6/14/2012

ജലപക്ഷികള്‍



ഇടക്കുണര്‍ന്നു ചിറകടിച്ചു 
ആകാശത്തിനും ജലത്തിനുമിടക്ക് 
ഓര്‍മയുടെ ജലപക്ഷികള്‍ 
കൂടൊരുക്കാന്‍ നാരുകള്‍ തേടുന്നു .
ചിലപ്പോള്‍ 
അച്ഛന്റെ നീല മഷിപ്പാടുകള്‍കൊണ്ട് 
നീലിച്ചോരു കൂടൊരുക്കുന്നു.
ചിലപ്പോള്‍ അമ്മയുടെ 
ചന്ദനമണമുള്ള നേര്യതിന്റെ-
തുമ്പില്‍ തിരുപ്പിടിച്ച് ..

നനഞ്ഞു നില്‍ക്കുന്ന ഒരോര്‍മ
നിന്നെക്കുറിച്ചിപ്പോഴുമുണ്ട് .
മുടിക്കൂട്ടില്‍ മുട്ടയിട്ടു പെരുകുന്ന
ഒരോര്‍മ . 
മഴനനഞ്ഞു നനഞ്ഞു കായലിന്‍
നിശ്ശബ്ദതയില്‍ ഉറക്കത്തിനു വേണ്ടി
നാം കാതോര്‍ത്തിരുന്ന രാത്രി .
അനക്കമില്ലാത്ത ഹൌസ്ബോട്ടില്‍
നീ ആകാശം നോക്കി കിടക്കുന്നതും
മുടി കൊണ്ട് മൂടി നിന്നെ മഴയില്‍
നിന്നും പൊതിഞ്ഞു  പിടിച്ചതും.

കറുത്തപട്ടുപോലെ രാത്രി
നമുക്കുമേല്‍ നില്‍പ്പുണ്ടായിരുന്നു .
ഒരു ചിന്തകൊണ്ട് പോലും ഒച്ചയുണ്ടാക്കാന്‍
നമ്മളാഗ്രഹിച്ചില്ല   .

അരികിലെ കറുത്ത വൃക്ഷങ്ങള്‍
ഗായകരായി .
പാട്ടുംപ്രണയവും വിഴുങ്ങിയ
ശരീരവുമായി നമ്മളും .
നിദ്രക്കു പുറത്ത് നിലാവ് പോലെ
നിന്റെ തലോടല്‍ വീണുകിടന്നു .

ഒഴുകാതെ നിന്ന ജലത്തിനും
എന്തൊരു വേഗതയായിരുന്നു
നാളെയെ കൊണ്ടുവരാന്‍ .
പുലരി വെളിച്ചം വീണജലം
നാം തെന്നിവീണ സ്ഫടികം കണക്കെ ,
നമ്മെ പ്രതിബിംബിപ്പിച്ചു .
വാതുറന്ന മതസ്യചിത്രങ്ങള്‍
പേരറിയാത്ത എന്നെയും
നിന്നെയും മാറി മാറി വിളിച്ചു

ഒടുവില്‍
എനിക്കുമാത്രമുണ്ടായി ഒരുകാഴ്ച

നദിയിലേക്ക് ഇലപൊഴിക്കുന്ന
ഒരു മരം .
ഓര്‍മകളുടെ ഇലകള്‍ കീറിയ
സ്ഫടികതലത്തില്‍ പതുക്കെ
മുറിഞ്ഞ കൈതലത്തിന്റെ
ചുവപ്പ് രാശി പടര്‍ത്തി
ഞാന്‍ മാത്രം യാത്രയായി .

*****

4 അഭിപ്രായങ്ങൾ:

  1. സുന്ദര രചന എന്ന് അവിടെ എഴുതിയെങ്കിലും അവസാന വരികള്‍ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നറിയിക്കട്ടെ. അല്പം പോസിറ്റിവായി ചിന്തിക്കൂ എന്നെ എനിക്ക് പറയാനുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍മകളുടെ ഇലകള്‍ കീറിയ
    സ്ഫടികതലത്തില്‍ പതുക്കെ
    മുറിഞ്ഞ കൈതലത്തിന്റെ
    ചുവപ്പ് രാശി പടര്‍ത്തി
    ഞാന്‍ മാത്രം യാത്രയായി ...do you recall... njan annu yaathrayayi.. oru vida parachilinu nilkkathe.. marannu enne alle... ha marakkum... enikkariyaam.. kaala chakrangal karangumpol marakkum..... aasamsakal..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മറക്കാനാണ് എനിക്ക് എന്നും ബുദ്ധിമുട്ടുണ്ടാകാറുള്ളത് ...ഇന്നും .

      ഇല്ലാതാക്കൂ
  3. ഓര്‍മകളുടെ ഇലകള്‍ കീറിയ
    സ്ഫടികതലത്തില്‍ പതുക്കെ
    മുറിഞ്ഞ കൈതലത്തിന്റെ
    ചുവപ്പ് രാശി പടര്‍ത്തി
    ഞാന്‍ മാത്രം യാത്രയായി ...njan annu yaathrayayi...oru vidaparachilinu polum ninnilla.. oramayundo? illa alle? hum I know orkkilla.....sundara rachana.. aasamsakal..

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.