6/15/2011

അഭയം .


ശലഭചിറകുകള്‍ വെട്ടിപിടിച്ച 
നിറങ്ങള്‍ തന്‍ തണലില്‍ ഞാന്‍ ..
താവളം തേടി അലയുകയാണ് .

നിന്റെ നിറം നീല ആയിരുന്നു അന്ന് 
നീല നിറത്തില്‍ ആകാശം 
മുന്നേ അഭയം തേടിയെത്തിയിരുന്നു .
കൈതോടും , പുഴയും , കടലും സമുദ്രവും 
നീലകുറുഞ്ഞിപൂക്കളും,നിലാവും ..
പിന്നെ നിന്റെ നീലകണ്ണുകളും 
അഭയം ആരാഞ്ഞു വന്നപ്പോള്‍ 
എന്റെ നീലഞരമ്പിനു 
അഭയം തേടുന്നതെങ്ങിനെ?

നിന്റെ നിറം പച്ചയായപ്പോള്‍ 
കാടും , മലയും , താഴ്വാരങ്ങളും , നെല്‍പാടവും 
തത്തയും തവളയും , പച്ചളി പാമ്പും 
പച്ചയാഥാര്‍ത്തങ്ങളും ഓട്ടിന്‍പുറത്തെ 
വഴുത്ത പച്ചപ്പും ..അമ്പലകുളവും 
പിന്നെ നിന്റെ കയ്യിലെ പച്ചകുത്തിയ അടയാളവും 
അഭയം ആരാഞ്ഞു വന്നപ്പോള്‍ 
എന്റെ ഹരിതാഭ സ്വപ്നങ്ങള്‍ക്ക്
അഭയം തേടുവതെങ്ങിനെ ?

നിന്റെ നിറം മഞ്ഞയായപോള്‍ 
സൂര്യകാന്തിയും ,മഞ്ഞമന്ദാരവും മുക്കുറ്റിയും
വെയിലും, വെന്ത ഇലകളും 
മഴക്കാറുള്ള സന്ധ്യയും,തേനും 
പിന്നെ നിന്റെ സുവര്‍ണശോഭയുള്ള 
മുഖവും അഭയം ആരാഞ്ഞു വന്നപ്പോള്‍ 
എന്റെ മഞ്ഞകൈപത്തിക്ക്അഭയം
എങ്ങിനെ തേടുവാന്‍ ?

നിന്റെ വര്‍ണ്ണം ചുവപ്പായപ്പോള്‍
വിപ്ളവവും, ഉദയാസ്തയമങ്ങളും
ചെങ്കല്ലും ..അപകട വെളിച്ചവും 
ചുവപ്പ് റോസും , മുരുക്കുംപൂവും അശോകപൂവും 
പിന്നെ നിന്റെ ചെഞ്ചുണ്ടുകളും
അഭയം തേടി വരുമ്പോള്‍ 
ഞാന്‍ എന്റെ ഹൃദയം കൂടി 
ഒളിച്ചു വെക്കുന്നതെവിടെ ?

എനിക്ക് ഒളിച്ചിരിക്കാന്‍ 
ഒരു നീലാകാശം- 
ഒരു കാടോ ,താഴ്വരയോ ;
ഒരു വെയില്‍ തുണ്ടോ -
ഒരു  ശലഭ തണലോ  -
ഒരു തുടം ചോരയെങ്കിലും തരൂ.
@@@@@@@@@@@@@@@@














.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.