നടന്നെത്തിയെന്നാലോ .....?
ഇടയില്‍ നുള്ളിനോക്കാന്‍ ..
ഇലയില്‍ പോലും കിട്ടിലെന്നോ പ്രണയം ?
വിരഹത്തിന്‍ ഇടറുന്ന സ്വരമായ്
കാതില്‍ പടര്‍ന്ന രാ തെന്നല്‍;
മൂളാന്‍ മറന്നോ നിന്‍ വേണു നാദം .
നിന്നെ ഓര്‍മ്മിക്കാന്‍ പാഞ്ഞ
നക്ഷത്രങ്ങള്‍ വെളിച്ചംകെട്ടു
വീണു പോയിരിക്കാം .
ഒരുപക്ഷെ പാട്ട് മറന്നു വെച്ച
ഒരു വെള്ളില്‍പക്ഷിയുടെ-
തൂവല്‍ ചിറകുകളിലെ വെളിച്ചമായ്
വെന്തു നീറുന്നുണ്ടാവാം .
ഒന്നിച്ചിരിക്കാന്‍ കെട്ടിയ ഊഞാല്‍-
കെട്ടുപൊട്ടിച്ചോടുന്ന പ്രകാശവര്‍ഷങ്ങള്‍...
പൂവില്‍ പതിഞ്ഞ സൂര്യതാപമായിരിക്കാം .
അവയിന്നലെ സന്ധ്യയില്‍ സൂര്യനെ -
കടലില്‍ മുക്കി ചുവപ്പിചിരിക്കാം.
കൈനീട്ടി പിടിക്കുംതോറും
ദൂരം ഏറുന്ന അനന്തതയില്‍ ..
തമ്മില്‍ കോര്‍ക്കാന്‍ വിരല്‍തേടും
മറുജന്മ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി .
കനവിന്റെ ഹിമകുന്നുകളില്‍
നിന്റെ ചിരിയുടെ അരുണോദയം
പനിചൂട് തീര്‍ക്കും മുമ്പ്
നമുക്ക് തകര്‍ക്കാം പ്രണയത്തിന്റെ
സുനാമി അണകെട്ടുകള്‍...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.