മരുഭൂമികള്‍ ദാഹാര്‍ത്തമെങ്കിലും;
മണല്‍ഞൊറികളില്‍ മുഖംപൂഴ്ത്തി
മഴകളെ അവള്‍ പുച്ഹിക്കുന്നു.
കടല്‍ കുടിച്ചാലും
മറാത്ത ദാഹത്തിലവള്‍
കള്ളിമുള്ളുകള്‍ ഇറക്കി ;
സൂര്യനുനേരെ
വിരസതയുടെ പച്ചപ്പാക്കുന്നു.
മുന്നേറുന്ന പഥികന്റെ
കാലടിയിലെ മണ്ണിനെനീക്കി രസിക്കുന്നു.
വെയിലിന്‍ സിരകള്‍
പൊട്ടിപറപ്പിച്ച ചുവപ്പന്‍ കാറ്റിനെ
ആകാശം കാണാത്ത
അവളുടെ വെളുത്ത ചുഴികളില്‍
ജനമാന്തരങ്ങള്‍ക്ക് കൊടിനീട്ടാന്‍
ആവോളം ഒളിച്ചുവെക്കുന്നു.
തുമ്പിചിറകുകള്‍പോലും വീശാനില്ലാതെ,
വിയര്‍ത്തസൂര്യനെ നോക്കി -
ചിറികോട്ടി ചൊല്‍വു അവള്‍ :
കരങ്ങളില്‍ അഗ്നിയുമായ് ,
നീ പുണര്‍ന്നാലും-
ഉന്മത്തമാകാ ഭൂമികയിതാ..
ഉള്ളിലൊഴുക്കുണ്ടൊരു
ലാവാ പ്രവാഹം ..
അറിയുക എന്നെ നീ .
കൊള്ളാം..കേട്ടോ ...പക്ഷെ ..ആദ്യത്തെ വരികളില്‍ നിന്നും അവസാനം എത്തിയപ്പോള്‍ അടര്‍ന്നു പോയോ ..എന്നാ ഒരു സന്ദേഹം മാത്രം ബാക്കി ..എഴുതുക ..വീണ്ടും ..എഴുതിയെ തെളിയൂ ..
മറുപടിഇല്ലാതാക്കൂമരുഭൂമിയെ വര്‍ണിക്കുമ്പോള്‍ മരീചികയും മരുപ്പച്ചയും ഉള്‍പ്പെടുത്താമായിരുന്നു.
മറുപടിഇല്ലാതാക്കൂ