ജനിക്കാന്‍ നിന്‍ കണ്ണോരം വീടു തരൂ ;
പിച്ചവെച്ചു പിന്തുടരാന്‍ കാലടിപ്പാടു തരൂ ;
കളിക്കാന്‍ നിന്‍ തണലിന്‍ മാന്തോപ്പ് തരൂ;
കുളിക്കാന്നിന് കുറുമ്പിന്‍ കുളം തരൂ ;
ഒരുങ്ങാന്‍ നിന്‍ കണ്‍ക്കണ്ണാടി തരൂ .
കണ്ണെഴുതാന്‍ നിന്‍ കരളിലെ കരുണ തരൂ;
പൊട്ടുതൊടാന്‍ തരൂ ചുംബന സിന്ദൂരം;
മുടിയില്‍ ചൂടാന്‍ നിന്‍ കിനാമുല്ല തരു.
ഉടുക്കാന്‍ ഉന്മാദ പുടവ തരൂ .
ഉടയാന്‍ മോഹക്കുപ്പിവളതരൂ..
അണിയാന്‍ ചിരിമണി അരഞ്ഞാണം തരൂ .
തീരാദാഹംത്തീര്‍ക്കാന്‍ തിങ്കള്‍ത്തളികയില്‍ -
നിന്നനുരാഗനറുമധു തരു ...കുളിക്കാന്‍ നിന്‍ കുറുമ്പിന്‍ കുളം തരു
ഉണ്ണാന്‍ പൊന്‍ തിങ്കള്‍ തളികയില്‍ -
നിന്‍ അനുരാഗ മധു തരു .
കിടക്കാന്‍ നിന്‍ ചൂടേറും തനു തരൂ ..
പൊതിഞ്ഞുറങ്ങാന്‍ നിന്‍ കരവലയം തരൂ
ഒളിക്കാന്‍ നിന്‍ പരിഭവ കാട് തരൂ ,
മരിക്കാന്‍ നിന്‍ വിരഹവ്യഥ തരൂ നരന്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.