സൂര്യനെ പ്രണയിച്ച ദേവത അന്നൊരു
സൂര്യകാന്തി മലരായ് പുനര്‍ജനിച്ചു .
സൌവര്‍ണ്ണ ഇതളുകള്‍ മെല്ലെ വിടര്‍ത്തി
സൂര്യനെ മോഹിച്ചു നിന്നു.
സൂര്യകാന്തി മലരായ് പുനര്‍ജനിച്ചു .
സൌവര്‍ണ്ണ ഇതളുകള്‍ മെല്ലെ വിടര്‍ത്തി
സൂര്യനെ മോഹിച്ചു നിന്നു.
ഓരോ ഇതളിലും നിറം പടര്‍ത്തി ദേവന്‍
നീള്‍വിരല്‍ ഓടിച്ചു നിന്നു.
ഏതോ നിര്‍വൃതി മോഹങ്ങളാല്‍ പൂ ;
ഇതളുകള്‍ വാടുന്ന നേരറിഞ്ഞില്ല.
കണ്ണോന്നടച്ചില്ല പകലുകളില്‍ പൂ;
സൂര്യന് നേരെ മുഖം ചേര്‍ത്ത്-
സൂര്യതേജസ്സുപോല്‍ ചിരിച്ചുനിന്നു .
നിന്റെ നോക്കില്‍ വാക്കില്‍ കൊതിപ്പു ദേവ-
സൂര്യകാന്തി മലരായ്ദേവി ഞാനെന്നു
ആയിരം വട്ടം ഓതിയങ്ങിനെ .
എല്ലാ ഇതളും പൊഴിയുമൊരുനാളില്‍
കരിമിഴി നനഞ്ഞതെന്തിനോ പൂവേ ?
നിന്നെ സ്നേഹിച്ച സൂര്യനായ് വീണ്ടും
സൂര്യകാന്തികള്‍ ജനിക്കില്ലെന്നോ
ധരിച്ചു നീ പാവം !
പൊള്ളുന്നഭൂവില്‍ ഇനിയും കിടപ്പൂ നീ
മഞ്ഞഇതളലിരികിലുരുകി
മെല്ലെ ഒഴുകും
ഒടുവിലെ തേനും നീട്ടി
മെല്ലെ ഒഴുകും
ഒടുവിലെ തേനും നീട്ടി
നിരാലംബം സൂര്യദേവനെ നോക്കി നോക്കി.
വിടരുന്നു നൂറു നൂറു സൂര്യകാന്തികള്‍
വീണ്ടും ഇതെന്തിനോ
വീണ്ടും ഇതെന്തിനോ
ആകാശദേവന്റെ പ്രണയതീക്ഷണക്കായ് !.
വേദന നിന്നെ കുറിച്ച് എനിക്കിന്നു പൂവേ
സങ്കടത്തിന്‍ മുളംതണ്ടും കാറ്റില്‍ ഓതുന്നു .
അറിയാതെ വീണ്ടും നീ ജന്മങ്ങള്‍
അലിവോലുമില്ലാതെ പാഴാക്കുന്നതെന്തിനോ?
ദിക്കുതോറും സ്മരണാഞ്ജലിക്കായ്-
ചേര്‍ത്ത് വെക്കുന്നു കുംകുമ പൂക്കളും ;
നേര്‍ത്ത കണ്ണീരിന്‍ ഈര്‍പ്പവും നിനക്കായ്
ദുഖാര്‍ത്തയാം സന്ധ്യയുമിന്നിതാ .
വെട്ടിപിടിച്ച കിനാവിന്റെ സൂര്യപ്രഭ
നഷ്ടസ്വര്ഗങ്ങളെ പണിയുവാന്‍ മാത്രം.
വെയിലിറക്കത്തില്‍ ഓമനേ നിന്നുടെ;
നെഞ്ചകം നീറി പിളര്‍ന്നതും..കരഞ്ഞതും -
കാണുകില്ലാരുമേ നിര്ദയമീ ലോകം ! .
ആരു ഞാന്‍ നിന്നെ കുറിച്ച് പാടാന്‍ സഖി ..
വിടയോതി കണ്ണച്ചീടുന്നു ഇന്നിനി വയ്യ മറ്റൊന്നിന്നും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.