12/25/2011

വീട് .

http://media-cdn.tripadvisor.com/media/photo-s/01/17/7f/b2/traditional-kerala-houses.jpg

വിരഹത്തിന്റെ നിറംമങ്ങിയ -
വിലകുറഞ്ഞൊരു കടലാസ്സിലാണ് ,
വീടെന്ന സ്വപനം ആദ്യം കോറിയിട്ടത്‌.
വാത്സല്യത്തിന്റെ ചൂടുവറ്റി
വരണ്ട തുലാമാസരാവില്‍ ,
സീറോ വോള്‍ട്ടില്‍ മുനിഞ്ഞുകത്തിയ
പ്രണയത്തിന്റെ വെളിച്ചം
പ്രതലം തീര്‍ത്തു മലര്‍ന്നുകിടന്നു .
അപകര്‍ഷബോധത്തിന്റെ മുളംക്കൂട്ടില്‍
തപ്പിതാണ് കാടുംപടലും വെട്ടിയ -
കൈപ്പത്തിയില്‍ ആഞ്ഞുകൊത്തിയത് ,
കാലത്തിന്റെ എട്ടടിമൂര്‍ക്കന്‍ .

കയറി ചെല്ലുന്നിടത്ത്
വിശാലമനസ്സിന്റെപൂമുഖം
കിഴക്കോട്ടു മുഖമായരികില്‍
മണിച്ചിത്ര താഴിട്ടു തുറന്ന പൂജാമുറി
താഴംപൂ മണക്കുന്ന അച്ഛമ്മയുടെ
മുണ്ടുപെട്ടി ഇരുന്നിരുന്ന തെക്കേമുറി .
ആട്ടുകട്ടില്‍ ഇട്ടിരുന്ന കിഴക്കേഅറ.
ഇടുങ്ങിയ അടുക്കള ഇടനാഴിക്കരികില്‍
ഇഞ്ചിഞ്ചായി മുകളിലേക്ക് നീളുന്ന
കോണിമുറിയുടെ -
മുല്ലപൂ മണക്കുന്ന ഇടനാഴി .
പുകമണക്കുന്ന ഊണുതളത്തില്‍ ,
ചാരിയിരുന്നുറങ്ങുന്ന ആവണിപലകകള്‍ .
കനല്‍ക്കെട്ടു ആറിക്കിടന്ന അടുക്കള .
ഇനിയും തൂണുകള്‍ നീലിച്ചവിരലാല്‍ .
മേല്‍കൂരയിലേക്ക് വരച്ചിട്ടിരുന്നു ഞാന്‍ .
അവിടെ നിന്നും പറന്നു ആകാശ -
വിദൂരത്തിലെക്കെത്തുക എളുപ്പമായിരുന്നല്ലോ.
http://fc05.deviantart.net/fs71/f/2011/113/8/1/sun_and_cloud_divider_by_sunclouddivider4plz-d3enqso.gif

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.