Born | ജനുവരി 21, 1908(1908-01-21) തലയോലപരമ്പ് , വൈക്കം |
---|---|
Died | July 5, 1994(1994-07-05) (aged 86) ബേപ്പൂര്‍ , കോഴിക്കോട് |
Occupation | നോവലിസ്റ്റ് , ചെറുകഥാകൃത്ത്, |
Language | മലയാളം |
Nationality | ഇന്ത്യന്‍ |
Genres | നോവല്‍ , ചെറുകഥ |
Subjects | മലയാളം |
Notable award(s) | പദ്മശ്രീ , സാഹിത്യ അക്കാഡമി അവാര്‍ഡ് |
Spouse(s) | ഫാബി ബഷീര്‍ |
ബഷീറാണ് അവിടെ കഥ , ഭാഷയും അദ്ദേഹം തന്നെ . ഈ അഹന്തയുടെ സുഖം അറിയണമെങ്കില്‍ അത് വായിച്ചു നോക്കുകയല്ലാതെ വേറെ ഒരു വഴിയും ഇല്ല . സുന്ദര പദങ്ങള്‍ കിലുക്കി സാഹിത്യത്തിന്റെ അത്യുന്നതങ്ങളില്‍ കയറിനിന്നു കഥപറഞ്ഞ ആളുകളില്‍ നിന്നും തികച്ചും വ്യത്യസ്തന്‍ ആണ് ബഷീര്‍ . . സത്യസന്ധതയുടെ ഭാഷയും , സ്നേഹവായ്പിനെറെ ലിപിയും എത്ര സുന്ദരവും അനന്യയവും ആണെന്ന് ബഷീര്‍ തന്റെ കഥകളിലൂടെ കാണിച്ചു തന്നു. സാഹിത്യലോകത്തെ സര്ഗാതമാകതയുടെ തനതായ സിംഹാസനത്തില്‍ സന്തോഷത്തോടെ മലയാളം അദ്ദേഹത്തെ കയറ്റി ഇരുത്തിയതും ഇതുകൊണ്ട് തന്നെയായിരുന്നു.
ആ സാഹിത്യ സാമ്രാട്ടിന്റെ കൊട്ടാര വാതില്‍ക്കല്‍ , അകത്തേക്ക് അത്ഭുതത്തോടെ ...സുല്‍ത്താനെ ഒളിഞ്ഞു നോക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക പ്രണയമായി മാത്രം എന്റെ ഈ സാഹസത്തിനെ കണ്ടാല്‍ മതി.
ചോദ്യം ചെയ്യാനുള്ള യുവത്വത്തിന്റെ ഊര്‍ജ്ജം കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ്(നവോത്ഥാന) ബഷീറിന്റെ കൃതികള്‍ വരുന്നത്. ജീവിക്കണമെങ്കില്‍ ദ്രാരിദ്രത്തോടും , അനീതിയോടും പൊരുതിയെ മതിയാകൂ എന്നൊരു കാലഘട്ടം .
ഭക്ഷണവും , സ്നേഹവും , നീതിയും , ആരോഗ്യവും നിരസിക്കുന്ന - യുദ്ധത്തിന്റെ ഭീതിയില്‍ കഴിയുന്ന ഒരു ജനതക്ക് എല്ലാ വ്യവസ്ഥകളെയും ചോദ്യം ചെയ്യേണ്ടതായി വരും . അതായിരുന്നു ബേപ്പൂര്‍സുല്‍ത്താന്‍ തന്റെ കഥകളിലൂടെ ചെയ്തതും .
ലോക സഹോദര്യത്തിന്റെ ശംഖൊലികള്‍ അവിടെ മുഴങ്ങുന്നത് കേള്‍ക്കാം . ഒരു ചെറിയ തമാശ പോലെ അദ്ദേഹം കഥാപാത്രങ്ങളിലൂടെ പറഞ്ഞു വരുന്നത് പ്രപഞ്ച സത്യങ്ങളെ ആയിരിക്കും ..ചിലപ്പോള്‍ ചിന്തകളുടെ മുറിവില്‍ അദ്ദേഹം പുരട്ടി ഭേദമാക്കാന്‍ എടുക്കുന്നത് പ്രണയത്തിന്റെ എണ്ണത്തന്നെ ആയിരിക്കും . ഇതെന്തുതന്നെ ആയാലും സ്നേഹത്തിന്റെ ഒരു അന്തര്‍ധാര അദ്ധേഹത്തിന്റെ ഓരോ കൃതികളെയും പ്രകാശപൂരിതമാക്കുന്നു.
മതിലുകളില്‍ ...ഞാന്‍ കണ്ടത് നിരോധിക്കപെടുന്ന സ്നേഹത്തിന്റെ അത്യാകര്‍ഷതയാണ് ..ഒരിക്കലും കൊഴിയാത്ത പനിനീര്പൂവായി അത് വിരിഞ്ഞു നില്‍ക്കും.തടവിലാക്കപെടുന്ന ഓരോ മനസ്സും ജീവിക്കുന്നത് ഓര്‍മകളുടെ ഭക്ഷണത്തിലും ഭാവനയുടെ ജലത്തിലും ആണ്. ഒരുപക്ഷെ ആ തടവിനു പുറത്തു കടന്നാല്‍ ആ സ്നേഹവും , പ്രണയവും , എന്തിനു ആ സ്വാതന്ത്ര്യം പോലും ഒരു പ്രാരാബ്ധമായി മാറുകയും ചെയ്യും .
"വൈ ഷുഡ് ഐ ബി ഫ്രീ ?..ഹു വാണ്ട്സ് ഫ്രീഡം . " ബഷീര്‍ ചോദിക്കുന്നു .
ചില സ്വാതന്ത്രങ്ങള്‍ അങ്ങിനെ വേണ്ടാത്ത സമയത്ത് വന്നു നമ്മളെ എങ്ങിനെ പെരുവഴിയില്‍ തനിച്ചാക്കും എന്ന് മതിലുകള്‍ കട്ടി തരുന്നു
നമുക്ക് ചുറ്റും സൂക്ഷിച്ചു നോക്കിയാല്‍ ഈ മതിലുകള്‍ എന്നും എക്കാലവും കാണാം . കാലാതീതമായ ഒരു രചന അങ്ങിനെ ബഷീറിന്റെ സ്വന്തമാകുന്നു ഇവിടെ.
കൈവെള്ളയില്‍ കിടന്നു പൊള്ളുന്ന കനലിനെ പൂവാക്കുന്ന മാന്ത്രികനെ പോലെ ..സ്വന്തം ജീവിതാനുഭവങ്ങളെ " ഭാവനയൊന്നും ഇല്ല . ഒന്നും കൂട്ടിചെര്‍ത്തിട്ടിലാ " എന്ന വലിയ ചിരിയോടെ സമര്പിക്കുന്ന "അനുരാഗത്തിന്റെ ദിനങ്ങള്‍ " ഭാവന തന്നെ ജീവിതമാക്കുന്ന ബഷീറിന്റെ മാന്ത്രികഭാവം വ്യക്തമാക്കി തരുന്നു.
"തന്റെ വിഷാദകാവ്യത്തില്‍ " കണ്ണിലും ചുണ്ടിലും ചുംബിക്കുന്ന ഒരു കാമുകന്‍ അവളുടെ ഓര്‍മയില്‍ സ്വന്തം ഭക്ഷണത്തെ പോലും മറന്നു പോകുന്നു. അനുരാഗത്തിന്റെ രാസമാറ്റങ്ങള്‍ സ്വന്തം അസ്ഥിത്തം പോലും ഉപേക്ഷിക്കുന്ന ഒന്നാണെന്ന് ബഷീര്‍ ജീവിച്ചു കാണിച്ചു തരികയാണ് ഇവിടെ.
ഇതു തന്നെയാണ് ബാലകലസഖിയേയും ബഷീറിനെയും ലോകപ്രശസ്തമാക്കിയതും . ഇതുവരെ കേള്‍ക്കാത്ത സംഗീതം പോലെ മധുരമായിരുന്നു അത്. രാഗം അറിയാത്തവരും ..അറിയുന്നവരും ഒരുപോലെ ആസ്വദിച്ച ഒരു ഗാനം. അതായിരുന്നു ബഷീര്‍കഥകള്‍ .നര്‍മം അധികം കലരാത്ത ഒരു രചന ബഷീറിന്റെ ഇതുതന്നെ ആണെന്ന് പറയാം . ഒരു പക്ഷെ അത് സ്വന്തം ജീവിതത്തിന്റെ തന്നെ ഒരേട് ആയതു കൊണ്ടും ആകാം ജീവന്റെ പിടച്ചില്‍ ആണ് അധികവും കാണാന്‍ കഴിഞ്ഞത് .
ബാല്യകാലസഖി " എം . പി . പോളിന്റെ പ്രാരംഭ വാചകത്തിലൂടെ തന്നെ നമുക്കത് പരിചയപെടാം "ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ് . വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും . ബോധക്ഷയം തന്നെ സംഭവിചേക്കാം."
കാലില്‍ വിഷകല്ല് കുത്തി കളില്‍ വലിയൊരു കുരുവുമായി വേദനിച്ചു പുളയുന്ന മജീദ് പറയുന്നു
"സുഹ്രാ ..ഞാന്‍ മരിച്ചു പോകും "എന്ത് ചെയ്യണമെന്നു രൂപമില്ലാതെ സുഹ്റാ മജീദിന്റെ വലതു കാലടി കവിളില്‍ ചേര്‍ത്ത് പിടിച്ചു . ഉള്ളം കാലില്‍ ഗാഡമായി ഒന്നു ചുംബിച്ചു .അവള്‍ എഴുനേറ്റു ചെന്ന് , ചൂടുപിടിച്ച നെറ്റിയില്‍ തടവികൊണ്ട് മജീദിന്റെ മുഖത്തേക്ക് കുനിഞ്ഞു .
സുഹ്രയയുടെ ചുവന്ന ചുണ്ടുകള്‍ മജീദിന്റെ ചുണ്ടില്‍ അമര്‍ന്നു....
ആ വിഷകല്ല് ചവിട്ടി വീര്‍ത്ത കുരു അതോടെ ഒരു അത്ഭുതം പോലെ പോട്ടിപോകുന്നു.
ഇത് ബഷീറിന്റെ തന്നെ അത്മാഷ്ക്കാരമാണ്. ഏതു വിഷവും ഇറക്കാന്‍ പോന്ന നൈര്‍മല്യമായി ഒരു പ്രണയം ...അത് ഭാഗ്യമോ ..നിര്‍ഭാഗ്യമോ എന്നറിയാതെ ശ്വാസത്തില്‍ നമ്മള്‍ കൊണ്ടുനടക്കാറുണ്ട്.
"ദാരിദ്രം ഒരു മഹാവ്യാധി ആണെന്ന് "
ഇതാണ് പലപ്പോഴും നമ്മളെ കൊണ്ട് പലതും ചെയ്യിക്കുന്നതും ചെയ്യിക്കാതെ ഇരിക്കുന്നതും .സുഹ്രക്കും മജീദിനും ഇടയില്‍ "ബാല്യകാലസഖിയില്‍ " വില്ലനായി വരുന്നതും ഇതുതന്നെയാണ്.
മാനുഷികമായ എല്ലാറ്റിനെയും ചുരുങ്ങിയ വാക്കുകളെ കൊണ്ട് സാമാന്യവല്‍ക്കരിക്കുന്ന ഒരു മനുഷ്യസ്നേഹികൂടി ആയിരുന്നു ബഷീര്‍ എന്ന് എനിക്കു പലപ്പോഴും അദ്ധേഹത്തിന്റെ വരികളിലൂടെ കടന്നു പോവുമ്പോള്‍ തോന്നാറുണ്ട് .ഈ വരികളൊന്നു വായിച്ചു നോക്കു.
"മനുഷ്യര്‍ എവിടെയും ഒരുപോലെ , ഭാഷക്കും വേഷത്തിനും മാത്രം വ്യത്യാസം . എല്ലാം സ്ത്രീപുരുഷന്മാര്‍ ..ജനിച്ച്, വളര്‍ന്ന് ഇണചേര്‍ന്നു പെരുപ്പിക്കുന്നു . പിന്നെ മരണം . അത്രതന്നെ ജനിമരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയും ഉണ്ട് "
ഇതിലും വലിയ സാമുദായിക പരിഷ്കര്‍ത്താവിനെ നിങ്ങള്‍ക്ക് വേറെ കണ്ടെത്താനാവുമോ ?
മുസ്ലിം സമുദായത്തെയാണ് അധികവും ബഷീര്‍ കഥകളിലൂടെ അവതരിപ്പിക്കുന്നത്, അതുകൊണ്ട് ആ സമുദായത്തിന്റെ കഥാകാരാനായി അതില്‍ തന്നെ ഏറ്റവും താണവനായി ചിത്രീകരിക്കുന്ന പല നിരൂപണങ്ങളും ഉണ്ടായിട്ടുണ്ട് . ഇവക്കു പിന്നിലെ കഥയില്ലായ്മയെ ചിരിച്ചു തള്ളാന്‍ മുകളില്‍ ഉദ്ധരിച്ച ഈ ചെറിയ വരികള്‍ തന്നെ ധാരാളം മതി എന്നാണു എന്റെ വിശ്വാസം .
ഹിജഡകളുടെ കഥപറയുന്ന ശബ്ദത്തിലെ നായകന്‍ ഒരു അനാഥനാണ് .ആ അനന്തതയില്‍ ഏകാന്തമാക്കപെട്ട അയാള്‍ ചോദിക്കുന്നു ദൈവം ഉണ്ടോ എന്ന് ..? അങ്ങിനെ ഒരു ചിന്ത അയാള്‍ക്കുള്ളിലേക്കിട്ട് സ്വയം ഉത്തരം കണ്ടെത്തുന്നു ഇവിടെ എഴുത്തുകാരന്‍ .."വേണെങ്കില്‍ ഉണ്ട് " എന്ന്. ആര്‍ക്കു വേണമെങ്കില്‍ എന്ന കടംകഥ എല്ലാവര്ക്കും വേണ്ടി ബാക്കി വെച്ചിരിക്കുന്നു. ആ ദൈവത്തെ പങ്കിട്ടെടുത്തു നമുക്കും സന്തോഷിക്കാം വേണമെങ്കില്‍
. റെയില്‍പാളത്തില്‍ ശബ്ദത്തിലെ നായകന്‍ തലയും വെച്ച് എല്ലാ അര്‍ത്ഥത്തിലും ഒരു അനാഥപ്രേതത്തിനെ സൃഷ്ടിക്കാന്‍ കാത്തു കിടപ്പാണ് . "ഒരു പുകച്ചിലും ഒരു കുളിരും എന്റെ അവയവങ്ങളിലൂടെ പാഞ്ഞു . റയിലുകള്‍ മുഴങ്ങുന്നു .എനിക്കാകെ ഒരു പരിഭ്രമം , ഇതു നിങ്ങള്‍ പാളത്തില്‍ തലവെച്ചു കിടന്നാലേ അറിയാന്‍ കഴിയു .......ആകാശവും ഭൂമിയും ഞെട്ടതക്ക ഒരു ചൂളംവിളി . പ്രപഞ്ചം എങ്ങും കേട്ടുകാണും !വണ്ടി പാഞ്ഞു വരികയാണ് ...ദൈവമേ ! പക്ഷെ ആ വണ്ടി അടുത്ത പാളത്തിലൂടെ ചീറിപാഞ്ഞ് പോകുന്നു. സ്വന്തമായി വേറെ ആളുകളെ വെടിവെച്ചു കൊല്ലുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെന്ന് സമ്മതിക്കുന്ന ഒരു പട്ടാളക്കാരന്റെ ഒരു ആത്മഹത്യ ശ്രമം ആണിത് . ഈ ഒരു അനുഭവ പ്രപഞ്ചം സൃഷിക്കാന്‍ അവിടെ ദൈവത്തിനെ സാക്ഷി ആയി നിര്‍ത്താന്‍ വേറെ ആര്‍ക്കും ഒരു ഭാഷയിലും കഴിഞ്ഞിരിക്കുമെന്ന് തോന്നുന്നില്ല .
ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞ ബഷീര്‍ എന്ന കഥ . സ്വയം കഥയായും , കവിതയായും മാറിയ അധികം എഴുത്തുകാ രൊന്നും നമുക്കില്ല . ചംങ്ങപുഴയും , ബഷീറും ...( മാധവികുട്ടിയും എന്ന് വേണമെങ്കില്‍ കൂട്ടാം) അല്ലാതെ വേറെ ആരെയും കാണാന്‍ കഴിയുന്നില്ല .
അദ്ധേഹത്തിന്റെ കഥകള്‍ ഇനിയും ബാക്കി കിടക്കെ ....
ഞാന്‍ വീണ്ടും വരും വരേയ്ക്കും ...കാത്തിരിക്കുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.