തുറന്നു വെച്ച ജാലകം കണ്ടു
മോഹിച്ചണഞ്ഞു എന്റെ
വാക്കിന്‍ തീതുമ്പികള്‍..
മോഹിച്ചുപോയെന്നും
വിദൂരത്തു കാണ്‍കെ;
വിദൂരത്തു കാണ്‍കെ;
അരികെ നിന്‍
തീചിറകുകള്‍ പടര്‍ത്തിയെന്‍മേല്‍
കരിയടയാളങ്ങളെന്നു കലമ്പി നീ.
എന്റെ ചിറകില്‍
നിറങ്ങള്‍ വെളിച്ചമായ്-
നിമിഷ വേഗം കൊണ്ട്
തുറ്റും പഴുതില്ലാതെ പൊഴിയും
വിടര്‍ന്ന മുരുക്കിന്‍ പൂക്കളായ് .
മേലെയും താഴെയും
തുടു തുടുപ്പോടെ
പൊട്ടിവിരിഞ്ഞു
രക്ത വര്‍ണ്ണത്തോടവ .
ചുവപ്പിന്‍ ഉത്സവമായിന്നു .
ഇനിയൊരിക്കലും വരേണ്ടെന്നു
വിടര്‍ന്ന മുരുക്കിന്‍ പൂക്കളായ് .
മേലെയും താഴെയും
തുടു തുടുപ്പോടെ
പൊട്ടിവിരിഞ്ഞു
രക്ത വര്‍ണ്ണത്തോടവ .
ചുവപ്പിന്‍ ഉത്സവമായിന്നു .
ഇനിയൊരിക്കലും വരേണ്ടെന്നു
ഉമ്മവെച്ചു നീ ശഠിക്കവേ
നിന്റെ കണ്ണില്‍ കണ്ടേയിരുന്നു
എന്റെ തീ ചിറകിന്റെ
കെട്ടവെളിച്ചം .
അവക്കടിയിലെ ചാരത്തില്‍
നിന്റെ വെളുത്ത പല്ലുകള്‍കൊണ്ട് ;
എഴുതി ചേര്‍ത്തു നീ
"ഇനിയും വരണമെന്റെ
രക്ത ദാഹം തീര്‍പ്പാന്‍
രക്ത ദാഹം തീര്‍പ്പാന്‍
കാത്തിരിക്കും ഞാനെന്നു ".
*********************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.