ഇന്നലെ എന്റെ ഉറക്കത്തിലേക്ക്,
ഇറങ്ങി വന്നവന് -
ബ്രാം സ്റോക്കറരുടെ ഡ്രാക്കുള!.
ഉറങ്ങുന്ന എന്റെ മുന്നിലു -
പ്രണയത്തിന്റെ കറുത്ത ചിറകു വിടര്‍ത്തി
കണ്ണില്‍ തിളങ്ങുന്ന കാമത്തിന്റെ
ചില്ലുകൊട്ടാരത്തിലേക്ക് കൊണ്ടുപോയി
അവന്റെ മാന്ത്രിക വിരലോടവെ
എന്റെ നനുത്ത സ്നേഹത്തിന്റെ
നീരുരവുകളിലാകവേ
തുടിക്കുന്ന മയക്കത്തിന്റെ -
മന്ത്രികരാഗങ്ങള് ഓരോന്നായി
മീട്ടുകയായി .
എന്റെ ഏകാന്ത ജാലകത്തിലാ
അയഥാര്‍ത്ത ഭാസുരി ശ്രവണമായ്
അവന്‍ വന്നു നിറഞ്ഞൊഴുകി .
വൃത്ത ഭംഗി പോയ കവിത പോലെ
ഞാനോ നിര്‍വികാര ശയ്യയിലും .
എന്റെ കൃഷ്ണമണികളെ കറുത്ത
മുന്തിരിയാക്കിയവനന്നു കടിച്ചരച്ചു .
വിറപൂണ്ട അധരങ്ങളെ
റോസാദളങ്ങളേപോലവന്നു
നഖനങ്ങളാലെ പോറിയിട്ടു .
പുറത്തെടുത്ത എന്റെ നീല ഹൃദയം
കൃഷണമണികള്‍ ഇല്ലാത്ത കണ്ണുകളാലെ
വേദനയോടെ ഞാനും നോക്കിക്കണ്ടു .
ഞെട്ടിമിടിക്കുമെൻ ഹൃത്താളത്തിലവനെൻ
സ്വനതന്തുക്കള്‍ മിനുസപെടുത്തി -
നൃത്തച്ചുവടുകള്‍ വെച്ചു.
രക്തകുഴലുകളെ വലിച്ചുപിടിച്ചന്നെന്റെ
ഹൃദയ രക്തം ഊറ്റിക്കുടിച്ചു.
എപ്പോഴോ ചിന്തി പോയ ഒരുത്തുള്ളി -
ഒരു തുള്ളി താഴെ വീണു .
അവിടെ കിടന്നതു ..
കാറ്റ് വന്നു കിന്നരിച്ചു കഥ പറഞ്ഞതു ...
പൂമണം നിറച്ചു കവിതയാക്കി.
വീണ്ടും ഒരു നുക്ലിയസ്സിന്റെ സ്പന്ദനം .
അതൊരു കനവായി ...പണ്ട് ബാക്കിആയ
അതെ കനവ് ...വീണ്ടും അതില്‍ വന്നെന്റെ നരന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.