6/01/2011

കൃഷണ !


ഗോപീ ഹൃദയ വിഹാരീ കണ്ണാ
കായാമ്പൂവുടല്‍ കാണായ് വരണം
കനിവോലും നിന്‍കൃപാനന്ദനം
അടിയനു അഭയമായ്‌ പുലരണേ നിത്യവും .
ധീരസമീരേ രതിസുഖസാരേ പാടും കാറ്റും
മുരളീനാദമായ് മുഴങ്ങണേ എന്നുള്ളില്‍ .
ഇളകും അരമണിയൊച്ചകളെന്നും...
അകതാരില്‍ വേദമന്ത്രങ്ങളാവണേ!
മുരഹര നിന്‍ പാദപദ്മധൂസുരമായാല്‍
പരമം പവിത്രം എന്നുടെ ജന്മവും.
മഞ്ഞപട്ടാടകള്‍ പൊന്‍വെയില്‍ കതിരായ്
പുലരണേ പുണ്യമായ് പുലരികള്‍ തോറും .
പാതയില്‍ ഇരുള്‍ മൂടി വഴിയറിയാതെ ഞാന്‍ ;
പാദം തളരും നേരത്ത് നിന്‍ ചിരി
പൌര്‍ണമി പാലാഴിയായ് തെളിയണേ എന്നെന്നും. ..

ഗോപീ ഹൃദയ വിഹാരീ കണ്ണാ
വരിക നീയെന്‍ ഹൃദയമാം കോവിലില്‍ കൃഷണ!
പൊന്‍തളികയില്‍ നേദിക്കാന്‍
വെണ്ണയില്ലാ കണ്ണാ -
കദളിപഴമോ...കൃഷണതുളസി പോലുമില്ല.
അകതാരില്‍ ഒരു പിടി മോഹങ്ങള്‍
കണ്ണീരില്‍ തിളപ്പിച്ചു നേദിപ്പു ..
പാലമൃതായ്‌ നിനക്കെന്നും ദേവാ ..
കരുണാസാഗര ! ഗുരുവായൂരപ്പാ നിന്റെ ,
കറതീര്‍ന്നഭക്തിയില്‍ ബഹുജന്മ ദുരിതവും
മുരഹരേ തീര്‍ത്തിടൂ.. വണങ്ങുന്നേന്‍ ഞാനും .

>

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.