6/21/2011

നൊമ്പരപൂക്കള്‍ .



വല്ലാതെ  ഭയപെടുന്നു  ഞാന്‍   ഇരുട്ടിനെ
ഇല്ല ഒരു മിന്നാമിനുങ്ങിന്‍ നുറുങ്ങു വെട്ടംപോലും .
ഉള്ളില്‍ പുകയുന്ന മൂകത മാത്രം .
ഉള്ള വെളിച്ചത്തെ ഊതികെടുത്തും
ഉള്ളളിവില്ലാത്ത ലോകം ചുറ്റിനും .

ഒന്നു കടം തരുമോ താരകേ ....
ഒന്നു കൊളുത്തട്ടെ  നിലവിളക്കിന്‍ തിരി .
സന്ധ്യാ  വന്ദനത്തിനല്ലിത് .
ആരെയും എതിരേലപതിനുമല്ല.
നിന്നു കോമരം തുള്ളും ഇരുട്ടിന്‍ -
ഭൂതഗണങ്ങളെ പേടിയാണെനിക്കിന്നു
കാട്ടികൊടുക്കുവാനില്ലൊരു കൈത്തിരി
കണ്ണില്‍ പുകയും കരിമ്പടകെട്ടുമായ്
ഒറ്റക്കിരിക്കും അവള്‍ക്കായ്‌ എനിക്കിനി..

ഇന്നേതോ ഓര്‍മയില്‍ മന്ത്രത്തിന്‍ -
ഇരടി തപ്പിതിരഞ്ഞു ചൊല്ല്മ്പോഴും ,
ഇല്ല മനസ്സില്‍ തുള്ളി വെളിച്ചവും
ഉള്ളിലെ കണ്ണും കെട്ടുപോവുന്നിതോ ?
ഇരവിതെങ്ങിനെ സുദീര്‍ഘമായ് തുടരുന്നു
ഇതേതു സമുദ്രഗര്‍ത്തമോ  ..വിടപിയോ ?
കുളിരും നിശബ്ദഗാഡാന്ധകാരത്തിലിന്നു -
കാറ്റില...ശ്വാസ നിശ്വാസവുമില്ല .
നനഞ്ഞു തകരുമേതോ മൊഴിയറ്റനൊമ്പരം ,
തൊട്ടു വിളിക്കാന്‍ ഇരുളില്‍ തേടുന്നു.
ശൂന്യം ..ശൂന്യമാം അനന്തതയില്‍
താനേ അലിയുന്നോ ജന്മങ്ങളെല്ലാം !
ഏതോ ഇരുട്ടില്‍ ലയിച്ചു പോയോ
ഇലപൊഴിയും പോലെ നിന്‍ പ്രാണനും .
ദൂരെ പോവുന്നതെന്തുനീ ചൊല്ലാതെ
ഉറക്കത്തില്‍ കൂടി നിന്റെ പേര്‍ ചൊല്ലി
ഉറക്കെ കരയുമവളെ  തിരിഞ്ഞൊന്നു നോക്കാതെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.