10/29/2011

നീ പെണ്ണാണ് .



ഒതുങ്ങി പോകൂ നീ
മഴപെയ്ത വഴിപോലെ
പൊടിയടങ്ങി നിലംപതുങ്ങി നില്ക്കൂ ..
ഒടുവിലൊരു ആത്മഹത്യക്ക് വക്കില്‍
ധൈര്യമില്ലാതെ ചുരുണ്ടുറങ്ങിക്കൊള്ളണം.
അതുവരെ നിന്നെപറ്റി ;
ആരും നന്മചൊല്ലില്ല .

അപരിചിതമായ കാഴ്ചകളിലേക്ക് -
അറിഞ്ഞു നിറയുന്ന നോട്ടത്തിലേക്ക്-
അറിയാതെപോലും മിഴിയുയര്‍ത്തരുത് .
അറിവിന്റെ എരിവുത്തെറിച്ച്
കണ്ണില്‍വീണാല്‍ .....
എല്ലാവര്‍ക്കുമുന്നിലും കണ്ണീര്‍
പൊഴിച്ചപമാനിതയാകാന്‍
നിര്‍ബന്ധിത വിധിവരും .

ആരുംകാണാത്ത
നിറങ്ങള്‍ തൊട്ടുനിനക്ക്
ചിത്രങ്ങള്‍ വരക്കാം .
ആകാശം തൊട്ടു നീലയും
ആഴകടലിലെ പവിഴം തൊട്ടു ചുവപ്പും
അന്തിവെയില്‍തൊട്ടു-
മഞ്ഞയുമെടുക്കാം .
പക്ഷെ ...അവയില്‍
അശ്ളീലനിറങ്ങളുടെങ്കില്‍
മടുക്കുന്നവനെകൊണ്ടുമാത്രം തൊടുവിക്കുക.
മറ്റുള്ളവര്‍ക്ക് സമാധാനിക്കാന്‍ ,
അതുമാത്രം മതിയാകും.

നിന്നില്‍ കവിതയുന്ടെങ്കില്‍ -
എഴുതുമ്പോള്‍ നഷ്ടപ്രണയത്തിന്റെ ,
വിരഹകാവ്യങ്ങള്‍ ആദ്യം എഴുതണം.
അതുനിന്നിലുള്ള നോവിന്റെ
ഊടുവഴികളില്‍ ഊഴങ്ങള്‍തേടി
നിന്നെ
അവരുടെസുരയ്യയാക്കും .
ശിരോവസ്ത്രങ്ങളാല്‍ നിന്റെ
ചിന്താശക്തിമൂടി ..
പകരം വാനോളം പ്രശംസതരും .
നിന്റെ പെണ്ണത്തമോര്‍ത്തന്നു -
തിരിഞ്ഞുനിന്നവര്‍ വാപൊത്തി ചിരിക്കും.
**********

10/18/2011

വിളിക്കുന്നു നിന്നെ .




ഒരു കാടിന്‍ നീല നിശബ്ദതയില്‍
ഒരു കൊച്ചുപൂകൊഴിയുന്നു .
വിതുമ്പിയും വെമ്പിയും
ആരു വിഴ്ത്തും ഒരുതുള്ളിക്കണ്ണീരിവിടെ ?
വിണണോര്‍ നാട്ടില്‍പ്പറക്കും
മേഘമേ നിനക്കുമില്ലേ
ഇവിടെ പൊഴിക്കാന്‍ മിഴിനീര്‍മുത്തുകള്‍ ?

നിന്നെ
അനുരാഗപാല്‍ച്ചിരിയില്‍
പൊതിഞ്ഞോരോരൊ കിനാക്കെളെറിഞ്ഞ
അമ്പിളിതെല്ലും നിര്‍മേഷം നോക്കിയിന്നും
ഒന്നുമൊന്നുമറിയാത്തപോലവേ വാനില്‍ .

നീ
കിനാവുകണ്ടൊരാളോ ..
പൂഞ്ചിറകുവീശിവീശി..
നിലാവുറഞ്ഞ നിന്‍യൌവ്വനം,
നറുംതേനായി നുണച്ചെങ്ങോ
പറന്നു ദൂരേപ്പോയ്
വഴിമറന്നപോല്‍ .


നോക്കിനെടുവീര്‍പ്പിട്ടു
നീ
കനക്കും മൌനമായ്
കിടക്കുമീരാവില്‍ ,
മന്ത്രമുക്തമായ് മൃത്യു മൊഴിയുന്നു :
ഇത്ര ദുഖിക്കുന്നതെന്തിനുസഖി നീ..
നിന്നെനിര്‍ദയംപ്പിച്ചിയടര്‍ത്തിയ വേനലും;
നീഹൃദയംകാല്‍ക്കലര്‍പ്പിച്ച-
ചിത്രശലഭവും,
സമാനം രണ്ടുപേര്‍ക്കുള്ളവും.
എത്തിനോക്കില്ല വാടിവീഴുംനേരം.

നോക്കു
... നീ...
എനിക്കില്ല വര്‍ണങ്ങളെങ്കിലും ,
വന്നുചേരുകപൂവേ നെഞ്ചിലേക്കിന്നുനീ .
എന്നില്‍ നിന്‍ നെടുവീര്‍പ്പേകിയ സൌരഭം
എന്നെനിന്‍ കാമുകനാക്കി പണ്ടേക്കുപണ്ടേ .
കാത്തിരിപ്പൂ ഞാന്‍ നീയെന്നില്‍ ലയിക്കാന്‍ .

താഴെ
മണ്ണില്‍ നിന്നെ പൊതിഞ്ഞു ഞാന്‍ -
കൊണ്ടുപോയിടും എന്റെ ലോകത്തേക്ക് .
പൊട്ടി മുളക്കും നിന്നുള്ളിലെ വിത്തുകളില്‍ .
കേള്‍ക്കാം നിനക്കെന്റെ ഹൃത്തുടിപ്പുകള്‍

ഞെട്ടറ്റുപോയ
നിന്മൃദുദളങ്ങളിലും..
കെട്ടുപോയ വര്‍ണരാജികളിലും,
ഏറ്റിടുന്നു ഞാന്‍ നിത്യത തോഴി .
നാളേകളില്ലാത്ത എന്നുടെ ലോകത്ത് -
കാത്തിരിപ്പില്ല ..നെടുവീര്‍പ്പുമില്ല .
നിത്യശാന്തിതന്‍ ഓംകാരതീരത്ത് ;
ആഴവിസ്മൃതികളില്‍ എന്നോടൊപ്പം-
യെന്നുമെന്നുമിനിയീ കൈക്കുള്ളില്‍
ചേര്‍ത്ത് നിര്‍ത്തിടാം
ഓമലേ നിന്നെ ഞാന്‍ .

10/04/2011



ശ്രീചക്രവാസിനി ശ്രീനിലയേദേവി
ശ്രീപദാംബുജം കൈതൊഴുന്നേ ..
ശ്രീവാഗീശമുഖാമരേന്ദ്രനാമിതാ
ശ്രീയെഴുംവിജയവിമോഹനവരദായിനി.

ശ്രീംഹ്രീംക്ളീംബീജമുഖാമുഖ്യേ ജനനി
ശ്രീയോഗമായയായ് മനസ്സിലുണരൂ.
ശ്രീശുലാദിവരായുധാഭിലസിതാ
ശ്രീബാഹുക്കളില്‍അഭയമരുളൂനീ .
ശ്രീപ്രിയേ ശ്രീമത്സിംഹാസനേ
ശ്രീധരി നിന്‍കരുണാകൃപയേകണേ..
ശ്രീവിദ്ധ്യേശിവവാമഭാഗനിലയേ
ശ്രീയെഴും സൌഭാഗ്യവിഭവവദേ!

ശ്രീഹരബ്രഹ്മവിഷ്ണുസുരപൂജിതേ

ശ്രീവിശ്വവ്യാപിനി നമോനമസ്തേ !
ശ്രീംമന്ത്രാര്‍ത്ഥസ്വരൂപ ശ്രീമതേ

ശ്രീപൂര്‍ണേണ ശ്രീപു
രേ പാഹിപാഹിം.