ്ട് .
ഒരുതിരി വെളിച്ചത്തില്‍
മറ്റാരുമറിയാതെ ഞാനതിനു
നിറമേകാന്‍ ഒരുപാടു
കൊതിച്ചിട്ടുണ്ട് .
ഉറങ്ങാത്ത
മഴക്കാലരാത്രികളില്‍
ഹൃദയം പൊട്ടിത്തരിച്ചു
മിന്നല്‍ വെളിച്ചത്തില്‍
ഞാനാ അടയാളം
കാണാറുണ്ട് .
ഇന്നെതോ നിസ്സംഗത വീണു
ഞാനത്
മായ്ച്ചു കളയാന്‍
ആശിക്കുന്നു .
എന്നിട്ടും
അവശേഷിക്കപ്പെടാവുന്ന
ആഴങ്ങളിലെ പോറല്‍
നിശബ്ധമായ ഫോസ്സിലുകളെ
പോല്‍ അടയാളം ഇട്ടിരിക്കാം .
അടയാളങ്ങള്‍ ....
അവയുമെന്തിനു വെറുതെ
തിരുശേഷിപ്പ്
ബാക്കിയാക്കി മൂന്നാംനാള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.