ഒരേകാന്ത വൃത്തമായ്!
ഒരേ ആകാരമുള്ള ഒരു നൂറുവൃത്തം,
ഒന്നും ഞാന്‍ ആവുന്നില്ല!
ഞാന്‍ എന്നതെന്നും ഒരേകാന്ത വൃത്തം .
ഒരാകാശത്തെ ഒരേ ഒരു പൂര്‍ണ ചന്ദ്രന്‍പോല്‍ !
ഇന്നലെ അമ്മ തൊട്ട ചാന്തുപൊട്ടിനും.,
രാവിലെ കിഴക്കേ മാനത്തു കണ്ട സൂര്യനും,
വീട്ടിലെ കിണറിനും,
കണ്ണന് മുന്നിലെ പോന്നുരുളിക്കും ,
ഒരേ ആകാരം!
"മാളുനു ഇതാന്നു "മുത്തശന്‍ നീട്ടിയ -
ചൂടന്‍ പപ്പടത്തിനും ,
അമ്മുമ്മയുടെ കണ്ണാട ചില്ലിനും
കുഞ്ഞു വാവയുടെ കവിളിലെ കരിമഷിക്കും
മഴതുള്ളി മണ്ണില്‍വരച്ച കൊച്ചു അക്ഷരങ്ങള്‍ക്കും -
കഴുകന്‍ കണ്ണിനും,
സൂര്യന്റെ ബ്ലാക്ക് ഹോള്‍സിനും .
ട്രാഫിക്കിലെ നിറം മാറി വരുന്ന വെളിച്ചത്തിനും ,
ഒരേ ആകാരം .
എന്നിട്ടും എല്ലാം എന്നും വ്യത്യസ്ഥം.
ഒരു ബിന്ദുവിനു ചുറ്റും ഒരേകാന്ത വൃത്തം
തീര്‍ക്കും ഞാനും തീര്‍ത്തും വ്യത്യസ്തം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.