കാറ്റിന്റെ നേര്‍ത്തൊരു തൂലിക കൊണ്ടൊരു
വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കട്ടെ ഇന്ന് ഞാന്‍ .
വന്നു ചേരുക ചിത്ര പതംഗമേ ...
മാരിവില്ലിന്‍ നിറകൂട്ടുമായി നീ.
നീല നിറം കടം തരിക നീ ഗഗനമേ
നീല യില്‍ മറഞ്ഞു കിടപ്പുണ്ടെന്‍
ചിന്തചേരും തത്വചിന്തകള്‍
ആദിയും അന്തവും ഇല്ലാത്ത ജീവനെ
ആരാഞ്ഞു തളരുന്ന നിത്യ വിസ്മയങ്ങള്‍!
പച്ചയാവുന്നത് നിറമേഴും ഓര്‍മ്മകള്‍ ..
മുറ്റത്തെ മാവിലെ ആദ്യ കണ്ണിമാങ്ങയും,
കര്‍ക്കിട പുലരിയില്‍ ശ്രീഭോതി മുന്നില്‍ -
വാല്‍കണ്ണാടി നോക്കി തൊടുകുറിയിട്ട
മുക്കുറ്റി ചാന്തും !
ചുവപ്പെന്റെ അനുരാഗത്തിന്‍ നിറം
നീ നീട്ടിയ ഹൃത്തിലും .....
പിന്നെ , നീ മുത്തി തുടുപ്പിച്ച ചുണ്ടിലും
തൊട്ടെടുത്തു വരച്ചു ഞാന്‍ ചിത്രം.
മഞ്ഞ നിറം തരിക നീ മഴ സന്ധ്യേ ...
മഞ്ഞയില്‍ പുതഞ്ഞു കിടപ്പൂ എന്‍ മന്മഥ ചിന്തകള്‍
എന്റെ പൂങ്കാവനം പൂത്ത് തളിര്ത്തതും
പൂക്കളില്‍ നിറയും പൂന്തേനിനും നിറം മഞ്ഞ !
വെണ്ണിലാ ചന്ദനം ചാര്‍ത്തി...
താരകള്‍ താഴോട്ടു ഇട്ടൊരു വെന്‍ചെമ്പകം -
മോഹ താഴ്വരമാകവേ പൂ വിതറീടുന്നു.
എന്തൊരു വെണ്മയും സുഗന്ധവു-
മെന്‍ മോഹങ്ങള്‍ക്കെന്നുമേ!
എല്ലാം എടുത്തു വെക്കുന്ന കറുപ്പാണെന്നും
ഏറെ സന്തോഷിപ്പതെന്നെ ...!
എങ്കിലും മരണമേ ഇത്ര സൌന്ദ്യര്യം
എങ്ങും ഞാന്‍ കണ്ടില്ല നിന്നലല്ലാതെ!
കറുപ്പില്‍ നിറയുന്നി വര്‍ണങ്ങള്‍ അത്രയും ..
നീലയും ചുവപ്പും ...കൂടും വയലറ്റും ,
മഞ്ഞയും നീലയും ...കൂടും പച്ചയും,
മരണമേ നീ തന്നെ നിറവും നിദാന്തവും!!
കണ്ടു ഞാന്‍ , നിന്റെ നീല മിഴികള്‍ -
ആകാശ നീലയിട്ടു വരച്ചു ഞാനിന്നതും
കണ്ടു നിന്റെ ചുവന്ന ചുണ്ടുകള്‍ -
കണ്ടു ഞാനിന്നു നിന്‍ വെന്‍ചിരിയും!
മോഹിപ്പൂ എന്നെ നിന്‍ കഴുത്തഴകും
മിനുസമാര്‍ന്ന പുറം വടിവും.
ദൃഡമാര്‍ന്ന നിന്‍ കൈ കരുത്തും
മരണം മണക്കും നിന്‍ ദേഹഗന്ധവും.
എത്ര നിറങ്ങളാല്‍...എത്ര വര്‍ണാഭമായ്
വരച്ചു തീര്‍ക്കും ഞാനിനി
വര്‍ണം നമിച്ചു ...വലം വെച്ച് വീഴുമീ
വര്‍ണ പ്രപഞ്ചമാം മരണചിത്രം !
മാരിവില്ലിന്‍ നിറകൂട്ടുമായി നീ.
നീല നിറം കടം തരിക നീ ഗഗനമേ
നീല യില്‍ മറഞ്ഞു കിടപ്പുണ്ടെന്‍
ചിന്തചേരും തത്വചിന്തകള്‍
ആദിയും അന്തവും ഇല്ലാത്ത ജീവനെ
ആരാഞ്ഞു തളരുന്ന നിത്യ വിസ്മയങ്ങള്‍!
പച്ചയാവുന്നത് നിറമേഴും ഓര്‍മ്മകള്‍ ..
മുറ്റത്തെ മാവിലെ ആദ്യ കണ്ണിമാങ്ങയും,
കര്‍ക്കിട പുലരിയില്‍ ശ്രീഭോതി മുന്നില്‍ -
വാല്‍കണ്ണാടി നോക്കി തൊടുകുറിയിട്ട
മുക്കുറ്റി ചാന്തും !
ചുവപ്പെന്റെ അനുരാഗത്തിന്‍ നിറം
നീ നീട്ടിയ ഹൃത്തിലും .....
പിന്നെ , നീ മുത്തി തുടുപ്പിച്ച ചുണ്ടിലും
തൊട്ടെടുത്തു വരച്ചു ഞാന്‍ ചിത്രം.
മഞ്ഞ നിറം തരിക നീ മഴ സന്ധ്യേ ...
മഞ്ഞയില്‍ പുതഞ്ഞു കിടപ്പൂ എന്‍ മന്മഥ ചിന്തകള്‍
എന്റെ പൂങ്കാവനം പൂത്ത് തളിര്ത്തതും
പൂക്കളില്‍ നിറയും പൂന്തേനിനും നിറം മഞ്ഞ !
വെണ്ണിലാ ചന്ദനം ചാര്‍ത്തി...
താരകള്‍ താഴോട്ടു ഇട്ടൊരു വെന്‍ചെമ്പകം -
മോഹ താഴ്വരമാകവേ പൂ വിതറീടുന്നു.
എന്തൊരു വെണ്മയും സുഗന്ധവു-
മെന്‍ മോഹങ്ങള്‍ക്കെന്നുമേ!
എല്ലാം എടുത്തു വെക്കുന്ന കറുപ്പാണെന്നും
ഏറെ സന്തോഷിപ്പതെന്നെ ...!
എങ്കിലും മരണമേ ഇത്ര സൌന്ദ്യര്യം
എങ്ങും ഞാന്‍ കണ്ടില്ല നിന്നലല്ലാതെ!
കറുപ്പില്‍ നിറയുന്നി വര്‍ണങ്ങള്‍ അത്രയും ..
നീലയും ചുവപ്പും ...കൂടും വയലറ്റും ,
മഞ്ഞയും നീലയും ...കൂടും പച്ചയും,
മരണമേ നീ തന്നെ നിറവും നിദാന്തവും!!
കണ്ടു ഞാന്‍ , നിന്റെ നീല മിഴികള്‍ -
ആകാശ നീലയിട്ടു വരച്ചു ഞാനിന്നതും
കണ്ടു നിന്റെ ചുവന്ന ചുണ്ടുകള്‍ -
കണ്ടു ഞാനിന്നു നിന്‍ വെന്‍ചിരിയും!
മോഹിപ്പൂ എന്നെ നിന്‍ കഴുത്തഴകും
മിനുസമാര്‍ന്ന പുറം വടിവും.
ദൃഡമാര്‍ന്ന നിന്‍ കൈ കരുത്തും
മരണം മണക്കും നിന്‍ ദേഹഗന്ധവും.
എത്ര നിറങ്ങളാല്‍...എത്ര വര്‍ണാഭമായ്
വരച്ചു തീര്‍ക്കും ഞാനിനി
വര്‍ണം നമിച്ചു ...വലം വെച്ച് വീഴുമീ
വര്‍ണ പ്രപഞ്ചമാം മരണചിത്രം !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.