അ വനു കണ്ണില്‍ കുത്തുന്ന
കറുത്ത കുന്തമുനകള്‍ പോലുള്ള
മുടിയിഴകളില്ല.
അവനു മനമുരുക്കുന്ന
തീക്ഷ്ണ കണ്ഗോളങ്ങലില്ല .
അവന്റെ ശ്വാസത്തിന്
കറുത്ത കുന്തമുനകള്‍ പോലുള്ള
മുടിയിഴകളില്ല.
അവനു മനമുരുക്കുന്ന
തീക്ഷ്ണ കണ്ഗോളങ്ങലില്ല .
അവന്റെ ശ്വാസത്തിന്
പുതുമഴയുടെ ഗന്ധമില്ല .
അവന്റെ ചുണ്ടുകളില്‍
എന്റെ പേനക്കുള്ളില്‍-
കവിതയായ് നിറയുന്ന
മഷിചോപ്പുകളും ഇല്ല .
അവന്റെ കവിളുകളില്‍
എന്റെ കിനാവുകള്‍ പൂക്കുന്ന
നുണകുഴിത്തടങ്ങളില്ല ..
അവന്റെ കഴുത്തില്‍
ശീല്‍കാരത്തോടെ തലനിവര്‍ത്തി
ആടുന്ന എന്റെ പരിരംഭണങ്ങളുടെ
വാസുകിയും ഇല്ല.
അവന്റെ നെഞ്ചിലെ പാനപാത്രത്തില്‍
എന്നെ മധുരിപ്പിച്ചു മയക്കും
മുന്തിരിച്ചാറുകളില്ല .
അവന്റെ നീണ്ട കൈവിരലിന്‍ അറ്റത്ത്
ചിത്രലിപികള്‍ കുറിക്കും നഖങ്ങളുമില്ല.
അവന്റെ ഒട്ടിയ അടിവയറില്‍
എന്റെ മാതൃത്തത്തിലേക്ക് -
കുതിക്കും ജീവരേണ്ക്കളും ഇല്ല.
എങ്കിലും ഊണില്‍ ഉറക്കത്തില്‍ ;
പ്രപഞ്ചം നിറയുമൊരു ....
മഹാ നിശബ്ദതയായ്.....
നില്പാണ് എപ്പോഴും എന്നിലവന്‍.
ഒരിക്കല്‍ ആ നിശബ്ദതയുടെ
ഇരമ്പിലേക്കിരങ്ങി അവന്‍
സ്വകാര്യമായ് ചോദിക്കും ;
"നമുക്ക് നിലാവിന്റെ-
അഗ്നിപുഷ്പങ്ങള്‍ പെറുക്കാന്‍
അലിവിന്റെ നീലാകാശത്തിലേക്ക്
പോകാമെന്ന് ................."
ആ ദിനവും കാത്തിരിപ്പാണ് ഞാനിന്ന്.
അവന്റെ ചുണ്ടുകളില്‍
എന്റെ പേനക്കുള്ളില്‍-
കവിതയായ് നിറയുന്ന
മഷിചോപ്പുകളും ഇല്ല .
അവന്റെ കവിളുകളില്‍
എന്റെ കിനാവുകള്‍ പൂക്കുന്ന
നുണകുഴിത്തടങ്ങളില്ല ..
അവന്റെ കഴുത്തില്‍
ശീല്‍കാരത്തോടെ തലനിവര്‍ത്തി
ആടുന്ന എന്റെ പരിരംഭണങ്ങളുടെ
വാസുകിയും ഇല്ല.
അവന്റെ നെഞ്ചിലെ പാനപാത്രത്തില്‍
എന്നെ മധുരിപ്പിച്ചു മയക്കും
മുന്തിരിച്ചാറുകളില്ല .
അവന്റെ നീണ്ട കൈവിരലിന്‍ അറ്റത്ത്
ചിത്രലിപികള്‍ കുറിക്കും നഖങ്ങളുമില്ല.
അവന്റെ ഒട്ടിയ അടിവയറില്‍
എന്റെ മാതൃത്തത്തിലേക്ക് -
കുതിക്കും ജീവരേണ്ക്കളും ഇല്ല.
എങ്കിലും ഊണില്‍ ഉറക്കത്തില്‍ ;
പ്രപഞ്ചം നിറയുമൊരു ....
മഹാ നിശബ്ദതയായ്.....
നില്പാണ് എപ്പോഴും എന്നിലവന്‍.
ഒരിക്കല്‍ ആ നിശബ്ദതയുടെ
ഇരമ്പിലേക്കിരങ്ങി അവന്‍
സ്വകാര്യമായ് ചോദിക്കും ;
"നമുക്ക് നിലാവിന്റെ-
അഗ്നിപുഷ്പങ്ങള്‍ പെറുക്കാന്‍
അലിവിന്റെ നീലാകാശത്തിലേക്ക്
പോകാമെന്ന് ................."
ആ ദിനവും കാത്തിരിപ്പാണ് ഞാനിന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.