നിനക്ക് ശബ്ദം വേണ്ട
ചോരവാര്‍ക്കുമ്പോഴും
ഞെക്കി പിടിക്കുമ്പോഴും
നീ ശബ്ധമടക്കണം
നിനക്ക് നിറം വേണ്ട
തുടച്ചെടുക്കുമ്പോഴും
പഴുത്തു തുടുക്കുമ്പോഴും
നിനക്ക് നിറം വേണ്ട .
നിനക്ക് ആശ വേണ്ട
കരിഞ്ഞുണങ്ങുമ്പോഴും
അടര്‍ന്നു വീഴുമ്പോഴും
നിന്റെ ആശക്ക് മുകളിലൊരു
വിധി വാള്‍ തൂങ്ങിയാടുന്നുണ്ട്.
ഇരുട്ടിന്റെ അറയ്ക്കുള്ളില്‍
മുനമടക്കിവെച്ചു ...
ഏതു നിമിഷവും .
കരിഞ്ഞുണങ്ങുമ്പോഴും
അടര്‍ന്നു വീഴുമ്പോഴും
നിന്റെ ആശക്ക് മുകളിലൊരു
വിധി വാള്‍ തൂങ്ങിയാടുന്നുണ്ട്.
ഇരുട്ടിന്റെ അറയ്ക്കുള്ളില്‍
മുനമടക്കിവെച്ചു ...
ഏതു നിമിഷവും .
വീണ്ടും .
ഉള്ളിലേക്ക് ആഴ്ന്നിറങ്ങി
നീ കടലോളം വിസ്തൃതി തേടുക .
പുറത്തേക്ക് പറന്നു
ആകാശം കീഴടക്കുക
പരിഹസിക്കാന്‍ പാടുകള്‍
തെളിവായ് ബാക്കി നില്‍ക്കെ :
ഇനിയാര്‍ക്കും ഒന്നും ചെയ്യാനാകാത്ത
കാലത്തില്‍ തന്നെ ലയിക്കുക .
ഉള്ളിലേക്ക് ആഴ്ന്നിറങ്ങി
നീ കടലോളം വിസ്തൃതി തേടുക .
പുറത്തേക്ക് പറന്നു
ആകാശം കീഴടക്കുക
പരിഹസിക്കാന്‍ പാടുകള്‍
തെളിവായ് ബാക്കി നില്‍ക്കെ :
ഇനിയാര്‍ക്കും ഒന്നും ചെയ്യാനാകാത്ത
കാലത്തില്‍ തന്നെ ലയിക്കുക .
നല്ല കവിതയാണല്ലോ. ഇനിയും എഴുതുക. ആശംസകള്‍ ....
മറുപടിഇല്ലാതാക്കൂകവിത നന്നായിരുന്നു..എങ്കിലും യാഗാശ്വമെന്നോതി എന്തീനീ ഗദ്ഗദം...അതോ കൊലവിളിയോ?..
മറുപടിഇല്ലാതാക്കൂ