അക്ഷരങ്ങളിലറിയാതെ
കണ്ണോടും നേരത്ത് ;
കാല്‍തട്ടിവീണു
നില്‍ക്കാറുണ്ടുഞാന്‍ -
നിന്റെ ഓര്‍മകളുടെ
വിരലോരത്ത് .
ഇരുളിന്‍ ലഹരിയില്‍
പുതഞ്ഞുറങ്ങും നേരം
കവിളില്‍ തട്ടി വിളിച്ച്
ചുണ്ടില്‍ നിലാവായ് പരന്നു
കണ്ണറിയാതെ കൂമ്പി പോകാറുണ്ട്
നിന്റെ ചുമലോരം .
മഴനിറയുമാകാശം
ഇഴതീര്‍ത്ത സ്മൃതിപായയില്‍
കടംകഥ പറഞ്ഞിരിക്കും വേളയില്‍
അറിയാറുണ്ടൊരു സ്നേഹചൂടെന്നെ
ചുറ്റിവരിഞ്ഞു നില്‍പ്പതും .
ഉച്ചവെയില്‍ ഉള്‍താപമായ്
ചുറ്റുംതീയായ് ഉരുകിയോലിക്കവേ
പതിയാറുണ്ടൊരു നിശ്വാസം -
പിന്‍കഴുത്തില്‍ മെല്ലവേ ,
ഊതിയാറ്റും മഞ്ഞായെന്നില്‍ .
കണ്ണോടും നേരത്ത് ;
കാല്‍തട്ടിവീണു
നില്‍ക്കാറുണ്ടുഞാന്‍ -
നിന്റെ ഓര്‍മകളുടെ
വിരലോരത്ത് .
ഇരുളിന്‍ ലഹരിയില്‍
പുതഞ്ഞുറങ്ങും നേരം
കവിളില്‍ തട്ടി വിളിച്ച്
ചുണ്ടില്‍ നിലാവായ് പരന്നു
കണ്ണറിയാതെ കൂമ്പി പോകാറുണ്ട്
നിന്റെ ചുമലോരം .
മഴനിറയുമാകാശം
ഇഴതീര്‍ത്ത സ്മൃതിപായയില്‍
കടംകഥ പറഞ്ഞിരിക്കും വേളയില്‍
അറിയാറുണ്ടൊരു സ്നേഹചൂടെന്നെ
ചുറ്റിവരിഞ്ഞു നില്‍പ്പതും .
ഉച്ചവെയില്‍ ഉള്‍താപമായ്
ചുറ്റുംതീയായ് ഉരുകിയോലിക്കവേ
പതിയാറുണ്ടൊരു നിശ്വാസം -
പിന്‍കഴുത്തില്‍ മെല്ലവേ ,
ഊതിയാറ്റും മഞ്ഞായെന്നില്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.