6/07/2011

വെറുതെ ഒരു പ്രണയം.



ഒന്നു വേഗം നടക്കൂ
ജീവന്റെ വെയില്‍ ആറുന്നതിനു മുമ്പേ,
ഒരിക്കലെങ്കിലും ഈ പ്രണയം-
ഒരു പൂവിലെങ്കിലും കൈമാറണം.

ഒന്നു വേഗം വരൂ,
ഇരുട്ടായാല്‍ താരകള്‍ കാണും-
അടക്കാന്‍ കഴിയാതെ വന്നതൊക്കെയും
അവരില്‍ ആണ് ഞാന്‍ പകര്‍ന്നു വെച്ചത്

ഇനി ഒന്ന് പതുക്കെ മൊഴിയു
ഈ പുഴകേട്ടാല്‍ എല്ലാരോടും പറയും
നീ ഇന്ന് കളിയായി പറഞ്ഞതെല്ലാം
എന്നെ കുറിച്ച് മാത്രമായിരുന്നെന്ന് .

നിന്‍ ഭുജംഗ വല്ലിയാല്‍ എനിക്കൊരു
വള്ളികുടിലും പണിതൊരുക്കൂ..
പാടി തരുക ഒരു മൌന രാഗം ,
പാട്ടിന്റെ പാലാഴി തീര്‍ക്കട്ടെ ഉള്ളവും.

നമുക്കിനി ഈ മഴ നോക്കി ഇരിക്കാം
പെയ്യുന്നതെല്ലാം നമ്മുടെ പ്രണയം ..
മഴയുടെ തിമര്‍പ്പും കുളിരും..
താമരനൂലില്‍ കോര്‍ത്ത്‌ കാത്തുവെക്കാം.

ഒന്നിനും അല്ലാതെ നാം ചേര്‍ത്ത് വെച്ച
ഓരോ കനവിലും കൈവിരല്‍ ഓടിച്ചു
വിറപൂണ്ട അധരത്താല്‍ നീ എഴുതീടുക
വിശ്വപ്രപഞ്ചം തരിച്ചു നില്കും പ്രണയകാവ്യം.

ഇനി ................................................................
ഒന്നിന്നി അണച്ചുപിടിക്കുക നീയെന്നെ
കൊണ്ടുപോകുവാന്‍ മരണം വരികിലും
കൈവിടാതെ കൂട്ട് പോരണം -
ഏഴോ എഴുനൂറു ജനമങ്ങളില്‍ നീ നരന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.