പനി മുള്ളുകള്‍ കുത്തികീറുന്നു.
ചോര പോടിഞ്ഞതത്രയും
ഉള്ളില്‍ മാത്രമായിരുന്നു.
വെള്ളം തിരഞ്ഞു ചെന്ന കൈകള്‍
കട്ടിലിന്‍ ഇരുമ്പ് കമ്പിയില്‍
തട്ടി വേദനിച്ചു .
വേദന ആദ്യം ഓര്‍മിപ്പിക്കുക
എന്നും നിന്നെയാണ്.
ആദ്യാവസാനം എന്നെ
വേദനിപ്പിക്കാന്‍ പഠിപ്പിച്ചത്
നീ ആയിരുന്നുവല്ലോ .
ഇപ്പോള്‍ ഈ നിലാവില്ലാത്ത
രാത്രിയുടെ ഉഷ്ണകാറേറേല്‍ക്കാന്‍
നീയെവിടേക്കാണെന്നെ ക്ഷണിക്കുന്നത്
ചുട്ടുപഴുത്ത പനിചില്ലകളില്‍
പൊള്ളുന്ന കാലുറപ്പിച്ചു
വരണ്ട കൊക്കുരുമാനോ ?
മടുപ്പിന്റെ ഗന്ധമുളള എന്റെയീ
പനി പുതപ്പിലേക്ക് ഒരിക്കലും
നീ വരില്ലെന്ന് എനിക്കറിയാം
എത്ര കീറി പിന്നി പോയാലും
ഈ പ്രണയ പുതപ്പെടുത്തു
പുതക്കാതെ എനിക്കുറക്കം
വരില്ലെന്ന സത്യം നിനക്കും
അറിയില്ലല്ലോ .
നീ ഉമ്മ വെച്ച് പറത്തിവിട്ട
കാക്ക പടകള്‍ ഇന്നെന്റെ
തലച്ചോറ് കൊത്തി തിന്നാന്‍
കരച്ചില്‍ കൂട്ടികൊണ്ടിരിക്കയാണ് .
എന്റെ വിരലിലണിയാന്‍ ,
നിന്റെ കിനാക്കള്‍ ദരഭപുല്ലിന്‍
മോതിരവുമായ് ധൃതി വെക്കുന്നു .
നിനക്കായ് കവിത കുറിച്ച
വിരലുകളില്‍ അവ ;
എള്ളിലും പൂവിലും തൊട്ടു
നമ്മുടെ പ്രണയത്തിന്റെ -
തര്‍പ്പണം നടത്താന്‍ എന്നെ
നിര്‍ബന്ധിതനാക്കുന്നു .
എന്റെ കണ്ണീരിന്റെ -
ശുഭ്ര ഗംഗ കബന്ധങ്ങളുമായി
എനിക്കുമുകളോളം ഒഴുകി
എന്റെ പ്രാണനെ മുക്കി കൊല്ലുന്നു .
തിരിച്ചോഴുകാന്‍ ഒഴുകി ;
പ്രാണനില്‍ സ്പന്ദനമാവാന്‍ ...
ഒരു നദിയും ..ഒരു പുഴയും പഠിച്ചില്ല
ഓര്‍മകളുടെ കബന്ധങ്ങളെ
ഒഴുക്കി എറിയാനെ അവക്കറിയൂ .
ചോര പോടിഞ്ഞതത്രയും
ഉള്ളില്‍ മാത്രമായിരുന്നു.
വെള്ളം തിരഞ്ഞു ചെന്ന കൈകള്‍
കട്ടിലിന്‍ ഇരുമ്പ് കമ്പിയില്‍
തട്ടി വേദനിച്ചു .
വേദന ആദ്യം ഓര്‍മിപ്പിക്കുക
എന്നും നിന്നെയാണ്.
ആദ്യാവസാനം എന്നെ
വേദനിപ്പിക്കാന്‍ പഠിപ്പിച്ചത്
നീ ആയിരുന്നുവല്ലോ .
ഇപ്പോള്‍ ഈ നിലാവില്ലാത്ത
രാത്രിയുടെ ഉഷ്ണകാറേറേല്‍ക്കാന്‍
നീയെവിടേക്കാണെന്നെ ക്ഷണിക്കുന്നത്
ചുട്ടുപഴുത്ത പനിചില്ലകളില്‍
പൊള്ളുന്ന കാലുറപ്പിച്ചു
വരണ്ട കൊക്കുരുമാനോ ?
മടുപ്പിന്റെ ഗന്ധമുളള എന്റെയീ
പനി പുതപ്പിലേക്ക് ഒരിക്കലും
നീ വരില്ലെന്ന് എനിക്കറിയാം
എത്ര കീറി പിന്നി പോയാലും
ഈ പ്രണയ പുതപ്പെടുത്തു
പുതക്കാതെ എനിക്കുറക്കം
വരില്ലെന്ന സത്യം നിനക്കും
അറിയില്ലല്ലോ .
നീ ഉമ്മ വെച്ച് പറത്തിവിട്ട
കാക്ക പടകള്‍ ഇന്നെന്റെ
തലച്ചോറ് കൊത്തി തിന്നാന്‍
കരച്ചില്‍ കൂട്ടികൊണ്ടിരിക്കയാണ് .
എന്റെ വിരലിലണിയാന്‍ ,
നിന്റെ കിനാക്കള്‍ ദരഭപുല്ലിന്‍
മോതിരവുമായ് ധൃതി വെക്കുന്നു .
നിനക്കായ് കവിത കുറിച്ച
വിരലുകളില്‍ അവ ;
എള്ളിലും പൂവിലും തൊട്ടു
നമ്മുടെ പ്രണയത്തിന്റെ -
തര്‍പ്പണം നടത്താന്‍ എന്നെ
നിര്‍ബന്ധിതനാക്കുന്നു .
എന്റെ കണ്ണീരിന്റെ -
ശുഭ്ര ഗംഗ കബന്ധങ്ങളുമായി
എനിക്കുമുകളോളം ഒഴുകി
എന്റെ പ്രാണനെ മുക്കി കൊല്ലുന്നു .
തിരിച്ചോഴുകാന്‍ ഒഴുകി ;
പ്രാണനില്‍ സ്പന്ദനമാവാന്‍ ...
ഒരു നദിയും ..ഒരു പുഴയും പഠിച്ചില്ല
ഓര്‍മകളുടെ കബന്ധങ്ങളെ
ഒഴുക്കി എറിയാനെ അവക്കറിയൂ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.