5/08/2012

ഞാനും നീയും .


തൊട്ടുത്തൊട്ടു , ഉറവ വറ്റിയ
വാക്കിന്റെ നീലസമുദ്രം .
ഞാനും നീയും നാനാര്‍ഥങ്ങളില്‍ -
വ്യാഖാനിച്ച ഉറവയുടെ ,
ഒറു വറ്റിപ്പോയിരിക്കുന്നു.

നിനക്ക് വേണ്ടത് :
നിര്‍മലമായ വായു ,
അടരാത്ത ഒരു കീറ് ആകാശം .
നോവുപുരളാത്ത ആറടിമണ്ണ് .
മരണത്തിലും അടക്കിപ്പിടിച്ച
സ്വപ്നങ്ങളുടെ
അരണികടഞ്ഞ ഒരിത്തിരിയഗ്നി  .
ഉടഞ്ഞശംഖില്‍ നീ കേട്ടത്
മുറിവേറ്റ കടലിന്‍ വിലാപം .
പവിത്രതയുടെ സ്വര്‍ണരേണുക്കള്‍
നിനക്കുള്ളില്‍ ജന്മസത്വം തേടുന്നു .
നിന്റെ വിഷാദം കൂടി
ഒരു തലമുറക്കായുള്ള പ്രാര്‍ഥനയാണ് .

ഞാനോ ;
കുതിര്‍ന്ന മണ്ണില്‍
ആകാശത്തിന്റെ സ്വപ്നംതേടുന്നവള്‍  .
എരിഞ്ഞചന്ദന ചിതയിലും ,
വിരിഞ്ഞ പൂവിലും സുഗന്ധമറിയുന്നവള്‍ .
കത്തിപ്പടരുന്ന സ്വപ്നപാടങ്ങളില്‍
ഉറഞ്ഞദുഃഖങ്ങളെ തീകാഞ്ഞു
മൃദുപ്പെടുത്തുന്നവള്‍ .
കാറ്റുകൊണ്ടു കൂറ്റന്‍
ഗോപുരങ്ങള്‍ തീര്‍ത്ത് ,
പ്രണയത്തെയെന്നും -
വിരഹത്തിന്‍ ചങ്ങലക്കിടുന്നവള്‍ .
വര്‍ണമേഘങ്ങളുടെ നാട്ടിലെ
കൊട്ടാരങ്ങളേയും പ്രതീക്ഷകളേയും
താലോലിക്കുന്നവള്‍ .

നമുക്കിടയില്‍ എന്നിട്ടും
ഭയപ്പെടുത്തുന്ന
ഒരു നിശ്വാസ ദൂരം മാത്രം .
ഏതു നിമിഷവും നീയെന്നില്‍
തെന്നി വീണേക്കാം .
ഉറവ വറ്റിയ വാക്കിന്റെ
പാറക്കെട്ടുകള്‍ ..
ചൂണ്ടു വിരലാല്‍
തല്ലി തകര്‍ത്ത് ,
നീ വരികയാണോ
വീണ്ടും എന്നിലേക്ക് ?
********

7 അഭിപ്രായങ്ങൾ:

  1. ഒറു??
    അർത്ഥമെന്താണ്?.. അങ്ങിനെ ഒരു പദമുണ്ടോ?.. എനിക്കറിവില്ലാത്തതു കൊണ്ട് ചോദിക്കുന്നതാണ്..
    കവിത നന്നായിരിക്കുന്നു.. നല്ല വരികൾ.. ആശംസകൾ നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. enikkum athariyilla angine oru padham undo ennu. veetil angine ഒറു grandpa ellam upayogikkana kettittundu . kinattil ഒറു undu ennokke.
      aaa...ariyilla.
      thanks 4 commnt

      ഇല്ലാതാക്കൂ
  2. നല്ല വരികള്‍ ,നന്മകള്‍ നേരുന്നു .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. നമുക്കിടയില്‍ എന്നിട്ടും
    ഭയപ്പെടുത്തുന്ന
    ഒരു നിശ്വാസ ദൂരം മാത്രം .
    ഏതു നിമിഷവും നീയെന്നില്‍
    തെന്നി വീണേക്കാം .
    ഉറവ വറ്റിയ വാക്കിന്റെ
    പാറക്കെട്ടുകള്‍ ..
    ചൂണ്ടു വിരലാല്‍
    തല്ലി തകര്‍ത്ത് ,
    നീ വരികയാണോ
    വീണ്ടും എന്നിലേക്ക് ?
    NALLA VARIKAL

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.