6/20/2012

അവസാനിക്കാത്ത കാത്തിരുപ്പ് !


എനിക്ക് സ്വപ്നം കാണാന്‍കൂടി
കഴിയുന്നില്ലല്ലോ നിന്നെ , നരന്‍ !
കണ്ണാടിയില്‍ എന്നപോലെ ;
എന്റെ സ്വപ്നപ്രതലമാകെ ,
വഴുക്കിപോകുന്നല്ലോ !
കൈകളില്‍ ഒരു കനവിന്‍ -പിടിവള്ളിക്കൂടി 
തരാതെ
ജന്മാന്തരങ്ങളുടെ അന്ധകാരങ്ങള്‍ക്കുള്ളില്‍
പനിച്ചു വിറച്ചുക്കിടക്കുന്നുവോ നീ ? .
പകലിന്റെ പീതാംബരത്തില്‍
തീ പടര്‍ത്തുന സന്ധ്യയില്‍ ..
നിന്റെ ഓര്‍മ്മകള്‍ സന്ധ്യാ ദീപമാകുന്നു .
വേദനയോടെ മനസ്സില്‍ പിടക്കുന്നു ,
കണീരോടെ ഒരു പ്രാര്‍ഥന ..
എന്റെ നരനെ എന്നും കാത്തു കൊള്ളണേ"!
നിറവുംമണവും മറന്ന രാത്രികളില്‍ .....
നീ വിരിയാത്ത കാണാപൂവിന്‍മണംപോലെ
മനസിലെന്നും ശ്രീരാഗമായി ഉണരുന്നു.
ആ ഒരുസ്വരം ...മാത്രം എനിക്ക് തരൂ നരന്‍ ..!

നീ പോയ വഴിയിലെ കാലടികളെങ്കിലും
വെറുതെ ..കാണിച്ചു തരൂ നീ നരന്‍ ..!
നിന്‍ നിഴല്‍വീണവഴിയിലെ,
ധൂളി പറന്നെന്റെ സിന്ദൂരമായെങ്കില്‍ !
ഒരിക്കലും കാണില്ലെന്നു നീ പറഞ്ഞീല .
പക്ഷെ...ഒരിക്കലും വരുവാന്‍ ഒരുക്കമല്ലേ നീ ?
നീ യൊരുക്കുമീ അഗ്നിപരീക്ഷയില്‍ ജയിക്കാന്‍
ജാനകി അല്ലലോ ഞാന്‍ .... നരന്‍ !!..


4 അഭിപ്രായങ്ങൾ:

  1. അഗ്നിപരീക്ഷയില്‍ ജയിച്ചിട്ടും ജാനകിക്ക്‌ വനവാസമായിരുന്നു യോഗം.
    ഇല്ലാത്ത നരനെ കാത്തിരിക്കാതെ ഉള്ള വരനെ ഓര്‍ത്ത്‌ സന്തോഷിക്കൂ. :)
    നന്നായി എഴുതി.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Jayetta ...manushya manassu angine okke alle? illathine kayyetthi pidikkum . ullathine chilapol onnu thirinju nokkaanum thonnukayilla . :). ennum kittunna ee supportinu oru padu nandi undu.

      ഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.