6/07/2011

വിരഹം.


ഈ രാവിനെന്തു വിരഹം ...
കാത്തിരുന്ന നിന്‍ സ്വരമില്ലാതെ..
വിരലില്ലാ കൈയിലെ വീണപോല്‍ ശ്രുതി-
വിമൂകം ...ഇരുളില്‍ മറയുന്നു.
മനസ്സിലെ ആശ മയൂരമിന്നും .
മഴവില്‍ തേടുന്നോ വീണ്ടും
പാടി നോവുന്നിതോ ചുണ്ടുകള്‍
പാതിരാ കുയിലിനും പാവം.
ഒന്ന് ദൂരെ പോകുകില്‍ പിടക്കുന്നു
നെഞ്ചിലെ കിനാസ്പന്ദം പോലും!
മധുമാസം കൈവിട്ട മലരായ്
മനം, വാടി കൊഴിഞ്ഞേ പോവുന്നു.
നീല ജാലക വാതിലടയവേ...
അലിയുന്നു വീണ്ടുമെന്‍ ആകാശവും .
അറിയാതെ വീണ വെന്‍തൂവലായ്
അലയുന്നതെന്‍ ആശാകിരണവും.
*****************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.