6/08/2011

ദീപാവലി .

  1. ഏഴുതിരിയിട്ടു നിലവിളക്കിലിന്നു
    എഴുനൂറു ദിവാസ്വപ്നങ്ങള്‍ പൂക്കാന്‍ ..
    സൂര്യനല്ല ..ചന്ദ്രനല്ല ...താരകളും അല്ല;
    തിരികൊളുത്താന്‍ എത്തുന്നത് നിന്‍ മുഖം.

    ഇന്ന് വിരിയും പ്രഭാതത്തിനെന്തു ചന്തം
    നിന്റെ കണ്ണിന്നിമകളില്‍ നിന്നടര്‍ന്നു വീണ
    പ്രകാശ ദീപമോ ഇതും .......
    പ്രിയനേ ..മഴവില്ല് പൊട്ടിയ വിസ്മയമോ?!
    .
    ഒരുനിദ്രയിളിന്നലെവന്നെന്‍ ,
    ആതിരയും ആര്‍ദ്രതയും ഒന്നായലിയിച്ചു..
    പ്രണവമായ് നീ നിറച്ചെന്‍ക്കണ്‍മയക്കത്തില്‍ .
    ജീവനിലിനിന്‍ പ്രണയസ്മൃതികള്‍ മാത്രം ബാക്കി.

    ആരെ കണികാണുവാനായ് -
    കണ്‍ മിഴിചിന്നു നോക്കി ചുറ്റിലും,
    ആരെ പുണരുവാന്‍ കൊതിച്ചതെന്‍ മനം
    പ്രിയനേ ..നീ ഉണരാത്ത സങ്കല്പമില്ലെന്നോ !.

    നിന്റെ കയ്യില്‍ ചേര്‍ത്ത് വെച്ചുലാളിച്ച
    എന്റെ കൈവിരലുകള്‍ വിരഹിയാവുന്നതെന്തേ.
    നിന്‍ മൃദുസ്പര്‍ശ ലഹരിയില്‍ ഉണരാന്‍
    ഉഷമലരി മൊട്ടുകളാവുന്നവ വീണ്ടും.

    തളയിട്ടു വളയിട്ടു ആകാശ കല്പനകള്‍
    താഴെ തഴുതിട്ട കതകിനകത്തു ഞാനും .
    തളരുന്നോ വീണ്ടും മനം ...തരൂ നിന്‍ കൈപടം-
    തൂവാതെ നിര്‍ത്തിയ കണ്ണീര്‍ തടുക്കാന്‍ .
  2. നീ തൊട്ടാല്‍ പൂക്കുന്ന നീലകടമ്പെന്‍ മെയ്യും.
    നിന്നെ ധ്യാനിക്കും ശ്രീരാഗമെന്‍ മനവും.
    ഉണരൂ നീയെന്‍ സപ്തസ്വരമേ...
    ഉണരൂ നീയിന്നെന്നില്‍ ദീപാവലിയായ്.
    .
    ഒന്നാം തിരി കത്തുമ്പോള്‍...
    എന്റെ ആയസ്സു നിനക്കു നേദിപ്പു ഞാന്‍.
    രണ്ടാം തിരിയില്‍ എന്റെ ആരോഗ്യവും.
    മൂന്നാം തിരിയില്‍ എന്റെ സൌഭാഗ്യങ്ങളൊക്കവേ
    നാലാം തിരി കത്തുമ്പോള്‍ നേദിപ്പൂ മനശാന്തിയും
    അഞ്ചാം തിരിയില്‍ ഞാന്‍ തിരഞ്ഞു വെച്ച വര്‍ണങ്ങള്‍ ഒക്കവേ,
    ആറാം തിരിയില്‍ നേദിപ്പു ഈ ജന്മം കണ്ടുവന്ന കനവുകളും
    ഏഴാം തിരിയില്‍ ....അറിയില്ല ഇനി എന്ത് നിന്‍ നടയില്‍ കൊളുത്തിവെക്കാന്‍
    ശിഷ്ട ജന്മത്തിന്‍ വില്പത്രമിതാ സ്വീകരിച്ചാലും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.