നീട്ടി തരട്ടേ ഞാനീകിനാവിന്‍
നേര്‍ത്ത നുറുങ്ങുവെട്ടം നിന്‍നേര്‍ക്ക് ?
നോക്കിയിരിക്കാന്‍ കൊതിയായിടുന്നു നിന്‍ -
കണ്ണില്‍ മെല്ലെ, ഉറങ്ങി ഉണരും ,
സുപ്തമുഗ്ദ്ധമാ കാണാകനവിലെ -
നോക്കിയിരിക്കാന്‍ കൊതിയായിടുന്നു നിന്‍ -
കണ്ണില്‍ മെല്ലെ, ഉറങ്ങി ഉണരും ,
സുപ്തമുഗ്ദ്ധമാ കാണാകനവിലെ -
നിറംപതയുമീ.. നിലാമഴതോര്‍ച്ചകള്‍ .
എന്റെ സ്വപനത്തിന്‍ നീരുവലിചൂറ്റി,
തുമ്പില്‍ കത്തട്ടെ വെളിച്ചത്തിന്‍ താമര.
ഇല്ല വാടാന്‍ വിടില്ല ഞാനൊരിക്കലും;
എന്‍ വഴിത്താരയില്‍ വെട്ടമായിടും
നിന്റെ കണ്ണിലെ താമരപ്പൂകളെ .
എന്റെ സ്വപനത്തിന്‍ നീരുവലിചൂറ്റി,
തുമ്പില്‍ കത്തട്ടെ വെളിച്ചത്തിന്‍ താമര.
ഇല്ല വാടാന്‍ വിടില്ല ഞാനൊരിക്കലും;
എന്‍ വഴിത്താരയില്‍ വെട്ടമായിടും
നിന്റെ കണ്ണിലെ താമരപ്പൂകളെ .
എനിക്കു ദൈവത്തെ തിരിച്ചു നല്കാനായ്,
വിളിച്ചു പ്രാര്‍ഥിച്ച നിസ്സാര്‍ത്ഥസ്നേഹമേ
തിരിച്ചു നല്‍കുവാന്‍ എന്തുണ്ട് എന്‍കയ്യില്‍ ?
വിളര്‍ത്തഅക്ഷര കവിതയുമീ നിറകൂട്ടുമല്ലാതെ !.
തെറ്റുന്ന പാദത്തില്‍ ഉമ്മവെച്ചു കൊഞ്ചിച്ചു
തിരവലിച്ചോടും മണലില്‍ കൈതന്നുറപ്പിച്ചും;
പാതിരാവിലെ മാരിവില്‍ കാണിച്ചും ...
സ്നേഹമാരി പെയ്തു നിറച്ചും ...
പകുതിയും പാഴായ ജന്മത്തെ പൂവാക്കി
പ്രണയ ശ്രീകോവിലില്‍ അര്ച്ചനയാക്കി നീ.
പൊന്‍വെയില്‍ കുളിച്ചീറന്‍ മാറും
പൊന്നോണ പുലരിയിലെ മുക്കുറ്റിപോലവേ
നിന്റെ സ്നേഹപൊന്‍വെയില്‍ കാഞ്ഞു
നിന്നിടട്ടെ ഞാന്‍ അസ്തമയംവരെ ..!
ജീവനില്‍ ..സ്വപ്നസാനിധ്യവുമായെന്റെ
ജീവന്റെ ജീവനാം സാന്ത്വനമേ ..
ദൂരെയെന്നാകിലും അടുതെന്നപോലെപ്പോഴും
തൊട്ടുതഴുകുന്ന മോഹനരാഗമേ ;
തൃക്കാല്‍ക്കല്‍ വെക്കുന്നു ഞാനിതാ സര്‍വവും
എന്റെ ജന്മാന്തര ഇടക്കകൊട്ടി നീ
ചേര്‍ത്ത് പാടുകയീ സോപാനഗാനവും.
*
നിന്നിടട്ടെ ഞാന്‍ അസ്തമയംവരെ ..!
ജീവനില്‍ ..സ്വപ്നസാനിധ്യവുമായെന്റെ
ജീവന്റെ ജീവനാം സാന്ത്വനമേ ..
ദൂരെയെന്നാകിലും അടുതെന്നപോലെപ്പോഴും
തൊട്ടുതഴുകുന്ന മോഹനരാഗമേ ;
തൃക്കാല്‍ക്കല്‍ വെക്കുന്നു ഞാനിതാ സര്‍വവും
എന്റെ ജന്മാന്തര ഇടക്കകൊട്ടി നീ
ചേര്‍ത്ത് പാടുകയീ സോപാനഗാനവും.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.