2/05/2011

ശിലാരൂപി.



നീളെ പ്രപഞ്ച വഴികളില്‍
ചിറ്റുളി വേണ്ടാത്ത ശിലകള്‍ !
താനേ ചിറകു വെച്ച് പറക്കുന്നു
താഴെ കാട്ടിലെ കൊമ്പില്‍ പോയിരിക്കുന്നു.
ഒരു വെള്ളാരം കല്ലിനെ നോക്കി
പൂത്ത താഴ്‌വരയില്‍ ഇരുന്നേതോ -
രാഗത്തിന്‍ ഈണം മൂളുന്നു.
വെറുതെ കിന്നാരം ഓതുന്നു ശിലയും ,
അരുണ കിരണമേറ്റപോല്‍ മിന്നിടുന്നു
കല്ലിന്‍ കവിള്‍ത്തടം .

മദമുറയും ശിലയിലെങ്കിലോ
മദിച്ചു തകര്‍ക്കും ഋതുക്കളെയും
ഓര്‍മ വെക്കാന്‍ ബാക്കി കാണില്ല
അസ്ഥി പോലും കുഴിമാടങ്ങളില്‍ .
തിന്നു തീര്‍ക്കും മദിച്ച കല്ലുകള്‍
മജ്ജയും മാംസവും അസ്ഥികള്‍ പോലുമേ
ചോര കണ്ടാലും അറപ്പില്ല അവര്‍ക്കെന്നോ ?.

മൌനം മൂടി നില്‍ക്കും മാനത്തിന്‍
നെഞ്ചിലേക്ക് പായാം..
ചിറകുമായ് ഏതു കല്ലിനുമെങ്കിലോ ;
പാഞ്ഞിടും അവ ദേവലോകത്തിന്‍-
നന്മതന്‍ പളുങ്ക് മേട്ടിലും .
ചില്ലുടച്ചു തകര്‍ത്തിടും
വേദവേദനകളെ പോലും .
നിലവിളിക്കും ധര്‍മങ്ങള്‍ അന്ന്
നിര്‍ദയാ ശിലാ ചീളുകളേറ്റു .

വേണ്ട നമുക്ക് ശിലായുഗം ദേവാ ..
കല്ലില്‍ നിന്നുയര്‍ന്ന കന്യയായ്‌
കേഴുന്നതാരിവിള്‍(?) അഹല്യയോ ?
കാണാ കോണിലെങ്ങോ മറഞ്ഞു കിടന്ന
ശാപഗ്രസ്ഥമാം എന്റെ ഹൃദയമോ ?
വേണ്ട ഉയിരിനി ശിലകള്‍ക്കൊന്നിനുമേ ;
കല്ലായ് കിടക്കട്ടെ  എന്റെ ഹൃദയം രാമാ!
നിന്റെ പെരുവിരല്‍ സ്വപ്നമായ് നില്‍ക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.