6/12/2011

മുരളീനാദം!


ഒരു വിളികേട്ടുണര്‍ന്നു പോന്നോടകുഴലിന്‍ -
കരളിലെ അനുരാഗ യമുനാതടതീരെ!
ഇരുളിലെ താരകമായ്‌ കാണ്മു നിന്‍ കണ്ണിണകള്‍
കരുണതന്‍ നിറദീപമായ് മാറുകില്ലേ?

അപരാധ സഹസ്രങ്ങള്‍ കണ്ണീരാല്‍ ഉരുവിട്ട്
അവിടുത്തെ ത്രികാല്‍ക്കല്‍ അര്പിച്ചാല്‍
അടിയനും മോക്ഷം തരുകയില്ലേ ?
അലിവിലിന്റെ നാരായണനല്ലേ നീ!.

ഒരു തുളസി കതിര്പോലും ജപിച്ചിടാന്‍ ഇല്ലാത്ത  
ഇരുളിന്‍ മരുഭൂമിയിലല്ലോ  ഞാന്‍ കണ്ണാ ...!
ഉയരുന്നിതാ ജന്മം കാര്‍മേഘമായ് ....
കനിവിന്റെ തീര്‍ഥ മഴ  പൊഴിയുകില്ലേ ദേവാ !



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.