ജനിച്ചോ നീ ഇന്ന് ച്ചുടലകളത്തില്‍
നേര്‍ത്ത പൂമ്പട്ടില്‍ നിന്നെ പൊതിയുവാന്‍
ഇല്ല അമ്മതന്‍ പ്രജ്ഞയും ചാരെ .
ഇല്ല നനക്കാന്‍ മുലപാലും നിന്‍ ചുണ്ടില്‍
ഇറ്റും നിലാവായ് ഒളിപ്പതിനായ് .
ജീവിക്കും മുന്നേ കൊന്നൊടുക്കി നിന്നെ
ജീവനതൃക്ഷണ പടയാളികൂട്ടങ്ങള്‍ .
എത്ര വട്ടം നിനക്കു പകരമായ്
കൈനീടി ചെന്നുഞാന്‍ മൃത്യുവായില്‍ .
കൊന്നു തിന്നിടട്ടെ എന്നെ പകരമായ്
അരുതായ്ക മാത്രം ചെയ്തുശീലിച്ചോളല്ലോ ഞാന്‍
കൈതവതിനായ് എന്നും കുതുകം പൂണ്ടു
കൊന്നു ഞാന്‍ ..വെട്ടി പിടിച്ചു ഞാന്‍
ചുടുരക്തത്തില്‍ മദിച്ചു തകര്‍ത്തു.
ചോര വീണോരെന്‍ കയ്യൊപിനാല്‍ ഞാന്‍
നല്ല നടപ്പിന്റെ ശിലാഗോപുരങ്ങളില്‍ .
വീണ്ടും ഇന്നെന്റെ പൈതൃകം കോറിയിട്ടു.
കുട്ടിയായിരുന്ന അന്ന് ഏറെ കൊതിയായ്
നിന്റെ ചലനം ..നിന്റെ ചിരി
പിന്നെ നിന്റെ ചെയ്തികളിലെ
ശുഭ്ര വെന്‍മകള്‍ ..
ഇന്നത് എന്റെ അസ്ഥിയില്‍
ഇറ്റുവീണ ലാവാകണങ്ങളായ്
ചേര്‍ത്ത് തന്നതോ മാനവധര്‍മം .
എന്തിനു കള്ളകണ്ണീര്‍ പൊഴിക്കുന്നു നിങ്ങള്‍ ?
വേദനിക്കാന്‍ അവകാശമിന്നു
വിട്ടുതരിക എനിക്കുമാത്രമായ്.
ഉണ്ണാതുറങ്ങാതെ ..നെഞ്ചില്‍ അഗ്നിയും പേറി
രാപകലെരിക്കും ഞാന്‍ നിനക്കു ചിത പൂട്ടാന്‍ .
ജീവന്റെ നെരിപോടില്‍ കത്തിയെരിയട്ടെ
എന്നുമെന്‍ ജീവന്റെ ബാക്കിപത്രമായിത് .
തൃപ്തി യാകുവാന്‍ വേണം പിതൃക്കള്‍ക്ക്
നിന്റെ ചോരകൂടി തര്‍പ്പ ണമായി.
ചോരവീണ ഏതോ കാട്ടില്‍
വംശ മഹിമ കാട്ടി വീണ്ടും ഇതാ
ഹാ ! നിന്നെ കൊല്ലുന്നു നിഷ്കളതേ..
കണ്ണ് പൂട്ടുക നരകമേ നീയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.