പര്‍വതനന്ദിനി ..
പറഞ്ഞു തരുമോ
പ്രണവംപോല്‍
പരമശിവഹൃത്തില്‍ നീയോതിയ
പ്രണയപഞ്ചാക്ഷരിയേതെന്ന് ?
പൊന്നരയന്നങ്ങള്‍ നടനംചെയ്യും
മാനസസരോവരെ
പൊന്‍തിങ്കള്‍ക്കലചൂടും ദേവന്‍;
മഹേശ്വരന്റെ
ശിലാഹൃദയം ഉരുകാന്‍
നീതൊടുത്ത മലരമ്പേതു ദേവി ?
പദസരണിയില്‍ കോര്‍ത്ത്
നീയേകിയ കൂവളമാല്യം
കോര്‍ത്തതെടുത്തതേതു
ശിവം ശിവദം രഹസ്യമന്ത്രം ?
നന്ദിയും ഭൂതഗണങ്ങളും
നടനം നിര്‍ത്തി പതുങ്ങും
ശിവതപസ്സിന്‍ ഘോരാഗ്നിയില്‍
കൈലാസഗിരി പൂങ്കാവനമാക്കാന്‍
നിന്റെ മലര്‍പാദസ്വനങ്ങള്‍
പാടിയാടിയതേതു തൃപുട
ഉണര്‍ത്തും മാസ്മരിക
നൃത്തചുവടുകള്‍ ദേവീ ?
കനല്‍മിഴിക്കണ്ണാല്‍ മലരമ്പനെയെരിച്ച
കാമനാശകന്‍ ഹരന്‍
കമപി വര്‍ഷന്തം നിന്‍ പ്രണയാതിരാ
മാലേയമണിഞ്ഞെങ്ങിനെ
മദഭരം നിന്നെ മാറോടുചേര്‍ത്തു ?
ഹിമഗിരിസുധേ ..നിന്‍
ധരലളിതനീലോല്പനങ്ങള്‍
പരനുടെ തൃക്കണ്ണില്‍
പെയ്തുനിറച്ചതേതൊരു
മാധുര്യ തുഷാരസൂനങ്ങള്‍ ?
വേണം എനിക്കും ഓരോന്നും നിന്നുടെ ,
വരും പ്രേമപരീക്ഷ ജയിച്ചിടാന്‍ .
കലയാ നീ തരികെന്നുടെ
രാഗസിന്ദൂരം അടയാളമായ് ...
പ്രിയനവനോട് മാപ്പോതി
പുനര്‍ജനിയില്‍ വീണ്ടും
സതിയിവള്‍ അണിയട്ടെ
സീമന്തരേഖയില്‍ .
***********
പറഞ്ഞു തരുമോ
പ്രണവംപോല്‍
പരമശിവഹൃത്തില്‍ നീയോതിയ
പ്രണയപഞ്ചാക്ഷരിയേതെന്ന് ?
പൊന്നരയന്നങ്ങള്‍ നടനംചെയ്യും
മാനസസരോവരെ
പൊന്‍തിങ്കള്‍ക്കലചൂടും ദേവന്‍;
മഹേശ്വരന്റെ
ശിലാഹൃദയം ഉരുകാന്‍
നീതൊടുത്ത മലരമ്പേതു ദേവി ?
പദസരണിയില്‍ കോര്‍ത്ത്
നീയേകിയ കൂവളമാല്യം
കോര്‍ത്തതെടുത്തതേതു
ശിവം ശിവദം രഹസ്യമന്ത്രം ?
നന്ദിയും ഭൂതഗണങ്ങളും
നടനം നിര്‍ത്തി പതുങ്ങും
ശിവതപസ്സിന്‍ ഘോരാഗ്നിയില്‍
കൈലാസഗിരി പൂങ്കാവനമാക്കാന്‍
നിന്റെ മലര്‍പാദസ്വനങ്ങള്‍
പാടിയാടിയതേതു തൃപുട
ഉണര്‍ത്തും മാസ്മരിക
നൃത്തചുവടുകള്‍ ദേവീ ?
കനല്‍മിഴിക്കണ്ണാല്‍ മലരമ്പനെയെരിച്ച
കാമനാശകന്‍ ഹരന്‍
കമപി വര്‍ഷന്തം നിന്‍ പ്രണയാതിരാ
മാലേയമണിഞ്ഞെങ്ങിനെ
മദഭരം നിന്നെ മാറോടുചേര്‍ത്തു ?
ഹിമഗിരിസുധേ ..നിന്‍
ധരലളിതനീലോല്പനങ്ങള്‍
പരനുടെ തൃക്കണ്ണില്‍
പെയ്തുനിറച്ചതേതൊരു
മാധുര്യ തുഷാരസൂനങ്ങള്‍ ?
വേണം എനിക്കും ഓരോന്നും നിന്നുടെ ,
വരും പ്രേമപരീക്ഷ ജയിച്ചിടാന്‍ .
കലയാ നീ തരികെന്നുടെ
രാഗസിന്ദൂരം അടയാളമായ് ...
പ്രിയനവനോട് മാപ്പോതി
പുനര്‍ജനിയില്‍ വീണ്ടും
സതിയിവള്‍ അണിയട്ടെ
സീമന്തരേഖയില്‍ .
***********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.