എനിക്കുവേണം സ്വാതന്ത്ര്യം
എന്നില്‍ നിന്നും ...
ശൂന്യതയളക്കുന്ന ദിനരാത്രങ്ങളില്‍നിന്നും
മന്ദമായ് ഞാനലിയുമീ മൃത്തുവിന്‍
നിശ്വാസ ഗന്ധത്തില്‍ നിന്നും .
ഇടംവലം നില്‍ക്കും കാലകിങ്കര
പരിചാരകവൃന്ദത്തില്‍ നിന്നും ..
ഇല്ല ദുഖം ..വിട്ടുപോവുവാനീ ശരീരത്തെ.
ഇല്ലാതില്ലായൊരു വേദന
തൊട്ടുഴിഞ്ഞു പോയ നിലാവിനെ വേര്‍പ്പെടാന്‍
ഉച്ചവെയിലിനെ കയ്യിലെടുത്തു
കോരി കുടിക്കാന്‍ത്തന്ന
സുവര്‍ണ്ണ പ്രണയത്തെയും .
മറക്കാനെളുതല്ല നിങ്ങളെ ...
രാത്രികാറ്റിനെ,
മടിത്തട്ടില്‍ നിറയെ നക്ഷത്രങ്ങളെ വാരിയിട്ടു
വെളുക്കുവോളം സ്വപനംതന്നവനെ .
എന്റെ വാക്കിലോരോന്നിലും സൌരയൂഥങ്ങള്‍ കണ്ടു ,
ഒപ്പം ജനിക്കാന്‍ നോറ്റിരിക്കുന്ന സൌഹൃദങ്ങളെ .
ഏതോ മാത്രയില്‍ നഷ്ടമാകുന്നു ഭൂതവും ഭാവിയും ...
ഉള്ളില്‍ ബാക്കിയാവുന്നിത് ഉന്മാദമാം സ്വാതന്ത്ര്യബോധം .
കാലിലാരോ വിലങ്ങുവെച്ചിട്ടുണ്ട്
വെള്ളമേഘശൃംഖലകൊണ്ടെന്നെയും ..
കയ്യിലാമം വെച്ചവര്‍ മാരിവില്ലിന്റെ നിറപൂട്ടുകളാല്‍ ;
കാതില്‍ പതപ്പിചചൊഴിക്കുന്നു
വന്‍കടല്‍ത്തിരകളെ ഗസലെന്നപോലെ .
ചോടുവെക്കുന്നു സൂര്യനും ചന്ദ്രനും
പക്കമേളത്തിന്‍ കൊഴുത്തതിടമ്പേന്തി .
കുത്തിയൊലിച്ചു പോവുക ജീവനില്‍നിന്നുനീ
നിശ്വാസമേ ...അന്ത്യവേദനയായ്. ..
എനിക്കുവേണം സ്വാതന്ത്ര്യം
എന്നില്‍ നിന്നിനി .
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.