നീല ചില്ല് കൂടാരമോന്നില്‍ -
വയലറ്റുപ്പൂക്കളും ഒരൊറ്റ മരം.
വേരുകള്‍ നിര്‍ദയാകഠിനതയില്‍
പരതി ചുറ്റും .......
നിര്‍നിദ്ര നീലിച്ചഉറവയെ,
ദാഹാര്‍ദ്രം നോക്കി നോക്കി..
ഒരൊറ്റ മരം .
കൈനീട്ടി നീട്ടി സന്ധ്യക്ക്-
തൊട്ടെടുത്ത കുങ്കുമനിറം ,
കടലിന്‍ കല്ലിച്ച നീല ഞരമ്പില്‍
ചാലിചെടുത്തിട്ടു ഇന്നുനീ
ചേലുള്ള വയലറ്റ് പൂക്കളാക്കിയോ?
ഇല്ല കിളിപാട്ടും
ഇല്ലൊരു പൂത്തുമ്പിയുമീ
നിശ്ചലമീ നിമിഷത്തിന്‍ ഏടിലെന്നോ?
കത്തും പകലിലും, ഉറയും നിലാവിലും ;
നിശബ്ദം തപം ചെയ്തു നീ .
വയലറ്റ് പൂക്കളും ചൂടി ഒരൊറ്റ മരം!.
കണ്ണാല്‍ .... കരളാല്‍ ;
കരിമുകിലിന്‍ വിയര്‍പ്പുമണികള്‍
നിര്‍ലജ്ജം ഹരമായ് നിറവൂ ,
മണമുള്ള പൂന്തേനായ് ....
നിന്റെ വയലറ്റ് പൂക്കളില്‍ !
വയലറ്റ് പൂക്കള്‍ .....
എന്റെ കനവുകള്‍ക്കുള്ളില്‍
കനവായ് ചൂടിയിതാ ,
നില്‍ക്കുന്നു ഒരൊറ്റമരം ഞാന്‍njaന്‍
വയലറ്റുപ്പൂക്കളും ഒരൊറ്റ മരം.
വേരുകള്‍ നിര്‍ദയാകഠിനതയില്‍
പരതി ചുറ്റും .......
നിര്‍നിദ്ര നീലിച്ചഉറവയെ,
ദാഹാര്‍ദ്രം നോക്കി നോക്കി..
ഒരൊറ്റ മരം .
കൈനീട്ടി നീട്ടി സന്ധ്യക്ക്-
തൊട്ടെടുത്ത കുങ്കുമനിറം ,
കടലിന്‍ കല്ലിച്ച നീല ഞരമ്പില്‍
ചാലിചെടുത്തിട്ടു ഇന്നുനീ
ചേലുള്ള വയലറ്റ് പൂക്കളാക്കിയോ?
ഇല്ല കിളിപാട്ടും
ഇല്ലൊരു പൂത്തുമ്പിയുമീ
നിശ്ചലമീ നിമിഷത്തിന്‍ ഏടിലെന്നോ?
കത്തും പകലിലും, ഉറയും നിലാവിലും ;
നിശബ്ദം തപം ചെയ്തു നീ .
വയലറ്റ് പൂക്കളും ചൂടി ഒരൊറ്റ മരം!.
കണ്ണാല്‍ .... കരളാല്‍ ;
കരിമുകിലിന്‍ വിയര്‍പ്പുമണികള്‍
നിര്‍ലജ്ജം ഹരമായ് നിറവൂ ,
മണമുള്ള പൂന്തേനായ് ....
നിന്റെ വയലറ്റ് പൂക്കളില്‍ !
വയലറ്റ് പൂക്കള്‍ .....
എന്റെ കനവുകള്‍ക്കുള്ളില്‍
കനവായ് ചൂടിയിതാ ,
നില്‍ക്കുന്നു ഒരൊറ്റമരം ഞാന്‍njaന്‍
ശ്രീക്കുട്ടി..
മറുപടിഇല്ലാതാക്കൂനല്ല കവിത..
വരികളുടെ ക്രമീകരണത്തിലെ അപാകങ്ങള്‍ പരിഹരിക്കണം ..
വാക്കുകള്‍ക്ക് അര്‍ത്ഥവ്യാപ്തി ലഭിക്കുന്നവിധത്തില്‍ വിന്യസിക്കണം..
നീല ചില്ല് കൂടാരമോന്നില്‍ -
വയലറ്റുപ്പൂക്കളും ഒരൊറ്റ മരം
ഈ വരികള്‍ ഉദാഹരണം .. ശ്രദ്ധിക്കുമല്ലോ ..
ആശംസകളും നന്മകളും നേരുന്നു..
സസ്നേഹം..