6/27/2011

തിരിച്ചുതരൂ .


തരിക  ,തിരിചെന്റെ ജീവനെ നിന്‍ -
തരളമാനസ  പൊന്‍വളയ കൂട്ടില്‍ നിന്നും  .
തരിക, നീ എന്റെ ഇളംചിറകുകള്‍ 
പറക്കട്ടെ ഇവള്‍ വീണ്ടും നീലവാനില്‍ .
സുവര്‍ണ തളികയില്‍ പാലും പഴവുമായ് -
  തടുത്തു വെക്കായക നീ; മനംതുള്ളും വിശപ്പിനെ .
 

വേണ്ട നീ തരും പട്ടും, പൊന്‍വളകളും ;
പകരമെടുക്കുന്നു ഞാനീ  -

പൂമ്പാറ്റചിറകും ,പൊന്‍വെയില്‍ പൊന്നും  .
എടുക്കു തിരിച്ചു  നീയെന്‍  ;
പവിഴം പതിപ്പിച്ച സുവര്‍ണകുണ്ഡലങ്ങള്‍ .
പ്രിയമോടെ അണിയട്ടെ വീണ്ടും  പണ്ടത്തെ ;
ചെമ്പരത്തി കുണ്‌ക്കിന്‍ കമ്മലുകള്‍ .
 

തിരിച്ചു തരാം ഞാന്‍ ...
നീയെന്‍ വലംകയ്യിലണിയിച്ച നവരത്നമോതിരം .
തിരിചെടുക്കുന്നു  ഞാനും, കൌമാരം നിറം ചാലിച്ച -
ചിത്രമെഴ്ഴുതി മുഴുമിപ്പിക്കാനീ മോതിരവിരലും.

തരിക തിരിച്ചു നീ ...
നിന്‍ തൃകാല്‍ക്കല്‍ അര്‍പിച്ച നിറങ്ങളും -
വരക്കട്ടെ  ഞാന്‍ വീണ്ടും സ്വപ്നമനോഹരചിത്രം.
 

അഴിചെടുക്കുക നീ ..എന്റെ നവരത്ന കാല്‍തളകള്‍ ...
കിലുക്കട്ടെ ഞാന്‍
വെള്ളി കൊലുസ്സായ് ഓര്‍മയില്‍ ,
കൊതിയോടെ അന്ന്  കൈവെള്ളയില്‍ -   
 ചേര്‍ത്തുവെച്ച അച്ഛന്റെ പൊന്‍നരകള്‍ .


(അച്ഛന്‍ പണ്ട് പറയാറുണ്ട്, അച്ഛന്റെ തലയിലെ വെള്ളി നരകള്‍ പറിച്ചു എടുത്തു വെച്ചാല്‍ എനിക്കൊരു വെള്ളി പാദസ്വരം തീര്‍ത്ത്‌ തരാം എന്ന് .വെള്ളി പാദസ്വരം കിട്ടാന്‍ ഞാന്‍ എല്ലാദിവസവും അച്ഛന്റെ തലയില്‍ നിന്നും വെള്ളി നരകള്‍ ശേഖരിച്ചു വെക്കുമായിരുന്നു)

തിരിച്ചെടുക്കുക പ്രിയനേ നിന്‍ കരവലയ ചൂടും ...
ഇളം തൂവലായ് പൊതിയും മഞ്ഞും വെയിലുമെനിക്കേറെ പ്രിയകരം .

 തരൂ ഞാന്‍ നിന്‍ കാതില്‍ പാടി  നിറച്ച സ്വരങ്ങളും ;
പാടട്ടെ ഇനി ഞാനെന്‍ ശ്രീരാഗം 

പൂപാടങ്ങള്‍ തോറുമേ! 

തിരിച്ചു തരു ദേവന്‍ 
എന്‍കനവിന്‍ മഷി  നിറച്ചോരാ തൂലിക ...ഒരുവട്ടം കൂടി തിരുത്തട്ടെ   ഞാനെന്റെ 
നിഷഫലം  ജന്മതാളിലെഴുതിയ കവിത കൂടി . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.