ശ്രീചക്രവാസിനി ശ്രീനിലയേദേവി
ശ്രീപദാംബുജം കൈതൊഴുന്നേ ..
ശ്രീവാഗീശമുഖാമരേന്ദ്രനാമിതാ
ശ്രീയെഴുംവിജയവിമോഹനവരദായിനി.
ശ്രീംഹ്രീംക്ളീംബീജമുഖാമുഖ്യേ ജനനി
ശ്രീയോഗമായയായ് മനസ്സിലുണരൂ.
ശ്രീശുലാദിവരായുധാഭിലസിതാ
ശ്രീബാഹുക്കളില്‍അഭയമരുളൂനീ .
ശ്രീപ്രിയേ ശ്രീമത്സിംഹാസനേ
ശ്രീധരി നിന്‍കരുണാകൃപയേകണേ..
ശ്രീവിദ്ധ്യേശിവവാമഭാഗനിലയേ
ശ്രീയെഴും സൌഭാഗ്യവിഭവവദേ!
ശ്രീഹരബ്രഹ്മവിഷ്ണുസുരപൂജിതേ
ശ്രീവിശ്വവ്യാപിനി നമോനമസ്തേ !
ശ്രീംമന്ത്രാര്‍ത്ഥസ്വരൂപ ശ്രീമതേ
ശ്രീപൂര്‍ണേണ ശ്രീപുരേ പാഹിപാഹിം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.