6/07/2011

ഒരു വേനല്‍ കനവ് .

പൊന്‍ മുരളികയില്‍ ഉണരും
മൃദു ഗീതകമേ...
മഴയായ് നീ പെയ്യുന്നു
മരുഭൂവിലെ മണല്‍ പുഴയില്‍ .
ഞാന്‍ കടലായ്..
നീ മുഖം നോക്കും ആകാശം..
ഞാന്‍ ഇളകും മണ്ണായ്
നീ ഉഴുതിറങ്ങും വേരും..
ആഴങ്ങള്‍ നീ തേടുന്നതേതോ
പ്രണയഭൂവിന്റെ ചെരിഞ്ഞ അച്ചുതണ്ടിലോ ?
ഋതുകല്പനകളില്‍ നീ വസന്തം
ഞാന്‍ എല്ലാ പൂവും കൊരുത്ത നിന്‍
കമനോയോടു ഒട്ടിനില്‍ക്കും വനമാല.
Flower Divider Pictures, Images and Photos
കവി മറന്ന കവിതയായ് ഞാനും
മന്ത്രങ്ങള്‍ക്ക് മദ്ധ്യേ ശ്വാസം പിടിക്കുന്നു.
താളം മുറുകുമ്പോള്‍...
ആകാശ ചെരുവിലെക്കെറിയപ്പെട്ടു
നക്ഷത്ര പൊടിയണിഞ്ഞു-
തിരികെ എന്റെ കിടക്കയിലേക്ക് .
താഴോട്ട് കിനാവായ് വീശുക
അവന്റെ മുടിയിഴകള്‍ കാറ്റേ !
ഇടയ്ക്കു വെച്ച് നീ പിന്‍വലിചിടാതെ
സുവര്‍ണആകാശം തേടും എന്‍ കനവിനെ!.
Flower Divider Pictures, Images and Photos
വാക്ക് വക്കു പൊട്ടി വീണ്ടും വീണ്ടും ..
മൊബൈലിലെ റിംഗ് ടോണ്‍ ആവുന്നു.
അസ്വസ്ഥമായ നിന്റെ വിരലുകള്‍ക്കിടയില്‍
അക്കങ്ങള്‍ പിടയുന്നു ...
പൂജ്യത്തിനും ...ഒമ്പതിനും ഇടക്ക്
എവിടെയോ കോര്‍ക്കുന്ന നിന്റെ
സ്വരാനുഭൂതിയുണ്ട് ..............
കേള്‍ക്കാന്‍ കൊതിച്ച നേര്‍ത്ത സ്വരം.
പതിഞ്ഞ ഈണത്തില്‍ എന്നോ മറന്ന ഗാനം.
ഒരു രാഗം ...അതെന്റെ ജീവരാഗമോ ?
ഒരിക്കല്‍ മാത്രം വിളി കേള്‍ക്കു നീ .
ഓര്‍മയായ്‌ എടുത്തു വെക്കാം ഞാനിതും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.