പനനീര്‍ബട്ടര്‍ ഹൃദയംമസാല
ഇതൊരു പാചകക്കുറിപ്പ് .
തുടുത്തപെണ്‍ഹൃദയം ഒന്ന് .
നാലഞ്ചു കഷ്ണം ദിവാസ്വപ്നങ്ങള്‍
പുകഴ്ത്തല്‍ ആവശ്യത്തിനു,
വറുത്തു കോരാന്‍ കള്ളകണ്ണീര്‍,
അലങ്കരിക്കാന്‍ പ്രണയപത്രങ്ങള്‍
ഇഷ്ടംപോലെ.
ആദ്യം കണ്ണേറില്‍ ഒന്ന് ചൂടാക്കി
ഹൃദയത്തിന്റെ തോലുരിക്കുക.
മൂര്‍ച്ച കൂടിയ വാക്ക് ക്കത്തികൊണ്ട്
നല്ല ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
മോഹവും ,ദാഹവും ഓരോ ടീസ്പൂണ്‍
ചേര്‍ത്തു നന്നായി പുരട്ടിയെടുക്കുക
നിസ്സഹായതയുടെ വെണ്ണചൂടാകുമ്പോള്‍
അതുവരെ ഏല്‍ക്കാത്ത ചുംബനങ്ങളും,
സുഖ പരിരംഭണങ്ങളും ,
സീല്‍ക്കാരം ഉയരുംവരെ ഇട്ടുകൊടുത്തു
പൊട്ടിത്തെറിക്കുമ്പോള്‍ ...
ഹൃദയം നല്ലപോലെ അതിലിട്ട്,
ഇളക്കിയെടുക്കുക.
വെന്തുവരുമ്പോള്‍ ആവശ്യത്തിനു
പുകഴ്ത്തല്‍ ചേര്‍ത്തു
ആഭിജാത്യത്തിന്റെ ഒന്നാംപാലും ,
മതജാഗ്രതയുടെ രണ്ടാംപാലും ചേര്‍ത്തു-
നിസ്സംഗതയുടെ അടപ്പ് കൊണ്ട് മൂടി,
നന്നായി കുറുകി വരുന്ന വരെ;
അപരാധത്തിന്റെ അടുപ്പില്വെച്ചുവറ്റിക്കുക .
പിന്നിട് കള്ളകണ്ണീരില്‍ , ഓരോരോ
കഷ്ണങ്ങളായി എടുത്തു വറുത്തുകോരുക .
പരിഹാസത്തിന്റെ പനനീര്‍ തളിച്ച് -
പ്രണയപത്രങ്ങളെ കൊണ്ട് അലംകരിച്ചു ,
ആര്‍ത്തി അടങ്ങുന്നതുവരെ
ആവശ്യാനുസരണം ഭക്ഷിക്കുക .
മറുപടിഇല്ലാതാക്കൂpachikkunje manassilavanillallo chintha pona vazhikal.... ivde olichirikkenda poet alla ithu... ur lines are perfect..!!
Anna....thank you. :)
മറുപടിഇല്ലാതാക്കൂ