6/12/2011

കവിത.

കണ്ണില്‍ നീ ഒളിക്കുന്നോ
കനവില്‍ നിറയുന്നോ
കവിതേ നീ ...!!
കരള്‍ തുടിച്ചു കണ്‍നിറയുംപോഴും,
കണ്ണീര്‍ ഒഴുക്കാതെ
കണ്പീലിയില്‍ തടഞ്ഞിടുന്നു നിന്നെ
കളഞ്ഞു പോവാതെ സൂക്ഷിച്ചിടാന്‍.

കളിയായ്‌ ഇന്നലെ മുന്നില്‍
ചാറ്റല്‍ മഴപോല്‍ വന്നവള്‍ നീ .
നെറുകില്‍ തലോടി ഇറങ്ങി
നിറ നിലാവായ് മനസ്സില്‍ നിറഞ്ഞു.
മധുരം നീ തന്ന ചിരിയും
മറയെ നീ തരും ചിന്തയും ,
മറക്കാന്‍ ആവില്ല ഒരുനാളിലും .

മഴവില്‍ അഴക്‌ വിടര്‍ത്തി
മയിലായ് ആടി വന്നെന്‍
കണ്ണില്‍ ഒളിച്ചു നീ ഇന്ന് .
മറയല്ലേ നീ എന്റെ പൊന്‍കിനാവേ..
മരണം വിളിക്കുന്ന നാള്‍ വരെയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.