ഞാന്‍ പട്ടം പറത്തിയിട്ടില്ല .
നൂലറ്റത്ത് നിസ്സഹായതോടെ
ഉയര്‍ന്നു പറന്നു
ആകാശതെത്തുമ്പോള്‍
അവയെ നോക്കി നില്‍ക്കാറുണ്ട് .
എന്തൊരു അഹന്തയാണ്
ഈ പട്ടങ്ങള്‍ക്ക് !
മേഘം തൊട്ടു മടങ്ങുന്ന
പട്ടങ്ങള്‍ക്ക് നനവുള്ളത്
ഈ അഹംകാരം കൊണ്ടുതന്നയോ ?
ആരും കാണാത്ത ഉയരത്തില്‍
അവയും കണ്ണീരാല്‍ നനക്കപ്പെടുന്നുവോ ?
നിന്റെ നീലയും പച്ചയും
ചുവപ്പും
ഈര്‍ഷയോടെ നോക്കിയിരുന്ന
എന്റെ കണ്ണുകളില്‍
വര്‍ണങ്ങള്‍ നിറം മങ്ങി മായുന്നു .
മഴവെള്ളം കുത്തിയൊലിച്ചു
കൊണ്ടുപോയാ നിന്റെ
നിറമുള്ള സ്വപ്നങ്ങള്‍ ;
എന്റെ വര്‍ണങ്ങളെ-
ഓര്‍മയുടെ എണ്ണപാടകളാക്കി !
നൂല്‍ കെട്ടി നീനിന്ന
നിന്റെ ഭൂമി.
നിന്റെ ആകാശം.
നിന്റെ ഇത്തിരി വര്‍ണങ്ങള്‍ ..
മനം കുളിര്‍പ്പിച്ച
ഒരു ഗസലിന്റെ അനാഥദുഖങ്ങള്‍ക്ക്
ഇതാ എന്റെ സ്മൃതിഗാനചഷകം .
ആകാശത്തിനും ഭൂമിക്കും ഇടയില്‍
നീ വീണു കിടക്കുമ്പോള്‍
ഈ ഗസ്സല്‍ വരികളില്‍
നിന്നെ പാടി പുകഴ്ത്തി
നൃത്തം ചെയ്യിപ്പിക്കാന്‍
ഞാന്‍ ഓടിയെത്തും .
നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനൂലറ്റ്ത്ത് നിസ്സഹായതയോടെ ആണ് പറന്നുയരുന്നത് എന്ന് പറഞ്ഞ് ഉടനെ ആ നിസ്സഹായതയില്‍ ഒരു അഹങ്കാരം കണ്ടത് ഒരു പോരായ്മ പോലെ തോന്നി. എന്റെ മണ്ടന്‍ സംശയം ആണെങ്കില്‍ ക്ഷമിക്കുക. ചിലപ്പോള്‍ അടുത്ത തവണ വായിക്കുമ്പോള്‍ ഞാന്‍ ശരിയായി മനസ്സിലാക്കുമായിരിക്കും.
ആശംസകള്‍.