10/18/2011

വിളിക്കുന്നു നിന്നെ .




ഒരു കാടിന്‍ നീല നിശബ്ദതയില്‍
ഒരു കൊച്ചുപൂകൊഴിയുന്നു .
വിതുമ്പിയും വെമ്പിയും
ആരു വിഴ്ത്തും ഒരുതുള്ളിക്കണ്ണീരിവിടെ ?
വിണണോര്‍ നാട്ടില്‍പ്പറക്കും
മേഘമേ നിനക്കുമില്ലേ
ഇവിടെ പൊഴിക്കാന്‍ മിഴിനീര്‍മുത്തുകള്‍ ?

നിന്നെ
അനുരാഗപാല്‍ച്ചിരിയില്‍
പൊതിഞ്ഞോരോരൊ കിനാക്കെളെറിഞ്ഞ
അമ്പിളിതെല്ലും നിര്‍മേഷം നോക്കിയിന്നും
ഒന്നുമൊന്നുമറിയാത്തപോലവേ വാനില്‍ .

നീ
കിനാവുകണ്ടൊരാളോ ..
പൂഞ്ചിറകുവീശിവീശി..
നിലാവുറഞ്ഞ നിന്‍യൌവ്വനം,
നറുംതേനായി നുണച്ചെങ്ങോ
പറന്നു ദൂരേപ്പോയ്
വഴിമറന്നപോല്‍ .


നോക്കിനെടുവീര്‍പ്പിട്ടു
നീ
കനക്കും മൌനമായ്
കിടക്കുമീരാവില്‍ ,
മന്ത്രമുക്തമായ് മൃത്യു മൊഴിയുന്നു :
ഇത്ര ദുഖിക്കുന്നതെന്തിനുസഖി നീ..
നിന്നെനിര്‍ദയംപ്പിച്ചിയടര്‍ത്തിയ വേനലും;
നീഹൃദയംകാല്‍ക്കലര്‍പ്പിച്ച-
ചിത്രശലഭവും,
സമാനം രണ്ടുപേര്‍ക്കുള്ളവും.
എത്തിനോക്കില്ല വാടിവീഴുംനേരം.

നോക്കു
... നീ...
എനിക്കില്ല വര്‍ണങ്ങളെങ്കിലും ,
വന്നുചേരുകപൂവേ നെഞ്ചിലേക്കിന്നുനീ .
എന്നില്‍ നിന്‍ നെടുവീര്‍പ്പേകിയ സൌരഭം
എന്നെനിന്‍ കാമുകനാക്കി പണ്ടേക്കുപണ്ടേ .
കാത്തിരിപ്പൂ ഞാന്‍ നീയെന്നില്‍ ലയിക്കാന്‍ .

താഴെ
മണ്ണില്‍ നിന്നെ പൊതിഞ്ഞു ഞാന്‍ -
കൊണ്ടുപോയിടും എന്റെ ലോകത്തേക്ക് .
പൊട്ടി മുളക്കും നിന്നുള്ളിലെ വിത്തുകളില്‍ .
കേള്‍ക്കാം നിനക്കെന്റെ ഹൃത്തുടിപ്പുകള്‍

ഞെട്ടറ്റുപോയ
നിന്മൃദുദളങ്ങളിലും..
കെട്ടുപോയ വര്‍ണരാജികളിലും,
ഏറ്റിടുന്നു ഞാന്‍ നിത്യത തോഴി .
നാളേകളില്ലാത്ത എന്നുടെ ലോകത്ത് -
കാത്തിരിപ്പില്ല ..നെടുവീര്‍പ്പുമില്ല .
നിത്യശാന്തിതന്‍ ഓംകാരതീരത്ത് ;
ആഴവിസ്മൃതികളില്‍ എന്നോടൊപ്പം-
യെന്നുമെന്നുമിനിയീ കൈക്കുള്ളില്‍
ചേര്‍ത്ത് നിര്‍ത്തിടാം
ഓമലേ നിന്നെ ഞാന്‍ .

2 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.