നമ്മൾ അവിടംവരെയെത്തിയിരുന്നു .
ഏകാന്തയുടെ ശിഖിരത്തിൽ .
ഒരു ആഹ്ളാദം പോലെ
നീയെന്റെ തൊട്ടടുത്തിരുന്നു .
എന്നാൽ ഇന്ന്
നിന്നിൽ നിന്നും .....
എത്രയോ ദൂരയാണ് ഞാൻ .
നിന്നിൽ നിന്നും
എന്നെ അകറ്റുന്നതെന്തോ -
അതാണ് ഞാൻ നിന്നിൽനിന്നുമിപ്പോൾ
ആത്മാർഥമായും ആശിച്ചുക്കൊണ്ടിരിക്കുന്നത് .
നിന്റെ അസാനിദ്ധ്യം
എന്റെ ഭൂമിയെ മൂടുന്ന
വീണപൂക്കളായി ...
ഓരോ ചുവടുവേക്കുമ്പോഴും
ആ പൂക്കളെന്റെ ചുമലിൽ
തട്ടി വിളിച്ചുകൊണ്ടിരുന്നു .
ഞാനെന്നാലും നടന്നകലുകയാണ് .
ഒരുനാൾ നീ ഉറക്കെ വിളിച്ചുപറയുംവരെ ..
ഒരുനാൾ എല്ലാം നീ തിരിച്ചറിയുംവരെ ..
ഞാൻ ജീവിച്ചുകൊണ്ടേയിരിക്കും .
__________________________________________
____
നല്ല രചന
മറുപടിഇല്ലാതാക്കൂഇഷ്ടമായി
ആശംസകള്‍
thank you teacher. ee vazhi vannathil santhosham.
മറുപടിഇല്ലാതാക്കൂ